ചെന്നൈ: പ്രമുഖ തമിഴ് നടൻ വടിവേലുവിനെ അവഹേളിച്ച് നടി സോന ഹെയ്ഡന്. ‘പിച്ചയെടുക്കേണ്ടി വന്നാലും അഭിനയിക്കില്ലെന്ന് നടി പറഞ്ഞത് വൻ വിവാദമാകുകയാണ്. സോഷ്യൽ മീഡിയയിലും തമിഴ് സിനിമ ലോകത്തും വലിയ ചർച്ചയായിരിക്കുകയാണ് ഇത്. സ്മോക്ക് എന്ന വെബ് സീരിസിന്റെ പ്രമോഷൻ ഭാഗമായി നടന്ന ഒരു അഭിമുഖത്തിലാണ് സോന വിവാദ പരാമർശനം നടത്തിയിരിക്കുന്നത്.
‘ഒരു കോടി തരാമെന്ന് പറഞ്ഞാലും വടിവേലുവിനൊപ്പം അഭിനയിക്കില്ല. ഇനി പിച്ചയെടുക്കേണ്ടി വന്നാലും വടിവേലുവിനൊപ്പം അഭിനയിക്കില്ല,’ എന്നാണ് ബിഹൈന്‍ഡ് ടാക്കീസ് എന്ന യൂട്യൂബ് ചാനലിന് നല്‍കിയ അഭിമുഖത്തില്‍ സോന പറഞ്ഞത്. രജിനികാന്ത് ചിത്രം കുസേലനില്‍ സോന വടിവേലുവിനൊപ്പം അഭിനയിച്ചിരുന്നു. ഇതിനുശേഷം പതിനാറോളം ചിത്രങ്ങളില്‍ വടിവേലുവിനൊപ്പം അഭിനയിക്കാന്‍ അവസരം ലഭിച്ചുവെന്നും എന്നാല്‍ എല്ലാം താന്‍ നിരസിച്ചുവെന്നും സോന കൂട്ടിച്ചേര്‍ത്തു. എന്താണ് സോനാ ഇത്തരം ഒരു പരാമർശം നടത്താൻ കാരണം എന്ന വ്യക്തമല്ല.
ഒരു ഇടവേളക്ക് ശേഷമാണ് സോന വീണ്ടും അഭിനയരംഗത്തേക്ക് തിരികെയെത്തുന്നത്. സ്മോക്ക് എന്ന വെബ് സീരീസ് സോന തന്നെയാണ് സീരിസ് എഴുതി സംവിധാനം ചെയ്യുന്നത്. അജിത് ചിത്രം പൂവെല്ലാം ഉന്‍ വാസം എന്ന ചിത്രത്തിലൂടെ സിനിമ ലോകത്തെത്തിയ സോന പിന്നീട് വിവിധ തെന്നിന്ത്യന്‍ സിനിമകളില്‍ അഭിനയിച്ചു.
Actress Sona Hayden says she won’t act with actor Vadivelu