അടൂർ: അപകീർത്തികരമായ പ്രസംഗം നടത്തിയെന്നാരോപിച്ച് പത്തനംതിട്ട ജില്ലാപഞ്ചായത്ത് പള്ളിക്കൽ ഡിവിഷൻ സ്ഥാനാർഥി ശ്രീനാദേവി കുഞ്ഞമ്മയ്ക്കെതിരെ സിപിഐ മുൻ ജില്ലാ സെക്രട്ടറി എ.പി. ജയൻ വക്കീൽ നോട്ടീസ്. നോട്ടീസ് ലഭിച്ച് 15 ദിവസത്തിനുള്ളിൽ നിരുപധികം ഖേദം പ്രകടിപ്പിക്കണമെന്നും ഒരുകോടി രൂപ നഷ്ടപരിഹാരവും നൽകണമെന്നുമാണ് നോട്ടീസിലെ ആവശ്യം.
കഴിഞ്ഞ വെള്ളിയാഴ്ച പള്ളിക്കൽ പഞ്ചായത്തിൽ യുഡിഎഫ് സ്ഥാനാർഥികൾക്കുള്ള സ്വീകരണത്തിന്റെ ഭാഗമായി പാറയിൽ ജങ്ഷനിൽവെച്ച് സിപിഐയെയും നേതാക്കളെയും എ.പി. ജയനെ വ്യക്തിപരമായും അപകീർത്തിപ്പെടുത്തിയെന്നാണ് നോട്ടീസിൽ പറയുന്നു. പ്രസംഗത്തിലൂടെ തനിക്ക് മാനഹാനി വരുത്തിയെന്നും വക്കീൽ നോട്ടീസിൽ പറയുന്നു.


















































