BREAKING NEWS

ബിജെപി ഭരിക്കുന്ന അവിണിശേരി പഞ്ചായത്തിൽ മാത്രമാണോ എംപി ഫണ്ട് നൽകുക?… ‘ഇതൊന്നും എംപിയുടെ ജോലിയേ അല്ല, പോയി പഞ്ചായത്തിൽ പറയൂ’… സുരേഷ് ​ഗോപി അപമാനിച്ചിറക്കിവിട്ട കൊച്ചുവേലായുധനു 75 ദിവസംകൊണ്ട് വീടൊരുക്കി സിപിഎം, വീട് കൈമാറുക തെരഞ്ഞെടുപ്പിന് ശേഷം,

· · 1 min read
Share: Copied!

തൃശൂർ: ഓർക്കുന്നില്ലെ കലുങ്ക് സംവാദത്തിനിടെ കേന്ദ്രമന്ത്രി സുരേഷ് ഗോപി അപമാനിച്ച കൊച്ചുവേലായുധനെ. തല ചായ്ക്കാനൊരു വീടെന്ന സ്വപ്നവുമായി തനിക്ക് നിവേദനം നൽകാനെത്തിയ കൊച്ചു വേലായുധനെ മടക്കി അയക്കുന്ന സുരേഷ് ഗോപിയുടെ വീഡിയോ സോഷ്യൽ മീഡിയയിലും രാഷ്ട്രീയ വൃത്തങ്ങളിലും ചർച്ചയായിരുന്നു. കലുങ്ക് സംവാദം നടന്നുകൊണ്ടിരിക്കേയാണ് കൊച്ചു വേലായുധൻ നിവേദനവുമായി വന്നത്. നിവേദനം ഉൾക്കൊള്ളുന്ന കവർ സുരേഷ് ഗോപിക്ക് നീട്ടിയപ്പോൾ ‘ഇതൊന്നും എംപിയുടെ ജോലിയേ അല്ല. പോയി പഞ്ചായത്തിൽ പറയൂ’ എന്ന് പറഞ്ഞ് മടക്കുകയാണ് ചെയ്തത്.

എന്നാൽ ആ വീടിന്റെ നിർമ്മാണം പൂർത്തിയാക്കിയിരിക്കുകയാണ് സിപിഎം. 75 ദിവസം കൊണ്ടാണ് ചേർപ്പ് പുള്ളിൽ സിപിഎം കൊച്ചു വേലായുധന് വീടൊരുക്കിയത്. അവസാനഘട്ട പ്രവർത്തനങ്ങൾ പൂർത്തീകരിച്ച് തെരഞ്ഞെടുപ്പിന് ശേഷം വീട് കൈമാറും. സിപിഎം ചേർപ്പ് ഏരിയ കമ്മിറ്റിയുടെ നേതൃത്വത്തിൽ 10 ലക്ഷം രൂപ ചെലവിട്ടാണ് വീട് നിർമിച്ചത്.

രണ്ട് കിടപ്പുമുറികളും അനുബന്ധ സൗകര്യങ്ങളുമുള്ള 600 സ്‌ക്വയർ ഫീറ്റ് വീടാണാ കൊച്ചുവേലായുധനായൊരുങ്ങുന്നത്. ആലപ്പാട് സ്വദേശി കരുമാരശ്ശേരി ശശിധരനും സിപിഎമ്മിനൊപ്പം ചേർന്നാണ് ഭവന നിർമ്മാണം പൂർത്തിയാക്കുന്നത്.

ബിജെപി ഭരിക്കുന്ന അവിണിശേരി പഞ്ചായത്തിൽ മാത്രമാണോ എംപി ഫണ്ട് നൽകുക എന്ന് ചോദിക്കുമ്പോൾ ‘അതെ പറ്റുന്നുള്ളൂ ചേട്ടാ’ എന്ന് എംപി പറയുന്നതും വീഡിയോയിൽ കേൾക്കാം. തുടർന്ന് സുരേഷ് ഗോപിക്കെതിരെ വലിയ വിമർശനം ഉയർന്നിരുന്നു. പിന്നാലെയാണ് സിപിഎം ചേർപ്പ് ഏരിയാ കമ്മിറ്റിയുടെ നേതൃത്വത്തിൽ കൊച്ചുവേലായുധന്റെ വീട് നിർമ്മാണം ഏറ്റെടുത്തത്.

മോദിയു‌ടെ വാക്ക് കടമെടുത്ത് അഫ്​ഗാനുനേരെ പ്രയോ​ഗിച്ച് പാക്കിസ്ഥാൻ ‘‘രക്തവും വ്യാപാരവും ഒന്നിച്ചു പോകില്ല’’!! അതിർത്തി അടച്ച് മര്യാദ പഠിപ്പിക്കാൻ നോക്കിയ പാക്കിസ്ഥാന് ബദൽ മാർ​ഗത്തിൽ തിരിച്ചടി നൽകി താലിബാൻ, പാക്കിസ്ഥാനായി അതിർത്തി തുറക്കേണ്ടെന്ന് തീരുമാനം, ഇടപെട്ട് യുഎൻ, അന്തിമ തീരുമാനം അസിം മുനീറിന്റെ കൈകളിൽ

BREAKING NEWS
ബാങ്കിൽനിന്ന് പണമെടുത്തിറങ്ങിയ യുവാവിനെ പട്ടാപ്പകൽ ആക്രമിച്ച് 9.90 ലക്ഷം കവർന്നു; നാലംഗസംഘത്തിന്റെ വിളയാട്ടം പട്ടാപ്പകൽ നാട്ടുകാരുടെ കൺമുമ്പിൽ; ആക്രമണത്തിന്റെ ദൃശ്യങ്ങൾ പുറത്ത്; സംഭവം നിലമ്പൂരിൽ
16 Nov 2026
BREAKING NEWS
പരിശോധനയ്ക്കിടെ സംശകരമായി വന്ന മഹീന്ദ്ര ഥാർ തടഞ്ഞു; പോലീസുകാർക്കു നേരെ ഥാർ ഇടിച്ചുകയറ്റി ലഹരി സംഘം; നാലുപേർക്ക് പരിക്ക്; സിപിഒയുടെ കൈ ഒടിഞ്ഞു തൂങ്ങി, മൂന്നുപേർ പിടിയിൽ
16 Nov 2026
BREAKING NEWS
ഫുക്കറ്റിൽ വൻ തീപിടിത്തം; 11 പേർ വെന്തുമരിച്ചു, 16 പേർക്ക് പരുക്ക്; നൂറോളം ബൈക്കുകൾ കത്തിയമർന്നു, പെട്രോൾ, എൻജിൻ ഓയിൽ, പ്ലാസ്റ്റിക് വസ്തുക്കൾ, ടയറുകൾ എന്നിവ സൂക്ഷിച്ചിരുന്നിടം ചാമ്പലായി; സമീപത്തെ കെട്ടിടങ്ങളിലേക്കും തീ പടർന്നു
16 Nov 2026
BREAKING NEWS
’97 കോടി പൗരന്മാർ വോട്ട് രേഖപ്പെടുത്തുന്ന മഹത്തായ രാജ്യമാണ് ഇന്ത്യ; അവിടെ പോയി ജനാധിപത്യത്തെക്കുറിച്ച് ക്ലാസെടുത്തുകൊടുക്കേണ്ട ആവശ്യമില്ല’; ഫിലിബെക്കിന്റെ വിമർശനത്തിന് ഇറ്റാലിയൻ പ്രധാനമന്ത്രി ജോർജിയ മെലോണിയുടെ പാർട്ടി നേതാവ്
16 Nov 2026