തിരുവനന്തപുരം: കേന്ദ്രം പ്രഖ്യാപിച്ച അതിവേഗ റെയില്‍ പദ്ധതി നടപ്പാക്കുന്നതില്‍ എതിര്‍പ്പില്ലെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍. ശ്രീധരന്‍ മുന്നോട്ടുവെച്ച പദ്ധതിയെ കുറിച്ച് കേന്ദ്രത്തോട് പറഞ്ഞിരുന്നുവെന്നാണ് മുഖ്യമന്ത്രി പറഞ്ഞു. ഈ പദ്ധതിക്ക് അനുകൂലമായി ഡല്‍ഹിയില്‍ പറഞ്ഞുവെന്നാണ് മുഖ്യമന്ത്രി പറഞ്ഞത്. എന്നാല്‍ പദ്ധതിയെ താന്‍ അനുകൂലിക്കാന്‍ പാടില്ല, മുഖ്യമന്ത്രിക്ക് പറയാമെന്നാണോയെന്നും പ്രതിപക്ഷ നേതാവ് ചോദിച്ചു. എല്‍ഡിഎഫിന് ഇപ്പോള്‍ ശ്രീധരനെ പിടിക്കുന്നില്ല, പണ്ട് ഉമ്മന്‍ചാണ്ടി മുഖ്യമന്ത്രി ആയിരുന്ന കാലത്ത് ശ്രീധരനെ കൊച്ചി മെട്രോയില്‍ നിന്ന് മാറ്റാന്‍ പോകുന്നുവെന്ന് പറഞ്ഞ് സമരം ചെയ്തവരാണ്, ഇപ്പോള്‍ ശ്രീധരനെ പിടിക്കുന്നില്ല.
അന്ന് വ്യവസായി മന്ത്രി തന്നെ ഉണ്ടാക്കിയ കഥയാണ് ശ്രീധരനെ മാറ്റാന്‍ പോകുന്നുവെന്നത്. ഇപ്പോള്‍ ശ്രീധരനെ പിടിക്കുന്നില്ലെന്നും സതീശന്‍ പരിഹസിച്ചു. കേരളത്തില്‍ അതിവേഗ ട്രെയിന്‍ പദ്ധതി കൊണ്ടുവരുന്നതിന് കോണ്‍ഗ്രസ് എതിരല്ല, കേരളത്തില്‍ ഇത്തരം പദ്ധതികള്‍ വരണം, അടിസ്ഥാന സൗകര്യങ്ങള്‍ വികസിക്കണം. എന്നാല്‍ ഇതിന് പാരിസ്ഥിതികമായി പരിശോധനകള്‍ നടത്തി. സാമ്പത്തികമായി കേരളത്തിന് താങ്ങാന്‍ പറ്റുന്ന പദ്ധതി വരട്ടെയെന്നും സതീശന്‍ പറഞ്ഞു. ഭരണത്തില്‍ നിന്ന് ഇറങ്ങാനിരിക്കെയാണ് സംസ്ഥാനം റാപ്പിഡ് റെയില്‍ പദ്ധതി കൊണ്ടുവരുന്നത്. എന്നാല്‍ പദ്ധതിയുടെ പ്രാരംഭ പഠനം പോലും നടത്താതെയാണ് പദ്ധതി പ്രഖ്യാപിച്ചത്.
ഏത് പദ്ധതി ആര് കൊണ്ടുവന്നാലും കോണ്‍ഗ്രസ് പിന്തുണയ്ക്കും നല്ല പദ്ധതിയാകണം അത്. കേരളത്തിന് ദോഷകരമായി ബാധിക്കാത്ത, സംസ്ഥാനത്തിന് നല്ലത് വരുന്ന ഏത് പദ്ധതിയെയും ഞങ്ങള്‍ പിന്തുണയ്ക്കുമെന്നും വി ഡി സതീശന്‍ പറഞ്ഞു. സ്പ്രിംക്ലര്‍ പദ്ധതി നടപ്പാക്കാതെ ഇട്ടട്ട് ഓടിയത് ആരാണ്. പദ്ധതി വേണ്ടെന്ന് പറഞ്ഞ് ഉപേക്ഷിച്ചത് പിണറായി വിജയനാണ്. ഇതുസംബന്ധിച്ച് വിവാദങ്ങള്‍ വന്നപ്പോള്‍ പദ്ധതി ഉപേക്ഷിക്കുകയാണ് ചെയ്തത്. പിന്നെ കോടതി എന്തുപറയാനാണ്. ഒരു കുഴപ്പവും പദ്ധതിക്കില്ലെങ്കില്‍ സര്‍ക്കാര്‍ പദ്ധതി ഉപേക്ഷിച്ചതെന്തിനാണെന്നും പ്രതിപക്ഷ നേതാവ് ചോദിച്ചു.















































