BREAKING NEWS

‘കൊള്ളിക്കുക എന്നതാണ് ടാസ്‌ക്, കൊള്ളും എന്നത് ഉറപ്പ്, നിന്നോട് ഞാന്‍ പറഞ്ഞത് അല്ലെട എന്‍റെ പെണ്ണിനെ ഒന്നും ചെയ്യരുത് എന്ന്…’ തോക്ക് ചൂണ്ടി സന്തോഷ്; രാധാകൃഷ്ണനെ കൊല്ലുന്നതിന് മുന്‍പും ശേഷവും എഫ്ബി പോസ്റ്റ്

· · 1 min read
Share: Copied!

കണ്ണൂര്‍: കണ്ണൂര്‍ കൈതപ്രത്ത് 49കാരനെ വെടിവെച്ച് കൊലപ്പെടുത്തിയത് ആസൂത്രിതമായി. കൈതപ്രത്ത് വാടകയ്ക്ക് താമസിക്കുന്ന രാധാകൃഷ്ണനെ പെരുമ്പടവ് സ്വദേശി സന്തോഷ് ആണ് കൊലപ്പെടുത്തിയത്. കൊല നടത്തുന്നതിന് തൊട്ടുമുന്‍പ് തോക്ക് പിടിച്ചുള്ള ഒരു ചിത്രം സന്തോഷ് ഫേസ്ബുക്കില്‍ പങ്കുവെച്ചു. 4.27 ഓടെയായിരുന്നു ഇയാള്‍ ചിത്രം പങ്കുവെച്ചത്. ‘കൊള്ളിക്കുക എന്നതാണ് ടാസ്‌ക്, കൊള്ളും എന്നത് ഉറപ്പ്’എന്നായിരുന്നു സന്തോഷ് ചിത്രത്തിന് നല്‍കിയ ക്യാപ്ഷന്‍.

കൊലപാതകത്തിന് ശേഷവും സന്തോഷ് ഫേസ്ബുക്കില്‍ ഒരു പോസ്റ്റ് പങ്കുവെച്ചു. ‘നിന്നോട് ഞാന്‍ പറഞ്ഞത് അല്ലെട എന്‍റെ പെണ്ണിനെ ഒന്നും ചെയ്യരുത് എന്ന്… നിന്‍റെ കുത്തികഴപ്പ് അല്ലെ എന്‍റെ ജീവന്‍ പോയാല്‍ ഞാന്‍ സഹിക്കും പക്ഷേ എന്‍റെ പെണ്ണ്.. നിനക്ക് മാപ്പില്ല’, ഈ പോസ്റ്റിന് താഴെ ചിലര്‍ കൊല്ലപ്പെട്ട രാധാകൃഷ്ണന്റെ ചിത്രം കമന്റായി പങ്കുവെച്ചിട്ടുണ്ട്. തോക്ക് ഉപയോഗിക്കുന്നതില്‍ പരിശീലനം നേടിയ ആളാണ് സന്തോഷ് എന്നാണ് വിവരം.

ഇന്നലെ (മാര്‍ച്ച് 20) വൈകിട്ട് ഏഴ് മണിക്ക് ശേഷമാണ് കൊലപാതകം നടന്നതെന്നാണ് വിവരം. രാധാകൃഷ്ണന്റെ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ നടക്കുന്ന വീട്ടിലെത്തി സന്തോഷ് വെടിയുതിര്‍ത്തുകയായിരുന്നു. ശബ്ദം കേട്ട് ഓടിയെത്തിയ നാട്ടുകാര്‍ ഉടന്‍ തന്നെ രാധാകൃഷ്ണനെ പരിയാരം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. നാട്ടുകാര്‍ അറിയിച്ചതിനെ തുടര്‍ന്ന് പോലീസ് സ്ഥലത്തെത്തുകയും സന്തോഷിനെ പിടികൂടുകയുമായിരുന്നു.

കല്യാട് സ്വദേശിയായ രാധാകൃഷ്ണന്‍ ഗുഡ്‌സ് ഡ്രൈവറാണ്. വര്‍ഷങ്ങളായി കൈതപ്രത്ത് വാടകയ്ക്ക് താമസിച്ചുവരികയായിരുന്നു. രാധാകൃഷ്ണന്റെ കുടുംബവും സന്തോഷിന്റെ കുടുംബവും പരിചയക്കാരാണ്. ഇതിന് പുറമേ രാധാകൃഷ്ണന്റെ ഭാര്യയും സന്തോഷും ക്ലാസ്‌മേറ്റ്‌സുമാണ്. നേരത്തെ ഭാര്യയും സന്തോഷുമായുള്ള പരിചയത്തെ രാധാകൃഷ്ണന്‍ ചോദ്യം ചെയ്തിരുന്നതായി വിവരം പുറത്തുവരുന്നുണ്ട്.

BREAKING NEWS
10-ാം ക്ലാസ് വിദ്യാർഥിനികൾക്കു നേരെ ചെയിൻസോ ഉപ​​യോ​ഗിച്ച് ആക്രമണം, ഒരു പെൺകുട്ടിയുടെ വലതുകൈ പൂർണമായും അറ്റുപോയി!! വനത്തിൽ ഒളിച്ചിരുന്ന് പോലീസിനെ കല്ലെറിഞ്ഞുവെന്ന് വിശദീകരണം... 21 കാരനു നേരെ പോലീസ് വെടിയുതിർത്തത് ആറുതവണ, പുറത്തെത്തിച്ചത് കൈയിൽ തൂക്കി വലിച്ചിഴച്ച്!! എൻകൗണ്ടറിൽ ​ഗുരുതര പരുക്ക്, അവനെ...
02 Nov 2026
BREAKING NEWS
കൈയിൽ പിടികിട്ടിയെങ്കിലും വഴുതിപ്പോയി... കനത്ത മഴയിൽ റോഡും തോടും തിരിച്ചറിയാൻ കഴിയാത്തവിധം വെള്ളം കയറി, റോഡിലെ വെള്ളം കണ്ട് തിരിക്കാനുള്ള ശ്രമത്തിനിടെ ഓട്ടോ തോട്ടിലേക്കു മറിഞ്ഞു, ഡ്രൈവറെ കാണാതായി, ഭാര്യയെ രക്ഷപ്പെടുത്തി, അപകടം വിവാഹസത്കാരം കഴിഞ്ഞ് തിരിച്ചു വരുന്നവഴി
01 Nov 2026
BREAKING NEWS
ശോ, വെറുതെ ക്യാമറയും തൂക്കി ഡൽഹിക്കുപോയി... മൊത്തം ക്യാമറാ ട്രിക്ക്, മൈതാനത്തിന്റെ 40% ഭാഗവും കാലി, മഹാറാലി പരാജയം ഈ രാജ്യം രാഹുൽ ഗാന്ധിയുടെ കുടുംബസ്വത്തല്ല!! മമതയുടേയും രാഹുലിന്റേയും സഖ്യകക്ഷികളുടെയും വോട്ട് ബാങ്ക് അനധികൃത കുടിയേറ്റക്കാർ- ബിജെപി നേതാവ്
01 Nov 2026
BREAKING NEWS
"എന്റെ വാക്കുകൾ ഓർത്തുവെച്ചോളൂ, അടുത്ത മൂന്ന് തിരഞ്ഞെടുപ്പുകളിലും ഡൽഹിയിൽ നിങ്ങളുടെ അക്കൗണ്ട് തുറക്കാൻ പോകുന്നില്ല’’ പ്രധാനമന്ത്രിയാകാനാണ് ആഗ്രഹമെങ്കിൽ ജീവിതകാലം മുഴുവൻ ‘മോക്ക് പാർലമെന്റിൽ’ തുടർന്ന് ആശ തീർത്തോളു...ഇന്ന് ഈ ദിനം രാഹുൽ തിരഞ്ഞെടുത്തത് സിഖ് കലാപ ഇരകളുടെ മുറിവുകളിൽ ഉപ്പുതേക്കുന്നതിന് ത...
01 Nov 2026