തൃശൂർ: പാർട്ടിയിൽ നിന്ന് രാജിവെച്ച് പ്രസിഡന്റ് തെരഞ്ഞെടുപ്പിൽ ബിജെപിക്കൊപ്പം ചേർന്ന് സ്വതന്ത്ര സ്ഥാനാർത്ഥിയെ പിന്തുണച്ച മുഴുവൻ പഞ്ചായത്തംഗങ്ങളേയും പുറത്താക്കി കോൺഗ്രസ്.
ബിജെപിയിലേക്കു ചേക്കേറിയ 10 പഞ്ചായത്തംഗങ്ങളെയാണ് പുറത്താക്കിയത്. സുമ മാഞ്ഞൂരാൻ, ടെസി കല്ലറയ്ക്കൽ, അക്ഷയ് കൃഷ്ണ, സിജി രാജു, സിബി പൗലോസ്, ശ്രീജ ടീച്ചർ, മിനി ടീച്ചർ, കെ ആർ ഔസേപ്പ്, ലിന്റോ പള്ളിപ്പറമ്പിൽ, നൂർജഹാൻ എന്നിവരെയാണ് കോൺഗ്രസ് പുറത്താക്കിയത്.
കോൺഗ്രസ് വിമതരെ പാർട്ടിയിൽ തിരിച്ചെടുക്കുന്നതിലുള്ള അതൃപ്തി ചൂണ്ടിക്കാട്ടിയാണ് ഇന്നലെ രാവിലെ 8 കോൺഗ്രസ് അംഗങ്ങൾ രാജിവച്ചതെന്നാണ് പറയുന്നത്. തുടർന്ന് യുഡിഎഫ് വിമതയായി മത്സരിച്ച് വിജയിച്ച ടെസി കല്ലറയ്ക്കലിനെ പിന്തുണയ്ക്കുകയായിരുന്നു. ബിജെപി അംഗങ്ങളുടെ പിന്തുണയും ലഭിച്ചതോടെ എൽഡിഎഫ് ഭരണത്തിൽ നിന്ന് പുറന്തള്ളപ്പെട്ടു. അതേസമയം എൽഡിഎഫിനെ പരാജയപ്പെടുത്തുക എന്ന ലക്ഷ്യത്തോടെയാണ് ഈ അവിശുദ്ധ കൂട്ടുകെട്ടുണ്ടായതെന്നും വിലയിരുത്തപ്പെടുന്നു.

















































