BREAKING NEWS

പശുവിനെ രാഷ്ട്രമാതാവായി പ്രഖ്യാപിക്കണം… 40 ദിവസത്തിനുള്ളില്‍ ഗോവധം നിരോധിക്കണം, ഹിന്ദുക്കളോട് ശരിക്ക് സ്നേഹമുണ്ടെങ്കില്‍ ബീഫ് കയറ്റുമതി നിരോധിച്ച് കാണിക്കൂ…. യോഗി ആദിത്യനാഥിനെ വെല്ലുവിളിച്ച് അവിമുക്തേശ്വരാനന്ദ് സരസ്വതി

· · 1 min read
Share: Copied!

വാരണാസി:  യോഗി ആദിത്യനാഥിന് രൂക്ഷ വിമര്‍ശനവുമായി സ്വാമി അവിമുക്തേശ്വരാനന്ദ് സരസ്വതി. ഹിന്ദുക്കളോട് അനുകമ്പയുള്ളയാളാണെങ്കില്‍ യുപിയില്‍ നിന്നുള്ള ബീഫ് കയറ്റുമതി അവസാനിപ്പിക്കാന്‍ മുഖ്യമന്ത്രിയെ അദ്ദേഹം വെല്ലുവിളിച്ചു. പശുവിനെ രാഷ്ട്രമാതാവായി പ്രഖ്യാപിക്കണമെന്നും ആവശ്യപ്പെട്ടു.

പ്രയാഗ്‌രാജില്‍ നടക്കുന്ന മാഘമേളയില്‍ പുണ്യസ്‌നാനം നടത്താന്‍ അനുവാദം ലഭിക്കാതെ മടങ്ങിയതിന് പിന്നാലെയാണ് അവിമുക്തേശ്വരാനന്ദ് യോഗിക്കെതിരെ വിമര്‍ശനമുന്നയിച്ചത്. ‘ഒരു ഹിന്ദുവാകുന്നതിന്റെ ആദ്യപടി പശുവിനോടുള്ള സ്‌നേഹമാണ്. പശുവിനെ രാഷ്ട്രമാതാവായി പ്രഖ്യാപിക്കാന്‍ യോഗി ആദിത്യനാഥ് തയാറാകുമോ? യുപിയില്‍ നിന്നുള്ള ബീഫ് കയറ്റുമതി അവസാനിപ്പിക്കാന്‍ തയാറാണോ? ഹിന്ദു അനുകൂലിയാണെന്ന് തെളിയിക്കാന്‍ 40 ദിവസത്തിനുള്ളില്‍ ഗോവധ നിരോധനം നടപ്പാക്കാന്‍ മുഖ്യമന്ത്രിയെ വെല്ലുവിളിക്കുകയാണ്’ -സ്വാമി അവിമുക്തേശ്വരാനന്ദ് വാരണാസിയില്‍ മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു.

ജനുവരി 18ന് മാഘ മേളക്കെത്തിയ അദ്ദേഹത്തെ ത്രിവേണീസംഗമത്തില്‍ സ്‌നാനത്തിന് അനുവദിക്കാതെ പൊലീസ് തടയുകയായിരുന്നു. 11 ദിവസം സ്ഥലത്ത് പ്രതിഷേധിച്ചെങ്കിലും അധികൃതര്‍ ഇടപെട്ടില്ല. തുടര്‍ന്നാണ് ഇന്നലെ സ്‌നാനം നടത്താതെ മടങ്ങിയത്. ത്രിവേണീസംഗമത്തില്‍ സ്‌നാനത്തിന് പല്ലക്കില്‍ പോകാന്‍ സ്വാമി അവിമുക്തേശ്വരാനന്ദിനെ അധികൃതര്‍ അനുവദിച്ചിരുന്നില്ല. പല്ലക്കില്‍ നിന്നിറങ്ങി നടന്നുപോയി സ്‌നാനം നിര്‍വഹിച്ച് മടങ്ങണമെന്ന് നിര്‍ദേശിക്കുകയായിരുന്നു. എന്നാല്‍, പൊലീസ് നിര്‍ദേശത്തിന് വഴങ്ങാന്‍ സ്വാമി തയാറായില്ല. ഇതോടെയാണ് ദിവസങ്ങളോളം പ്രതിഷേധിച്ച് സ്‌നാനം നടത്താതെ മടങ്ങിയത്.

BREAKING NEWS
അതിതീവ്ര ചുഴലിക്കാറ്റായി അർണബ്; മണിക്കൂറിൽ 150 കിലോമീറ്റർ വരെ വേഗം; ആന്ധ്രയിലും ഒഡീഷയിലും ജാഗ്രത, ഒരു ലക്ഷത്തോളം പേരെ മാറ്റിപ്പാർപ്പിച്ചു; 72 ട്രെയിനുകളും 4 വിമാന സർവ്വീസുകളും റദ്ദാക്കി
28 Oct 2026
BREAKING NEWS
ഒരു ബില്യൺ ഡോളർ പണമായി സൈനിക ചരക്കു വിമാനത്തിൽ കയറ്റി തെഹ്റാനിലെത്തിച്ചു!! ലക്ഷ്യം സൗദി അറേബ്യയുടെ അടിസ്ഥാന സൗകര്യങ്ങൾക്കു നേരെയുള്ള ആക്രമണം അവസാനിപ്പിക്കുക, ഹൂതികൾക്ക് 8,800 കോടി നൽകാൻ സൗദി അറേബ്യ, ഇറാന്റെ മധ്യസ്ഥതയിൽ രഹസ്യ നീക്കം- റിപ്പോർട്ട്
28 Oct 2026
BREAKING NEWS
കുട്ടി കരഞ്ഞപ്പോൾ മടിയിൽ ഇരുത്തിയതെന്ന് മൊഴി...3 വയസുകാരനെ മടിയിലിരുത്തിയുള്ള ഡ്രൈവിം​ഗില്ഡ നടപടിയെടുത്ത് കഴക്കൂട്ടം ആർടിഒ, ഡ്രൈവറുടെ ലൈസൻസ് സസ്പെൻഡ് ചെയ്യും, അശ്രദ്ധമായും അപകടകരമായും ഓടിച്ചതിന് കേസ്
28 Oct 2026
BREAKING NEWS
ഒന്നെങ്കിൽ മകനോടൊപ്പം നഗ്നനായി തെരുവിലൂടെ നടക്കണം, അല്ലെങ്കിൽ മകനെ വെടിവെച്ചുകൊല്ലണം !! പ്രായപൂർത്തിയാകാത്ത പെൺകുട്ടിയുമായി പ്രണയം, കൗമാരക്കാരിയെ ചുംബിച്ച 17 കാരനെയും പിതാവിനെയും നഗ്നരാക്കി തെരുവിലൂടെ നടത്തിച്ചു... പെൺകുട്ടിയുടെ പിതാവ് ഉൾപ്പെടെ മൂന്നുപേരെ അരയിൽ കയറുകെട്ടി മേൽവസ്ത്രവും ചെരുപ്പുമില...
28 Oct 2026