കൊച്ചി: മഞ്ഞിലാസ് പ്രൈവറ്റ് ലിമിറ്റഡ് ബ്രാൻഡായ ഡബിൾ ഹോഴ്‌സ്, അവരുടെ ഏറ്റവും പുതിയ ഉൽപ്പന്നമായ ഗ്ലൂട്ടൻ ഫ്രീ 2 മിനിറ്റ് ഇൻസ്റ്റന്റ് റൈസ് ഉപ്പുമ കൊച്ചിയിലെ ഹോട്ടൽ ഹോളീഡേ ഇന്നിൽ നടന്ന ചടങ്ങിൽ പ്രകാശനം ചെയ്തു. പ്രശസ്ത നടിയും ഡബിൾ ഹോഴ്സ് ബ്രാൻഡ് അംബാസഡറുമായ മമ്ത മോഹൻദാസും ഡബിൾ ഹോഴ്‌സ് ചെയർമാനും മാനേജിംഗ് ഡയറക്ടറുമായ വിനോദ് മഞ്ഞിലയും ചേർന്നാണ് ഉത്പന്നം പുറത്തിറക്കിയത്.
65 വർഷത്തിലേറെയായി കേരളത്തിന്റെ ഭക്ഷ്യ വ്യവസായത്തിൽ ശ്രദ്ധേയമായ സാന്നിധ്യമാണ് ഡബിൾ ഹോഴ്‌സ്. ഭക്ഷണത്തിന്റെ തനത് രുചി നിലനിർത്തിക്കൊണ്ട് പുതിയ കാലത്തിനിണങ്ങുന്ന സൗകര്യപ്രദമായ ഉൽപ്പന്നങ്ങൾ അവതരിപ്പിക്കുന്നതിൽ ഡബിൾ ഹോഴ്‌സ് എന്നും മുൻപന്തിയിലാണ്. പ്രീമിയം അരിയിൽ നിന്നും തയ്യാറാക്കുന്ന പുതിയ ഗ്ലൂട്ടൻ ഫ്രീ 2 മിനിറ്റ് ഇൻസ്റ്റന്റ് റൈസ് ഉപ്പുമാവിൽ യാതൊരുവിധ പ്രിസർവേറ്റീവുകളും ചേർത്തിട്ടില്ല. വളരെ വേഗത്തിൽ തയ്യാറാക്കാവുന്നതും പോഷകസമൃദ്ധവും ഗ്ലൂട്ടൻ ഫ്രീയും ആയ പ്രഭാതഭക്ഷണം ആഗ്രഹിക്കുന്ന ആധുനിക ഉപഭോക്താക്കളെ ഇത് ലക്ഷ്യമിടുന്നു. മാറിക്കൊണ്ടിരിക്കുന്ന ഭക്ഷണരീതികൾക്കും വേഗമേറിയ ജീവിതശൈലിക്കും അനുയോജ്യമായ രീതിയിലാണ് ഈ ഉൽപ്പന്നം തയ്യാറാക്കിയിരിക്കുന്നത്. പോഷക സമൃദ്ധമായ അരി, ബീറ്റ്റൂട്ട്, കാരറ്റ്, മുരിങ്ങയില, നെയ്യ്, കശുവണ്ടി, സുഗന്ധവ്യഞ്ജനങ്ങളുടെ സമന്വയത്തോടെ ഒരുക്കിയത്.
“ഭക്ഷണത്തിന്റെ തനിമ നിലനിർത്തിക്കൊണ്ട് ജീവിതം കൂടുതൽ എളുപ്പമാക്കുക എന്നതിലാണ് ഡബിൾ ഹോഴ്‌സ് വിശ്വസിക്കുന്നത്. അതേ ലക്ഷ്യത്തോടെയാണ് ഞങ്ങൾ ഗ്ലൂട്ടൻ ഫ്രീ 2 മിനിറ്റ് ഇൻസ്റ്റന്റ് റൈസ് ഉപ്പുമ എന്ന ഈ ഉൽപ്പന്നം വികസിപ്പിച്ചത്. നമ്മുടെ പരമ്പരാഗത വിഭവങ്ങൾ എളുപ്പത്തിൽ തയ്യാറാക്കി ആരോഗ്യകരവും രുചികരവുമായ രീതിയിൽ ആസ്വദിക്കാൻ ജനങ്ങൾക്ക് കഴിയണം.
ജീവിതശൈലി മാറുമ്പോൾ നമ്മുടെ ആരോഗ്യസംബന്ധമായ ആശങ്കകളെയും നേരിടേണ്ടതുണ്ട്. ഇന്ത്യയിൽ ഗ്ലൂട്ടൻ സെൻസിറ്റിവിറ്റി വർധിച്ചുവരുന്നതായി പല പഠനങ്ങളും സൂചിപ്പിക്കുന്നുണ്ട്. ഓരോ പത്ത് പേരിലും ഒരാളെ ഇത് ബാധിക്കുന്നുണ്ട്. അതുകൊണ്ട് തന്നെ കൂടുതൽ കുടുംബങ്ങൾ ഗ്ലൂട്ടൻ ഫ്രീ ഉൽപ്പന്നങ്ങളെ ആശ്രയിക്കുന്നുണ്ട്. പാരമ്പര്യതനിമയിൽ, ആരോഗ്യവും രുചിയും സമന്വയിക്കുന്ന അനായാസം തയ്യാറാക്കാവുന്ന ഈ ഉൽപ്പന്നത്തിലേക്ക് ഞങ്ങൾ എത്തുന്നതും ഇത് മനസ്സിൽ കണ്ടുകൊണ്ടാണ്. രുചിയിലോ ഗുണനിലവാരത്തിലോ യാതൊരു വിട്ടുവീഴ്ചയും വരുത്താതെ എളുപ്പത്തിൽ ദഹിക്കുന്ന ഈ ഉൽപ്പന്നം തിരക്കിട്ട ജീവിതത്തിൽ നിങ്ങൾക്കേറെ ഉപകാരപ്രദമായിരിക്കും. വളരെയധികം അഭിമാനത്തോടെയാണ് ഞങ്ങളുടെ റെഡി-ടു-കുക്ക് ഉൽപ്പന്നനിരയിലേക്ക് ഈ പുതിയ വിഭവം കൂടി കൂട്ടിച്ചേർക്കുന്നത്. ഇത് ഇന്ത്യയിലെയും വിദേശത്തെയും വീടുകളിലെ പ്രിയപ്പെട്ട പ്രഭാതഭക്ഷണമായി മാറുമെന്ന് ഞങ്ങൾക്ക് ഉറപ്പുണ്ട്.”- വിനോദ് മഞ്ഞില പറഞ്ഞു.
മഞ്ഞിലാസ് പ്രൈവറ്റ് ലിമിറ്റഡ് ബ്രാൻഡായ ഡബിൾ ഹോഴ്‌സ് 65 വർഷത്തിലേറെയായി കേരളത്തിലെ ഭക്ഷ്യ വ്യവസായത്തിൽ വിശ്വസനീയമായ പേരാണ്. ഗുണനിലവാരം, നൂതനാശയങ്ങൾ, പാരമ്പര്യം എന്നിവയിലുള്ള പ്രതിബദ്ധതക്ക് പേരുകേട്ട ഈ ബ്രാൻഡ്, പരമ്പരാഗത വിഭവങ്ങൾ ആധുനിക ജീവിതശൈലിക്ക് അനുയോജ്യമായ രീതിയിൽ അവതരിപ്പിക്കുന്നു. കേരളത്തിലെ ആദ്യത്തെ ISO 9001:2000 സർട്ടിഫൈഡ് റൈസ് മില്ലും, സോർട്ടെക്സ് റൈസ്, സ്റ്റോൺലെസ്സ് റൈസ്, കളർ ഗ്രേഡിംഗ് എന്നിവ ആദ്യമായി അവതരിപ്പിച്ച കമ്പനിയും ഡബിൾ ഹോഴ്‌സാണ്.
ഇന്ന് അരി, അരിപ്പൊടികൾ, ബ്രേക്ക്ഫാസ്റ്റ് മിക്സുകൾ, ഇൻസ്റ്റന്റ് മിക്സുകൾ, ഗോതമ്പ് ഉൽപ്പന്നങ്ങൾ, കറി പൗഡറുകൾ, അച്ചാറുകൾ, ആരോഗ്യ ഭക്ഷണങ്ങൾ, റെഡി-ടു-കുക്ക് എന്നിങ്ങനെ 20-ൽ അധികം പ്രീമിയം അരി ഇനങ്ങളും 250-ൽ അധികം ഭക്ഷ്യ ഉൽപ്പന്നങ്ങളും ഡബിൾ ഹോഴ്‌സ് പുറത്തിറക്കുന്നുണ്ട്. ദക്ഷിണേന്ത്യയിലെ ശക്തമായ വിതരണ ശൃംഖലയും അന്താരാഷ്ട്ര വിപണിയിലെ സാന്നിധ്യവും വഴി, ആരോഗ്യകരമായ ഭക്ഷണശീലങ്ങൾ പ്രോത്സാഹിപ്പിക്കുന്നതിനും നമ്മുടെ നാടിന്റെ പാചക പാരമ്പര്യം ഉയർത്തിപ്പിടിക്കുന്നതിനും ഡബിൾ ഹോഴ്‌സ് എന്നും പ്രതിജ്ഞാബദ്ധമാണ്.