CINEMA

ഒരു കോടി രൂപ തന്നാലും വേണ്ട…!! 16 സിനിമകളിൽ വടിവേലുവിനൊപ്പം അഭിനയിക്കാൻ അവസരം വന്നു…, എല്ലാം നിരസിച്ചു..!! പിച്ചയെടുക്കേണ്ടി വന്നാലും വടിവേലുവിനൊപ്പം അഭിനയിക്കില്ലെന്ന് നടി..!!

· · 1 min read
Share: Copied!

ചെന്നൈ: പ്രമുഖ തമിഴ് നടൻ വടിവേലുവിനെ അവഹേളിച്ച് നടി സോന ഹെയ്​ഡന്‍. ‘പിച്ചയെടുക്കേണ്ടി വന്നാലും അഭിനയിക്കില്ലെന്ന് നടി പറഞ്ഞത് വൻ വിവാദമാകുകയാണ്. സോഷ്യൽ മീഡിയയിലും തമിഴ് സിനിമ ലോകത്തും വലിയ ചർച്ചയായിരിക്കുകയാണ് ഇത്. സ്​മോക്ക് എന്ന വെബ് സീരിസിന്റെ പ്രമോഷൻ ഭാഗമായി നടന്ന ഒരു അഭിമുഖത്തിലാണ് സോന വിവാദ പരാമർശനം നടത്തിയിരിക്കുന്നത്.

‘ഒരു കോടി തരാമെന്ന് പറഞ്ഞാലും വടിവേലുവിനൊപ്പം അഭിനയിക്കില്ല. ഇനി പിച്ചയെടുക്കേണ്ടി വന്നാലും വടിവേലുവിനൊപ്പം അഭിനയിക്കില്ല,’ എന്നാണ് ബിഹൈന്‍ഡ് ടാക്കീസ് എന്ന യൂട്യൂബ് ചാനലിന് നല്‍കിയ അഭിമുഖത്തില്‍ സോന പറഞ്ഞത്. രജിനികാന്ത് ചിത്രം കുസേലനില്‍ സോന വടിവേലുവിനൊപ്പം അഭിനയിച്ചിരുന്നു. ഇതിനുശേഷം പതിനാറോളം ചിത്രങ്ങളില്‍ വടിവേലുവിനൊപ്പം അഭിനയിക്കാന്‍ അവസരം ലഭിച്ചുവെന്നും എന്നാല്‍ എല്ലാം താന്‍ നിരസിച്ചുവെന്നും സോന കൂട്ടിച്ചേര്‍ത്തു. എന്താണ് സോനാ ഇത്തരം ഒരു പരാമർശം നടത്താൻ കാരണം എന്ന വ്യക്തമല്ല.

ഒരു ഇടവേളക്ക് ശേഷമാണ് സോന വീണ്ടും അഭിനയരംഗത്തേക്ക് തിരികെയെത്തുന്നത്. സ്​മോക്ക് എന്ന വെബ് സീരീസ് സോന തന്നെയാണ് സീരിസ് എഴുതി സംവിധാനം ചെയ്യുന്നത്. അജിത് ചിത്രം പൂവെല്ലാം ഉന്‍ വാസം എന്ന ചിത്രത്തിലൂടെ സിനിമ ലോകത്തെത്തിയ സോന പിന്നീട് വിവിധ തെന്നിന്ത്യന്‍ സിനിമകളില്‍ അഭിനയിച്ചു.

 

Actress Sona Hayden says she won’t act with actor Vadivelu

BREAKING NEWS
ബസ് റിവേഴ്‌സെടുക്കുന്നതിനിടെ സിഗ്നൽ ഇട്ടില്ല, പിന്നിൽ വന്ന ബൈക്ക് യാത്രികർ അപകടത്തിൽ നിന്ന് രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്!! ചോദ്യം ചെയ്ത ബൈക്ക് യാത്രികരായ യുവാക്കൾക്ക് ക്രൂരമർദനം, ഏതാനും ദിവസം മുൻപ് ശസ്ത്രക്രിയ കഴിഞ്ഞ യുവാവിന്റെ വയറിനുൾപ്പെടെ മർദനമേറ്റു, ബസ് ജീവനക്കാർ കസ്റ്റഡിയിൽ
26 Oct 2026
BREAKING NEWS
പെൻഷൻ പ്രായം ഉയർത്തില്ല; തീരുമാനം സർക്കാരിന്റെ പരിഗണനയിലില്ലെന്ന് മുഖ്യമന്ത്രി
26 Oct 2026
BREAKING NEWS
നട്ടപാതിരായ്ക്ക് പമ്മി പതുങ്ങി കാമുകിയെ കാണാനെത്തി, നാട്ടുകാരിൽ ചിലർ കണ്ടു; യുവതിയുടെ വീടിനു മുന്നിൽ ആളുകൾ തടിച്ചുകൂടി; കട്ടിലിനടിയിൽ ഒളിച്ച വാർഡ് മെമ്പറെ വലിച്ചിറക്കി മർദ്ദിച്ചു
26 Oct 2026
BREAKING NEWS
'കൃത്യമായിട്ടുള്ള കോഴ മന്ത്രിക്കും മുഖ്യമന്ത്രിക്കും കിട്ടുന്നുണ്ടാകാം, അതുകൊണ്ടായിരിക്കാം നമ്മളെ ഗൗനിക്കാതെ ഈ പണം കൊടുക്കുന്ന ആളുകളെ മാത്രം ഗൗനിക്കുന്നത്... മുഖ്യമന്ത്രിയെ ഒരു തവണ കൂടി കാണാനായിട്ട് ശ്രമിക്കും, നമ്മൾ നിർധനരായിട്ടുള്ള, ഒന്നിനും കഴിവില്ലാത്ത ആളുകളാണ്, വെറുതെ പഠിച്ച് പരീക്ഷ എഴുതാൻ മ...
26 Oct 2026