BREAKING NEWS

കെ. സുധാരന്റെ പരിഭവം മാറ്റാൻ രമേശ് ചെന്നിത്തല ‘ഗോദാവരി‘യിലെത്തി ; ‘സുധാകരൻ ആരോടും പിണങ്ങിയിട്ടില്ല; ഞങ്ങൾക്കെല്ലാവർക്കും അദ്ദേഹത്തെ ഇഷ്ടമാണ്‘

· · 1 min read
Share: Copied!

ന്യൂഡൽഹി: കോൺ​ഗ്രസ് സ്ഥാനാർത്ഥി നിർണ്ണയ വേളയിൽ കണ്ണൂരിൽ മത്സരിക്കാൻ താല്പര്യം പ്രകടിപ്പിച്ച കെ. സുധാകരന് സീറ്റ് നല്കാത്തതിൽ അദ്ദേഹത്തിന് പരിഭവമുണ്ടെന്ന തരത്തിലുള്ള പ്രചാണങ്ങൾ ശക്തമാണ്. അതിനിടെ. സുധാകരന്റെ ഡൽഹിയിലെ താമസസ്ഥലമായ ​ഗോദാവരിയിലെത്തി കണ്ടിരിക്കുകയാണ് രമേശ് ചെന്നിത്തല. പാർട്ടിയുടെ ആദ്യ സ്ഥാനാർത്ഥിപട്ടിക പ്രഖ്യാപിക്കാനിരിക്കെയാണ് ഈ സന്ദർശനം. നിലവിലെ എംപിമാർക്ക് അസംബ്ലി ഇലക്ഷന് സീറ്റ് നല്കേണ്ടതില്ലയെന്നാണ് പാർട്ടി തീരുമാനം. സുധാകരനെ അനുനയിപ്പിക്കാനാണ് ചെന്നിത്തലയുടെ സന്ദർശനമെന്നാണ് വിവരം. സ്ഥാനാർത്ഥിപട്ടിക പ്രഖ്യാപിക്കാനിരിക്കെ ഈ സന്ദർശനം.

കെ സുധാകരൻ ആരോടും പിണങ്ങിയിട്ടില്ല. പാർട്ടിയിലെ ആർക്കും അദ്ദേഹത്തോടും പിണക്കമില്ല. ഞങ്ങൾക്കെല്ലാവർക്കും അദ്ദേഹത്തെ ഇഷ്ടമാണ്. കേരളത്തിലെയും കണ്ണൂരിലെയും കോൺഗ്രസിന്റെ കരുത്താണ് അദ്ദേഹം.  രമേശ് ചെന്നിത്തല പറഞ്ഞു.

അതേസമയം, സീറ്റാവശ്യവുമായി മുന്നോട്ടു വന്ന അടൂർ പ്രകാശിനെ അനുനയിപ്പിക്കാനുള്ള നീക്കങ്ങൾ ദേശീയ നേതൃത്വം നടത്തുന്നുണ്ട്.

ഇന്ന് രാവിലെ ഡൽഹി വിമാനത്താവളത്തിലെത്തിയപ്പോൾ സുധാകരൻ മാധ്യമങ്ങളോട് നടത്തിയ പ്രതികരണം ഏറെ ശ്രദ്ധ നേടുകയുണ്ടായി. നമ്മളെയൊക്കെ ആർക്കുവേണം, ആരും തന്നെ ചർച്ചയ്ക്കൊന്നും വിളിച്ചിട്ടില്ലയെന്ന തരത്തിലുള്ള പ്രതികരണമാണ് അദ്ദേഹം നടത്തിയത്.

ഇന്ത്യ അഫ്​ഗാൻ ജനതയോടൊപ്പം!! പാക്കിസ്ഥാന്റേത് ക്രൂരവും ഭീരുത്വപരവുമായ പ്രവർത്തി, ഈ ആക്രമണം ഒരിക്കലും സൈനിക ലക്ഷ്യമായി കണക്കാക്കാനാവില്ല, പരിശുദ്ധ റമദാൻ മാസത്തിത്തിൽ നടന്ന് ആക്രമണം അങ്ങേയറ്റം അപലപനീയം- പാക്കിസ്ഥാനെതിരെ കടുത്ത വിമർശനം ഉയർത്തി ഇന്ത്യ

 

BREAKING NEWS
കടം വീട്ടാൻ സ്വന്തം അവയവങ്ങൾ വിൽപനയ്ക്ക്; വൃക്കയും കരളും വൃഷണവും കോർണിയയും വിൽക്കാൻ ഇറാനിൽ പരസ്യപ്രളയം, സാമ്പത്തിക പ്രതിസന്ധി രൂക്ഷം
15 Nov 2026
BREAKING NEWS
22 ദിവസമായി, വെളളം പോലും കുടിക്കുന്നില്ല; ഇത് തുടർന്നാൽ അപകടമെന്ന് ഡോക്ടർമാർ; വീണ്ടും ഐസിയുവിൽ പ്രവേശിപ്പിച്ചു; ; ’മകളുടെ ആരോ​ഗ്യത്തിൽ ആശങ്കയുണ്ട്’: വളർമതിയുടെ അമ്മ
15 Nov 2026
BREAKING NEWS
കിട്ടിയതൊന്നും തിരിച്ചുകൊടുക്കാതെ വീട്ടിൽ പോയ ചരിത്രം ഞങ്ങളുടെ പിള്ളേർക്കില്ലാ യൂസഫേ... കാർന്നോമ്മാര് അങ്ങനെ പഠിപ്പിച്ച് വിട്ടിട്ടില്ല!! അണ്ടർ 19 ഏഷ്യാ കപ്പ് ഫൈനലിലെ ഇന്ത്യൻ താരങ്ങളുടെ ആഘോഷം...മാതാപിതാക്കൾ കുട്ടിക്കാലത്ത് പകർന്നുനൽകിയ മൂല്യങ്ങളും ധാർമികതയുമാണ് കളിക്കളത്തിൽ പ്രതിനിധീകരിക്കുന്നത്- ...
15 Nov 2026
BREAKING NEWS
കലിപ്പ് തീരുന്നില്ല... മുഖ്യമന്ത്രിയുടെ സാന്നിധ്യത്തിൽ സംസാരിക്കാൻ അവസരം നൽകിയില്ല, മൈക്ക് വലിച്ചെറിഞ്ഞു, ജൗൽജിബി മേളയുടെ ഉദ്ഘാടന വേദി അടിച്ചു തകർത്ത് കോൺഗ്രസ് എംഎൽഎയും അനുയായികളും
15 Nov 2026