കോഴിക്കോട്: വയോധികരായ സഹോദരിമാരെ വീടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ ഇരുവരും കൊല്ലപ്പെട്ടതെന്നു റിപ്പോർട്ട്. ഇവരെ കഴുത്തുഞെരിച്ച് കൊലപ്പെടുത്തുകയായിരുന്നുവെന്ന് പോസ്റ്റുമോർട്ടം റിപ്പോർട്ടിൽ കണ്ടെത്തി. സംഭവശേഷം ഇവർക്കൊപ്പം താമസിച്ചിരുന്ന ഇളയസഹോദരൻ പ്രമോദ് ഒളിവിലാണ്. ഇയാൾക്കുവേണ്ടിയുള്ള അന്വേഷണം പോലീസ് ഊർജിതമാക്കി.
ശനിയാഴ്ചയാണ് കോഴിക്കോട് തടമ്പാട്ടുത്താഴത്ത് വാടകയ്ക്ക് താമസിക്കുന്ന ശ്രീജയ, പുഷ്പലളിത എന്നിവരെ മരിച്ച നിലയിൽ കണ്ടെത്തിയത്. സഹോദരിമാർ മരിച്ചുവെന്ന് ഇളയസഹോദരൻ പ്രമോദാണ് ബന്ധുക്കളെ ഫോൺ വിളിച്ച് അറിയിച്ചത്. ബന്ധുക്കൾ വീട്ടിൽ എത്തിയപ്പോൾ രണ്ട് മുറികളിലായി കട്ടിലിൽ വെള്ളപുതപ്പിച്ച നിലയിലായിരുന്നു മൃതദേഹങ്ങളുണ്ടായിരുന്നത്. എന്നാൽ, മരണവിവരം വിളിച്ചറിയിച്ച പ്രമോദ് ഈ സമയം വീട്ടിൽ ഇല്ലായിരുന്നു. ഇയാളെക്കുറിച്ച് വിവരമൊന്നും ലഭിക്കാതായതോടെ ബന്ധുക്കൾ പോലീസിനെ വിളിച്ച് വിവരം അറിയിക്കുകയായിരുന്നു.
അതേസമയം പ്രദീപും ശ്രീജയയും പുഷ്പലളിതയും കഴിഞ്ഞ മൂന്ന് വർഷമായി തടമ്പാട്ടുതാഴത്തെ വാടക വീട്ടിലാണ് താമസിച്ചിരുന്നത്. മരിച്ച ശ്രീജയയ്ക്കും പുഷ്പലളിതയ്ക്കും ആരോഗ്യപ്രശനങ്ങൾ ഉണ്ടായിരുന്നതായി അയൽവാസികൾ പറയുന്നു. ഇയാളെ കാണാതായതോടെ പോലീസ് നടത്തിയ അന്വേഷണത്തിൽ ഫറോക്ക് റെയിൽവേ സ്റ്റേഷന് സമീപത്തുനിന്നും പ്രമോദിന്റെ ഫോണിന്റെ ടവർ ലൊക്കേഷൻ കണ്ടെത്തിയെങ്കിലും പിന്നീട് ഫോൺ സ്വിച്ച് ഓഫ് ചെയ്ത നിലയിലാണ്.
ഒടുവിൽ തെളിവുകൾ കിട്ടി!! പരസ്യ മദ്യപാനത്തിൽ കൊടി സുനിയും കൂട്ടുകാരുമടക്കം ഏഴുപേർക്കെതിരെ കേസ്