കൊച്ചി: ഇന്ത്യൻ റബ്ബർ ഇൻസ്റ്റിറ്റ്യൂട്ട് (IRI) കേരളാ ബ്രാഞ്ചിന്റെ വാർഷിക പൊതുയോഗം പുതിയ ഭാരവാഹികളെ തിരഞ്ഞെടുത്തു. റബ്ബർ വ്യവസായത്തിൽ 36 വർഷത്തെ അനുഭവസമ്പത്തുള്ള, ടോപ്പ്‌നോച്ച് ടയേഴ്‌സ് ആൻഡ് റബ്ബർ കൺസൾട്ടൻസി പ്രൈവറ്റ് ലിമിറ്റഡ് മാനേജിംഗ് ഡയറക്ടർ സൈമൺ ജേക്കബ് ചെയർമാനായി ചുമതലയേറ്റു.
അസോസിയേറ്റഡ് റബ്ബർ കെമിക്കൽസ് മാനേജിംഗ് ഡയറക്ടർ ശംഭു നമ്പൂതിരിയെ സെക്രട്ടറിയായും തിരഞ്ഞെടുത്തു. 40 വർഷത്തെ വ്യവസായ പരിചയം അദ്ദേഹത്തിനുണ്ട്. യോഗത്തിൽ മുൻ ചെയർമാൻ ടി.ആർ. ഗോപാലകൃഷ്ണൻ അധ്യക്ഷനായിരുന്നു.
റബ്ബർ റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യ (RRII) ഡെപ്യൂട്ടി ഡയറക്ടർ ഡോ. സിബി വർഗ്ഗീസ് വൈസ് ചെയർമാനായും, അപ്പോളോ ടയേഴ്‌സിലെ ചാണ്ടിസൺ കുര്യാക്കോസ് ട്രഷററായും തിരഞ്ഞെടുക്കപ്പെട്ടു. CUSAT-ലെ ഡോ. പ്രശാന്ത് രാഘവനാണ് എഡ്യൂക്കേഷണൽ കമ്മിറ്റി ചെയർമാൻ. ഡോ. റാണി ജോസഫ് (റിട്ട. പ്രൊഫസർ, CUSAT), ബി.കെ.ടി. ടയേഴ്‌സിലെ പി.കെ. മുഹമ്മദ് എന്നിവർ ജി.സി. അംഗങ്ങളായും ചുമതലയേറ്റു.