BREAKING NEWS

കേന്ദ്രമന്ത്രിക്ക് പോകാൻ നട്ടപ്പാതിരായ്ക്ക് അമൃത്‌ഭാരത് തലശ്ശേരിയിൽ പിടിച്ചിട്ടത് ഒരുമണിക്കൂർ!! ആദ്യ സ്റ്റോപ്പിന്റെ ഉദ്ഘാടനം പയ്യന്നൂരിൽ പറഞ്ഞത് പുലർച്ചെ 1.19ന്, സുരേഷ് ​ഗോപിയെത്തിയത് 1.44ന്…കാത്തുനിന്ന് മടുത്ത അണികൾ മ‌ടങ്ങി, അതൃപ്തി പ്രകടിപ്പിച്ച് അതേ ട്രെയിനിൽ യാത്രതുടർന്നു

· · 1 min read
Share: Copied!

പയ്യന്നൂർ: മംഗളൂരു അമൃത്‌ഭാരത് എക്സ്പ്രസിന്റെ പയ്യന്നൂരിലെ ആദ്യ സ്റ്റോപ് ഉദ്ഘാടനം ചെയ്യാൻ അതേ ട്രെയിനിലെത്തിയ കേന്ദ്രമന്ത്രി സുരേഷ് ഗോപിയെ സ്വീകരിക്കാൻ റെയിൽവേ സ്റ്റേഷനിൽ അണികളുണ്ടായില്ല. പുലർച്ചെ പ്ലാറ്റ്ഫോമിലിറങ്ങി 6 മിനിറ്റ് ചെലവഴിച്ച സുരേഷ് ഗോപി തന്റെ അതൃപ്തി പ്രകടമാക്കി, അതേ ട്രെയിനിൽ യാത്ര തുടർന്നു. ഇന്നലെ പുലർച്ചെ 1.44ന് ആണ് സംഭവം.

ഇതിനിടെ മന്ത്രിക്ക് കണ്ണൂർ മുതൽ കാഞ്ഞങ്ങാട് വരെ സഞ്ചരിക്കാൻ‍ അമൃത്‌ഭാരത് തലശ്ശേരിയിൽ ഒരുമണിക്കൂർ പിടിച്ചിടുകയും ചെയ്തു. നാഗർകോവിൽ – മംഗളൂരു റൂട്ടിലും തിരിച്ചുമുള്ള അമൃത്‌ഭാരത് എക്സ്പ്രസിന് പയ്യന്നൂർ, നീലേശ്വരം, കാഞ്ഞങ്ങാട് എന്നിവിടങ്ങളിൽ സ്റ്റോപ് അനുവദിച്ചത് കഴിഞ്ഞയാഴ്ചയാണ്. ഇത് സുരേഷ് ഗോപിയുടെ ഇടപെടൽ മൂലമാണെന്ന് ബിജെപിയും എംപിമാരുടെ ഇടപെടൽ വഴിയെന്ന് കോൺഗ്രസും അവകാശപ്പെട്ടിരുന്നു.

ഇതോടെ സ്റ്റോപ്പനുവദിച്ച ശേഷം മംഗളൂരുവിലേക്കുള്ള ആദ്യ ട്രെയിനിൽ മൂന്നിടത്തും സുരേഷ് ഗോപി എത്തുമെന്ന അറിയിപ്പ് ലഭിക്കുകയും സ്വീകരണത്തിന് ബിജെപി തയാറെടുപ്പ് നടത്തുകയും ചെയ്തു. മന്ത്രി തിരുവനന്തപുരത്തുനിന്ന് ചൊവ്വാഴ്ച വൈകിട്ട് വന്ദേഭാരത് എക്സ്പ്രസിൽ യാത്രതിരിച്ച് രാത്രി 10.36ന് കണ്ണൂരിലിറങ്ങി അവിടെനിന്ന് പുലർച്ചെ 12.50ന് അമൃത്‌ഭാരതിൽ കയറുമെന്നും 1.19ന് പയ്യന്നൂർ, 1.37ന് നീലേശ്വരം, 1.49ന് കാഞ്ഞങ്ങാട് എന്നിവിടങ്ങളിൽ എത്തുമെന്നും കാഞ്ഞങ്ങാട്ടുനിന്ന് താമസസ്ഥലമായ ബേക്കൽ താജിലേക്കു റോഡ് മാർഗം പോകുമെന്നുമായിരുന്നു അറിയിപ്പ്.

പക്ഷെ മന്ത്രിവന്ന വന്ദേഭാരത് എക്സ്പ്രസ് ചൊവ്വാഴ്ച രണ്ടു മണിക്കൂറിലേറെ വൈകി. ഇതിനിടയിൽ അമൃത്‌ഭാരത് 11.50ന് തലശ്ശേരിയിലെത്തി. ഈ സമയം വന്ദേഭാരത് 64 കിലോമീറ്റർ പിന്നിലായി കോഴിക്കോട്ട് എത്തിയിട്ടേ ഉണ്ടായിരുന്നുള്ളൂ. ഇതോടെ, വന്ദേഭാരതിലുള്ള മന്ത്രി എങ്ങനെ അമ‍ൃത്‌ഭാരതിൽ കയറുമെന്ന് അണികൾക്കു സംശയമായി. ബിജെപി നേതാക്കളെയും റെയിൽവേ അധികൃതരെയും ബന്ധപ്പെട്ടെങ്കിലും മന്ത്രിയുടെ യാത്ര എങ്ങനെയായിരിക്കുമെന്ന കൃത്യമായ വിവരം ലഭിച്ചില്ല. ഇതോടെ, അർധരാത്രി വരെ കാത്തുനിന്ന അണികൾ മടങ്ങിപ്പോവുകയായിരുന്നു.

എന്നാൽ ഇതേസമയം, മന്ത്രി യാത്ര ചെയ്ത ട്രെയിൻ കടന്നുപോകാൻ വേണ്ടി അമൃത്‌ഭാരത് എക്സ്പ്രസ് തലശ്ശേരിയിൽ ഒരുമണിക്കൂർ പിടിച്ചിട്ടു. 12.51ന് വന്ദേഭാരതും സുരേഷ് ഗോപിയും കണ്ണൂരിലെത്തി. പിന്നാലെ അമൃത്‌ഭാരത് 1.09ന് കണ്ണൂരിലെത്തി, സുരേഷ് ഗോപി അതിൽ കയറി. സ്വീകരണം പ്രതീക്ഷിച്ച് 1.44ന് പയ്യന്നൂരിലെത്തിയപ്പോൾ അവിടെ പ്ലാറ്റ്ഫോമിൽ അണികളാരും ഉണ്ടായിരുന്നില്ല.

നല്ലോരു സാധ്യതയാണ് കളഞ്ഞുകുളിച്ചത്!! കെ ബാബു തെരഞ്ഞെടുപ്പ് അങ്കത്തിനില്ലെന്ന് പ്രഖ്യാപിച്ചതോടെ ശുഭ പ്രതീക്ഷയിലായിരുന്ന ബിജെപി പ്രവർത്തകൾ അതൃപ്തിയിൽ, എ ക്ലാസ് മണ്ഡലം വിട്ടുകൊടുത്തിട്ടും പ്രയോജനപ്പെടുത്തിയില്ല, തൃപ്പൂണിത്തുറയിൽ ട്വന്റി 20 സ്ഥാനാർഥിയാക്കിയത് അ‍ഞ്ജലി നായരെ, പെരുമ്പാവൂരിലാകട്ടെ വോട്ടുപോലുമില്ലാത്ത ലക്ഷ്മി പ്രിയയെ സ്ഥാനാർഥിയാക്കി

BREAKING NEWS
എന്നോട് കളിക്കരുത്, റൂം തന്നില്ലെങ്കിൽ കൊല്ലും, കോർപ്പറേഷൻ ഓഫീസിൽ മദ്യലഹരിയിൽ ബഹളം വച്ച് ജീവനക്കാരന്‍, വനിതാ കൗൺസിലറെ കയ്യേറ്റം ചെയ്യാന്‍ ശ്രമം
06 Nov 2026
BREAKING NEWS
ക്രൈസ്തവ പ്രാർത്ഥനക്കിടെ വീടിന് നേരെ ആർഎസ്എസ് പ്രവർത്തകരുടെ കല്ലേറ്, നിരന്തരം ശല്യക്കാരെന്ന് വീട്ടുകാര്‍ ഒരാള്‍ അറസ്റ്റില്‍
06 Nov 2026
BREAKING NEWS
മുഖ്യമന്ത്രിയുടെ പ്രതികരണം കുറ്റസമ്മതത്തിന് തുല്യം, വൈദ്യുതി വാങ്ങലുമായി ബന്ധപ്പെട്ട അന്തിമ തീരുമാനം വൈദ്യുതി ബോർഡിന്റേതാണ്, കരാറിൽ ഒപ്പിടാനുള്ള മുഖ്യമന്ത്രിയുടെ തീരുമാനം ഏകപക്ഷീയം, വിമര്‍ശനവുമായി പിണറായി വിജയന്‍
06 Nov 2026
BREAKING NEWS
‘ബോധപൂർവമുള്ള അപകടമല്ല’ വാദം തള്ളി കോടതി; സുഹൈലിന് ഉടൻ ജാമ്യമില്ല; നവംബർ 16- വരെ ബോസ്റ്റൽ സ്കൂളിൽ; കൂട്ടാളികൾ മൂവരും പുറത്തേക്ക്
06 Nov 2026