BREAKING NEWS

ഇന്ത്യൻ റബ്ബർ ഇൻസ്റ്റിറ്റ്യൂട്ട് കേരള ഘടകത്തിന് പുതിയ നേതൃത്വം; സൈമൺ ജേക്കബ് ചെയർമാൻ, ശംഭു നമ്പൂതിരി സെക്രട്ടറി

· · 1 min read
Share: Copied!

കൊച്ചി: ഇന്ത്യൻ റബ്ബർ ഇൻസ്റ്റിറ്റ്യൂട്ട് (IRI) കേരളാ ബ്രാഞ്ചിന്റെ വാർഷിക പൊതുയോഗം പുതിയ ഭാരവാഹികളെ തിരഞ്ഞെടുത്തു. റബ്ബർ വ്യവസായത്തിൽ 36 വർഷത്തെ അനുഭവസമ്പത്തുള്ള, ടോപ്പ്‌നോച്ച് ടയേഴ്‌സ് ആൻഡ് റബ്ബർ കൺസൾട്ടൻസി പ്രൈവറ്റ് ലിമിറ്റഡ് മാനേജിംഗ് ഡയറക്ടർ സൈമൺ ജേക്കബ് ചെയർമാനായി ചുമതലയേറ്റു.

അസോസിയേറ്റഡ് റബ്ബർ കെമിക്കൽസ് മാനേജിംഗ് ഡയറക്ടർ ശംഭു നമ്പൂതിരിയെ സെക്രട്ടറിയായും തിരഞ്ഞെടുത്തു. 40 വർഷത്തെ വ്യവസായ പരിചയം അദ്ദേഹത്തിനുണ്ട്. യോഗത്തിൽ മുൻ ചെയർമാൻ ടി.ആർ. ഗോപാലകൃഷ്ണൻ അധ്യക്ഷനായിരുന്നു.

റബ്ബർ റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യ (RRII) ഡെപ്യൂട്ടി ഡയറക്ടർ ഡോ. സിബി വർഗ്ഗീസ് വൈസ് ചെയർമാനായും, അപ്പോളോ ടയേഴ്‌സിലെ ചാണ്ടിസൺ കുര്യാക്കോസ് ട്രഷററായും തിരഞ്ഞെടുക്കപ്പെട്ടു. CUSAT-ലെ ഡോ. പ്രശാന്ത് രാഘവനാണ് എഡ്യൂക്കേഷണൽ കമ്മിറ്റി ചെയർമാൻ. ഡോ. റാണി ജോസഫ് (റിട്ട. പ്രൊഫസർ, CUSAT), ബി.കെ.ടി. ടയേഴ്‌സിലെ പി.കെ. മുഹമ്മദ് എന്നിവർ ജി.സി. അംഗങ്ങളായും ചുമതലയേറ്റു.

BREAKING NEWS
വീട്ടുമുറ്റത്തിട്ട് പിതാവ് കാർ പിന്നോട്ടെടുക്കുന്നതിനിടെ കുഞ്ഞ് ഓടിയെത്തി, വാ​ഹനത്തിനടിയിൽപ്പെട്ട് ഒന്നര വയസുകാരിക്ക് ദാരുണാന്ത്യം, അശ്രദ്ധമായി വാഹനം കൈകാര്യം ചെയ്തതിന് പിതാവിനെതിരെ കേസ്
30 Oct 2026
BREAKING NEWS
എസ്ഐയെ ചതിച്ചത് പാന്റ്സിന്റെ പോക്കറ്റ്!! സിസിടിവി പരിശോധിച്ചപ്പോൾ അകത്തേക്കു പോയി വന്ന എസ്ഐയുടെ പോക്കറ്റ് വീർത്തിരിക്കുന്നതായി കണ്ടെത്തൽ, മോഷ്ടിച്ചതെന്നു കാട്ടി അനസ് തിരികെക്കൊടുത്ത എംഡിഎംഎയ്ക്ക് തൂക്കക്കൂടുതൽ!! പിടിച്ചത് 87 ​ഗ്രാം, തിരികെ നൽകിയത് 202 ​ഗ്രാം, പിടിയിലായത് ‘ഓപ്പറേഷൻ തൂഫാന്റെ’ മുന്ന...
30 Oct 2026
BREAKING NEWS
ഭർത്താവ് കാർ പിന്നോട്ടെടുക്കുന്നതിനിടെ വാഹനത്തിനടിയിൽപ്പെട്ട് ഭാര്യയ്ക്ക് ദാരുണാന്ത്യം; സംഭവം കോട്ടയം കിടങ്ങൂരിൽ
30 Oct 2026
BREAKING NEWS
‘എന്നെ കുറ്റക്കാരനാക്കാൻ ​ഗൂഢാലോചന; എനിക്കും കുടുംബത്തിനും വലിയ മാനസിക സമ്മർദമുണ്ടായി; രക്തസമ്മർദം 220 ആയിരുന്നു; പി.ടി.എ. പ്രസിഡന്റ് മദ്യപിച്ചിരുന്നുവെന്ന് ഉറപ്പിച്ച് പറയാൻ എനിക്ക് കഴിയില്ല’; മീനങ്ങാടി സ്കൂൾ വിനോദയാത്രാ വിവാദത്തിൽ പ്രതികരണവുമായി പ്രിൻസിപ്പൽ
30 Oct 2026