BREAKING NEWS

ഒരാളുടെ പിതാവ് സംസ്ഥാനത്തെ ഉയർന്ന പോലീസ് ഉദ്യോ​ഗസ്ഥന്റെ ഡ്രൈവർ, മറ്റൊരാൾക്ക് ക്വട്ടേഷൻ ടീമുമായി ബന്ധം, ഷഹബാസിന്റെ കൊലപാതകത്തിൽ ഒരു വിദ്യാർഥികൂടി കസ്റ്റഡിയിൽ, മകനു നഞ്ചക്ക് കൈമാറിയ പിതാവിനേയും പ്രതിയാക്കും

· · 1 min read
Share: Copied!

കോഴിക്കോട്: താമരശേരി 10-ാം ക്ലാസുകാരൻ ഷഹബാസിന്റെ കൊലപാതകത്തിൽ ഒരു വിദ്യാർഥി കൂടി കസ്റ്റഡിയിൽ. ഇതോടെ കുറ്റാരോപിതരുടെ എണ്ണം 6 ആയി. ഈ വിദ്യാർഥിയെ സംഭവ സ്ഥലത്ത് കൊണ്ടുപോയതിനു പിന്നാലെ താമരശ്ശേരി സ്റ്റേഷനിലേക്ക് എത്തിച്ചു. കൊലപാതകവുമായി ബന്ധപ്പെട്ട് 5 പേരെ നേരത്തെ അറസ്റ്റ് ചെയ്തിരുന്നു. ഇവരെ ജുവൈനൽ ജസ്റ്റിസ് ഹോമിലേക്ക് മാറ്റിയിരുന്നു.

കുഞ്ഞ് മരിച്ച കേസ്; ഇന്ത്യന്‍ വനിതയായ ഷഹ്സാദിയുടെ വധശിക്ഷ നടപ്പാക്കി യുഎഇ; ഫെബ്രുവരി 15 ന് അവസാന കോള്‍

അതേസമയം പ്രതികളെ പാർപ്പിച്ചിരുന്ന വെളളിമാട് കുന്ന് ജുവനൈൽ ഹോമിന് പരിസരത്തെ സ്കൂളുകളാണ് വിദ്യാർഥികൾക്ക് പരീക്ഷയെഴുതാൻ പരിഗണിച്ചത് എങ്കിലും അവിടേക്കും പ്രതിഷേധം വ്യാപിക്കുമെന്നതിനാൽ ജുവനൈൽ ഹോം തന്നെ പരീക്ഷ കേന്ദ്രമാക്കാൻ തീരുമാനിക്കുകയായിരുന്നു. കെഎസ്‍യു യൂത്ത് കോൺഗ്രസ് എംഎസ്എഫ് തുടങ്ങിയ സംഘടനകളുടെ ജില്ലാ സംസ്ഥാന നേതാക്കളെല്ലാം ജുവനൈൽ ഹോമിന് മുന്നിൽ പ്രതിഷേധവുമായെത്തി. ഇവരെയെല്ലാം കസ്റ്റഡിയിലെടുത്ത് നീക്കുകയായിരുന്നു. 12 മണിയോടെ പരീക്ഷ പൂർത്തിയായ ശേഷം വിദ്യാഭ്യാസ വകുപ്പ് ഉദ്യോഗസ്ഥർ മടങ്ങി. പ്രതികൾക്ക് പരീക്ഷയെഴുതാൻ അവസരമൊരുക്കിയത് തെറ്റായ സന്ദേശം നൽകുമെന്ന് ഷഹബാസിൻറെ പിതാവ് മാധ്യമങ്ങളോട് പ്രതികരിച്ചു.

കട്ടപ്പന നഗരസഭാ പൊതുകിണറിൽ യുവാവിന്‍റെ മൃതദേഹം, കണ്ടെത്തിയത് കിണറിന്‍റെ പരിസരം വൃത്തിയാക്കാനെത്തിയവർ; ആത്മഹത്യയ്ക്ക് ശ്രമിച്ചിരുന്നതായി ബന്ധുക്കൾ

ഷഹബാസിനെ ആക്രമിക്കാൻ നേതൃത്വം നൽകിയ കുട്ടിയുടെ പിതാവിന് ക്വട്ടേഷൻ, രാഷ്ട്രീയ ബന്ധമുണ്ടെന്നു പൊലീസ് കണ്ടെത്തിയിരുന്നു. ടി.പി.ചന്ദ്രശേഖരൻ വധക്കേസ് പ്രതികൾക്കൊപ്പം നിൽക്കുന്ന ചിത്രങ്ങളും കഴിഞ്ഞ ദിവസം പുറത്തുവന്നു. വിദ്യാ‍ർഥികൾ ഏറ്റുമുട്ടുമ്പോൾ ഇയാൾ സംഭവ സ്ഥലത്തുണ്ടായിരുന്നുവെന്ന് ഷഹബാസിന്റെ ബന്ധുക്കൾ പറ‍ഞ്ഞു. മുമ്പും കേസുകളിൽപ്പെട്ടിരുന്നതായാണ് വിവരം. ഇക്കാര്യത്തെക്കുറിച്ച് പൊലീസ് പരിശോധിച്ചുവരികയാണ്. വിദ്യാർഥിയുടെ രക്ഷിതാവിനെതിരെ കേസെടുക്കില്ലെന്ന് റൂറൽ ജില്ലാ പൊലീസ് മേധാവി കെ.ഇ.ബൈജു ഇന്നലെ പറഞ്ഞിരുന്നു.

എന്നാൽ കേസ് അന്വേഷിക്കുന്ന താമരശേരി പോലീസ് പ്രധാന പ്രതിയുടെ പിതാവിനെയും കേസിൽ പ്രതി ചേർക്കാനാണ് തീരുമാനം. ഷഹബാസിനെ ആക്രമിക്കാനുള്ള നഞ്ചക്ക് കൈമാറിയത് ഇയാളാണെന്ന നിഗമനത്തിലാണ് ഈ നീക്കം. ഇയാൾ താമരശേരി പോലീസ് രജിസ്റ്റർ ചെയ്ത വിവിധ കേസുകളിൽ പ്രതിയാണ്. ഇയാളുടെ ക്വട്ടേഷൻ രാഷ്ട്രീയ ബന്ധങ്ങളുടെ തെളിവും പുറത്ത് വന്നിരുന്നു. കേസിലെ പ്രതിയായ മറ്റൊരു വിദ്യാർഥിയുടെ പിതാവ് പോലീസ് ഡ്രൈവറാണ്. ജില്ലയിലെ ഒരു ഉയർന്ന പൊലീസ് ഉദ്യോഗസ്ഥൻറെ ഡ്രൈവറാണ് ഇയാളിപ്പോൾ. പ്രധാന പ്രതി ഉൾപ്പെടെ മൂന്ന് പ്രതികൾക്കും കഴിഞ്ഞ വർഷം താമരശേരി സ്കൂളിലുണ്ടായ സംഘർഷത്തിൽ വ്യക്തമായ പങ്കുണ്ടായിരുന്നു. അന്ന് ഒമ്പതാം ക്ലാസ് വിദ്യാർഥികളായിരുന്ന ഇവർ ട്യൂഷൻ കഴിഞ്ഞ് വരികയായിരുന്ന എട്ടാം ക്ലാസുകാരെ ആക്രമിക്കുകയും ഒരു വിദ്യാർഥിനിക്ക് ഉൾപ്പെടെ പരിക്കേൽക്കുകയും ചെയ്തിരുന്നു.

BREAKING NEWS
കോഴിക്കോട് കക്കാടംപൊയിലിൽ വിനോദയാത്രയ്ക്ക് പോയവർ സഞ്ചരിച്ച ഓപ്പൺ ജീപ്പ് താഴ്ചയിലേക്ക് മറിഞ്ഞു; ഒരാൾ മരിച്ചു, ഏഴുപേർക്ക് പരിക്ക്; അഞ്ചുപേരുടെ നില ഗുരുതരം
25 Oct 2026
BREAKING NEWS
ന്യൂനമർദം ശക്തമാകുന്നു; പാലക്കാട്ട് വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി, ചുഴലിക്കാറ്റ് മുന്നറിയിപ്പ്, മണിക്കൂറിൽ 140 കിലോമീറ്റർ വരെ കാറ്റിന് സാധ്യത
25 Oct 2026
BREAKING NEWS
’ഖാർഗെ രാഷ്ട്രീയ മര്യാദയുടെ അതിരുകൾ ലംഘിച്ചു; പ്രധാനമന്ത്രിയെയും അദ്ദേഹത്തിന്റെ കുടുംബത്തെയും കോൺഗ്രസ് അധിക്ഷേപിക്കുന്നത് ഇതാദ്യമായല്ല; ജനങ്ങൾ തക്ക തിരിച്ചടി നൽകും’ :അമിത് ഷാ
25 Oct 2026
BREAKING NEWS
കിസാൻ പഥ് അണ്ടർപാസിനരികെ 25-കാരിയുടെ മൃതദേഹം; മുഖത്ത് പരിക്കുകൾ, ബാഗിലെ കുറിപ്പിൽ 4 യുവാക്കളുടെ പേരുകൾ, കഴുത്തുഞെരിച്ച് കൊലപ്പെടുത്തിയെന്ന് സംശയം; അന്വേഷണം
25 Oct 2026