BREAKING NEWS

ഒടുവിൽ തെളിവുകൾ കിട്ടി!! പരസ്യ മദ്യപാനത്തിൽ കൊടി സുനിയും കൂട്ടുകാരുമടക്കം ഏഴുപേർക്കെതിരെ കേസ്

· · 1 min read
Share: Copied!

തലശേരി: കൊടി സുനി ഉൾപ്പെടെയുള്ള ടിപി ചന്ദ്രശേഖരൻ വധക്കേസിലെ പ്രതികളുടെ പരസ്യ മദ്യപാനത്തിൽ ഒടുവിൽ കേസെടുത്ത് തലശേരി പോലീസ്. കൊടി സുനി, മുഹമ്മദ് ഷാഫി, ഷിനോജ് എന്നിവർക്കൊപ്പം കണ്ടാലറിയുന്ന നാല് പേർ എന്നിങ്ങനെ ഏഴ് പേർക്കെതിരെയാണ് പോലീസ് കേസെടുത്തിരിക്കുന്നത്. ഇവർക്കെതിരെ കേരള അബ്കാരി ആക്ട് പ്രകാരമുള്ള വകുപ്പുകൾ ചുമത്തിയാണ് കേസെടുത്തിരിക്കുന്നത്.

കുറച്ചു ദിവസങ്ങൾക്കു മുൻപ് മാഹി ഇരട്ടക്കൊലപാതക കേസിൽ കോടതിയിൽ ഹാജരാക്കാൻ കൊണ്ടുപോകുന്നതിനിടെ ആയിരുന്നു കൊടി സുനിയും സംഘവും പോലീസുകാർ നോക്കിനിൽക്കെ പരസ്യമായി മദ്യപിച്ചത്.

കോടതിയിൽ നിന്നു മറങ്ങവേ തലശേരിയിലെ ഹോട്ടലിന്റെ മുറ്റത്തുവെച്ചായിരുന്നു പരസ്യ മദ്യപാനം. ഭക്ഷണം കഴിക്കാൻ കയറിയപ്പോൾ കുറ്റവാളികൾക്ക് മദ്യവുമായി സുഹൃത്തുക്കളെത്തുകയായിരുന്നു. സംഭവസമയത്ത് പ്രതികൾക്ക് അകമ്പടി പോയ എആർ ക്യാമ്പിലെ സിവിൽ പോലീസ് ഉദ്യോഗസ്ഥരായ വൈശാഖ്, വിനീഷ്, ജിഷ്ണു എന്നിവരും ഉണ്ടായിരുന്നു. മദ്യപാനത്തിൻറെ ദൃശ്യങ്ങൾ പുറത്തുവന്നതോടെ ഇവരെ ജോലിയിൽ നിന്നും സസ്പെൻഡ് ചെയ്തിരുന്നു. എന്നാൽ കൊടി സുനിക്കും സംഘത്തിനുമെതിരെ കേസെടുക്കാൻ പറ്റിയ തെളിവുകൾ ഇല്ലായെന്നായിരുന്നു പോലീസിന്റെ വാദം. കൂടാതെ ഇവർ ഉപയോ​ഗിച്ചത് മദ്യമാണെന്നു എന്താണുറപ്പെന്നായിരുന്നു പോലീസിന്റെ വാദം. കൂടാതെ കേസെടുത്താൽ കോടതിയിൽ നിന്നു തള്ളിപ്പോകുമെന്നും പോലീസ് വ്യക്തമാക്കിയിരുന്നു.

മണിക്കൂറുകൾ നീണ്ട ശ്രമങ്ങൾ വിഫലം!! ഓവുചാലിൽ വീണ രണ്ട് വിദ്യാർഥികളും മരിച്ചു, അപകടത്തിൽപ്പെട്ടത് കോളേജിൽ നിന്ന് വിനോദ യാത്രയ്ക്കെത്തിയ പത്തം​ഗ സംഘത്തിൽപ്പെട്ടവർ

 

 

BREAKING NEWS
കോഴിക്കോട് കക്കാടംപൊയിലിൽ വിനോദയാത്രയ്ക്ക് പോയവർ സഞ്ചരിച്ച ഓപ്പൺ ജീപ്പ് താഴ്ചയിലേക്ക് മറിഞ്ഞു; ഒരാൾ മരിച്ചു, ഏഴുപേർക്ക് പരിക്ക്; അഞ്ചുപേരുടെ നില ഗുരുതരം
25 Oct 2026
BREAKING NEWS
ന്യൂനമർദം ശക്തമാകുന്നു; പാലക്കാട്ട് വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി, ചുഴലിക്കാറ്റ് മുന്നറിയിപ്പ്, മണിക്കൂറിൽ 140 കിലോമീറ്റർ വരെ കാറ്റിന് സാധ്യത
25 Oct 2026
BREAKING NEWS
’ഖാർഗെ രാഷ്ട്രീയ മര്യാദയുടെ അതിരുകൾ ലംഘിച്ചു; പ്രധാനമന്ത്രിയെയും അദ്ദേഹത്തിന്റെ കുടുംബത്തെയും കോൺഗ്രസ് അധിക്ഷേപിക്കുന്നത് ഇതാദ്യമായല്ല; ജനങ്ങൾ തക്ക തിരിച്ചടി നൽകും’ :അമിത് ഷാ
25 Oct 2026
BREAKING NEWS
കിസാൻ പഥ് അണ്ടർപാസിനരികെ 25-കാരിയുടെ മൃതദേഹം; മുഖത്ത് പരിക്കുകൾ, ബാഗിലെ കുറിപ്പിൽ 4 യുവാക്കളുടെ പേരുകൾ, കഴുത്തുഞെരിച്ച് കൊലപ്പെടുത്തിയെന്ന് സംശയം; അന്വേഷണം
25 Oct 2026