മുംബൈ: ആത്മഹത്യചെയ്ത ബോളിവുഡ് താരം സുശാന്ത് സിങ് രജ്പുത്തിന്റെ മാനേജര്‍ ദിശ സാലിയന്റെ മരണത്തില്‍ പുനരന്വേഷണം ആവശ്യപ്പെട്ട് കുടുംബം കോടതിയെ സമീപിച്ചു.മഹാരാഷ്ട്രാ മുന്‍ മുഖ്യമന്ത്രി ഉദ്ധവ് താക്കറെയുടെ മകന്‍ കൂടിയായ ആദിത്യ താക്കറെയ്‌ക്കെതിരെ കേസെടുത്ത് അന്വേഷണം നടത്തണമെന്നാണ് ദിശയുടെ പിതാവിന്റെ ആവശ്യം എന്നാണ് പുറത്തുവരുന്ന വിവരം.2020-ലാണ് മുംബൈയിലെ ബഹുനില കെട്ടിടത്തില്‍നിന്ന് വീണ് ദിശ മരിക്കുന്നത്. സംഭവത്തില്‍ ആത്മഹത്യാ കേസാണ് ആദ്യം രജിസ്റ്റര്‍ ചെയ്തത്. ഒരാഴ്ചയ്ക്ക് ശേഷമാണ് സുശാന്ത് സിങ് രജ്പുത്തിനെ സ്വന്തം അപ്പാര്‍ട്ടുമെന്റില്‍ മരിച്ച നിലയില്‍ കണ്ടെത്തുന്നത്. ദിശയുടെ പിതാവ് സതീഷ് സാലിയന്‍ ഒരു ടെലിവിഷന്‍ അഭിമുഖത്തില്‍ നടത്തിയ പരാമര്‍ശങ്ങളാണ് സംഭവം വീണ്ടും മാധ്യമ ശ്രദ്ധയിലെത്തിച്ചത്.