BREAKING NEWS

ബൈക്ക് പാർക്ക് ചെയ്തതിലെ തർക്കം, പോലീസുകാരന്റെ നെഞ്ചിലും മുഖത്തും കുത്തിയ ശേഷം അക്രമി രക്ഷപ്പെട്ടു

· · 1 min read
Share: Copied!

തിരുവനന്തപുരം: ബൈക്ക് പാർക്ക് ചെയ്തതുമായി ബന്ധപ്പെട്ട തർക്കത്തിനിടെ പോലീസ് ഉദ്യോഗസ്ഥന് കുത്തേറ്റു. വലിയതുറ പോലീസ് സ്റ്റേഷനിലെ സിപിഓ ആയ മനു (38) വിനാണ് കുത്തേറ്റത്. വീട്ടിനുമുന്നിൽ പാർക്ക് ചെയ്തിരുന്ന ബൈക്ക് മാറ്റണമെന്ന് ആവശ്യപ്പെട്ടതിനെ തുടർന്നുണ്ടായ തർക്കമാണ് കത്തിക്കുത്തിൽ കലാശിച്ചത്.

കൊച്ചുള്ളൂരിലെ വീടിന് മുന്നിൽ വച്ചായിരുന്നു സംഭവം. ആക്രമണത്തിൽ ഗുരുതരമായി പരുക്കേറ്റ ഇയാളെ മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. നെഞ്ചിൽ രണ്ട് കുത്തേറ്റിട്ടുണ്ട്. മുഖത്തും വെട്ടേറ്റ പാടുണ്ട്. ഇതിനിടെ കുത്തിയ ആൾ രക്ഷപ്പെട്ടു. അതേസമയം ആരാണ് പോലീസുകാരനെ ആക്രമിച്ചത് എന്ന കാര്യത്തിൽ പോലീസിന് വ്യക്തമായ സൂചന ലഭിച്ചിട്ടില്ലെന്നാണ് വിവരം. എന്നാൽ, ഇയാളെ കണ്ടെത്തുന്നതിനായി മെഡിക്കൽ കോളേജ് പോലീസ് അന്വേഷണം ആരംഭിച്ചു.

 

 

 

BREAKING NEWS
കോഴിക്കോട് നിപ രോഗികൾക്ക് കാലാവധി കഴിഞ്ഞ റെംഡെസിവിർ നൽകിയെന്ന് സംശയം; മരണകാരണവും പരിശോധിക്കും, പ്രത്യേക മെഡിക്കൽ ബോർഡ് രൂപീകരിക്കും
29 Oct 2026
BREAKING NEWS
ബ്രാ ധരിക്കാതെ ഷർട്ടിന്റെ ബട്ടൺസ് അഴിച്ചിട്ട് അഭിനയിക്കാന്‍ നിര്‍ബന്ധിച്ചു, ഷൂട്ടിന്റെ രണ്ടാ ദിവസം വന്ന് ഈ ഭാഗം കാണിക്കാമോ, അത് കാണിക്കാമോ എന്നൊക്കെ ചോദിക്കും, നഗ്‌നത ആവശ്യമാണെങ്കിൽ ആദ്യമേ പറയണം, അല്ലാതെ അവസാന നിമിഷമല്ല പറയേണ്ടത്- രാധിക ആപ്തേ
29 Oct 2026
BREAKING NEWS
ഒരാൾ ടോർച്ച് തെളിച്ചുകൊടുത്തു; മറ്റേയാൾ അടിച്ചുമാറ്റി; ശേഷം ഇരുവരും മുങ്ങി; ഭിത്തിയിലെ വിടവിലൂടെ കമ്പിയിട്ട് കള്ളുകുപ്പി മോഷ്ടിച്ചു; പൊൻകുന്നത്തെ ഷാപ്പിലെ ദൃശ്യങ്ങൾ പുറത്ത്
29 Oct 2026
BREAKING NEWS
തെറ്റിദ്ധാരണയെ വീണ്ടും കുത്തിപ്പൊക്കി മമ്മൂട്ടിയെ വേട്ടയാടുന്നു, അദ്ദേഹം ഒരു രാഷ്ട്രീയ പാർട്ടിയുടെയും ചട്ടക്കൂടിൽ ഒതുങ്ങിനിൽക്കുന്ന വ്യക്തിയല്ല, ഇത്തരം വ്യക്തിഹത്യകൾക്ക് നേതൃത്വം കൊടുക്കുന്നത് ആരായാലും അത് ഇടതുപക്ഷ രാഷ്ട്രീയമല്ല- പി ജയരാജന്‍
29 Oct 2026