BREAKING NEWS

കണ്ടാൽ നിർ​ഗുണൻ, ഔദ്യോ​ഗിക വാഹനമുണ്ടെങ്കിലും കിലോമീറ്റർ അകലെ ഇറങ്ങിയ ശേഷം വീട്ടിലേക്ക് നടന്നേവരൂ, നാട്ടുകാർക്കു മുന്നിൽ ലളിത ജീവിതം!! കൽക്കരി ഡിപ്പോയിലേക്കുള്ള ചരക്കുകടത്തലിന് 30000 വാങ്ങിയതോടെ പിടിവീണു, ഡപ്യൂട്ടി ഡയറക്ടറുടെ വീട്ടിലെ അലമാരിയിലും ട്രോളി ബാഗുകളിൽ നിന്നും കണ്ടെത്തിയത് 4.27 കോടി രൂപ, പിടിവീഴാതിരിക്കാൻ കൈക്കൂലി സൂക്ഷിച്ചത് വീട്ടിൽ

· · 1 min read
Share: Copied!

ഭുവനേശ്വർ: ഒഡീഷയിൽ അറസ്റ്റിലായ ഡപ്യൂട്ടി ഡയറക്ടർ ദേബബ്രത മൊഹന്തി വർഷങ്ങളായി കൈക്കൂലി വാങ്ങി സമ്പാദിച്ച കോടികൾ ആരും സംശയിക്കാതിരിക്കാൻ എവിടെയും നിക്ഷേപിക്കാതെ സൂക്ഷിച്ചത് വീട്ടിലെ അലമാരയിലും ട്രോളി ബാ​ഗിലും. തന്റെ വീടും ചുറ്റുപാടും പദവിയും ഓഫിസിലുള്ളവരും അയൽക്കാരും അറിയാതിരിക്കാൻ ഏറെ ശ്രദ്ധാലുവായിരുന്നു മൊഹന്തി. ഇതിനായി സ്വന്തമായി ഔദ്യോഗിക വാഹനം ഉണ്ടായിട്ടും ഇയാൾ കിലോമീറ്റർ അകലെ ഇറങ്ങിയ ശേഷം വീട്ടിലേക്ക് നടന്നാണ് എത്തിയിരുന്നത്. കൂടാതെ ആരും സംശയിക്കാതിരിക്കാൻ ലളിത ജീവിതവും. ഇയാളുടെ പക്കൽ നിന്ന് 4.27 കോടി രൂപയാണ് കണ്ടെത്തിയത്.

മാത്രമല്ല സർവീസിൽ ഇരിക്കുമ്പോൾ പണം എവിടെയെങ്കിലും നിക്ഷേപിച്ചാൽ രേഖകൾ കാണിക്കേണ്ട ആവശ്യമുള്ളതിനാൽ ദേബബ്രത മൊഹന്തി പണം വീട്ടിൽ സൂക്ഷിക്കുകയായിരുന്നു. ജോലിയിൽ നിന്നും വിരമിച്ച ശേഷം പണം എവിടെയെങ്കിലും നിക്ഷേപിക്കാം എന്നാണ് ഇയാൾ കണക്കുകൂട്ടിയത്. കൽക്കരി ഡിപ്പോയിലേക്കുള്ള ചരക്കുകടത്തിനു മൊഹന്തി കൈക്കൂലി വാങ്ങിയതോടെയാണ് സംഭവം പുറത്തറിഞ്ഞത്. അനുമതി നൽകാൻ 30,000 രൂപയാണ് മൊഹന്തി ആവശ്യപ്പെട്ടത്. വിവരം അറിഞ്ഞെത്തിയ വിജിലൻസ് ഉദ്യോഗസ്ഥനെ പിടികൂടുകയായിരുന്നു. തുടർന്നാണ് വീട്ടിൽ റെയ്ഡ് നടത്തിയത്. മൊഹന്തിയുടെ ഫ്ലാറ്റിൽനിന്നും ഒഡീഷ വിജിലൻസ് 4.27 കോടിയുടെ കണക്കിൽപ്പെടാത്ത പണമാണ് കണ്ടെത്തിയത്. വിജിലൻസിന്റെ റെക്കോർഡ് കൈക്കൂലി വേട്ടയാണിത്. വിവരമറിഞ്ഞു ഇ.ഡിയും സംഭവത്തിൽ അന്വേഷണത്തിനു ഇറങ്ങിയിട്ടുണ്ട്. സംസ്ഥാന വിജിലൻസിന് വിവരങ്ങൾ കൈമാറാൻ വെള്ളിയാഴ്ച കത്തുനൽകി.

BREAKING NEWS
സർക്കാർ കുടുംബത്തിനൊപ്പം, നീതി ഉറപ്പാക്കും- മുഖ്യമന്ത്രിയുടെ ഉറപ്പ്, എഡിജിപി പി. വിജയൻ നാളെ കൊച്ചിയിലെത്തി കുടുംബവുമായി ചർച്ച നടത്തുമെന്ന് ചെന്നിത്തല!! നാളെ വൈകിട്ട് 4 മണി വരെ കാക്കുമെന്ന് മക്കൾ- ചേരാനല്ലൂർ അപകടത്തിൽ സമരം താൽക്കാലികമായി അവസാനിപ്പിച്ച് ജയബാലകൃഷ്ണന്റെ കുടുംബം
26 Oct 2026
BREAKING NEWS
"പിടിക്കപ്പെടാത്ത സ്റ്റാലിൻ സാർ... അധികാരത്തിലിരുന്നപ്പോൾ ഉറങ്ങുകയായിരുന്നോ? നിങ്ങളുടെ മന്ത്രിമാർക്കെതിരെ ഇത്രയധികം അഴിമതിക്കേസുകൾ ഉയർന്നിട്ടും എന്തിനാണ് സാർ ബംഗാൾ പല്ലിയെപ്പോലെ വെറുതെ വായിട്ടലയുന്നത്?'...എംകെ സ്റ്റാലിനെ കടന്നാക്രമിച്ച് ടിവികെ!! ഡിഎംകെ നേതാവ് സ്വകാര്യ സ്കൂൾ മാനേജ്‌മെന്റുകളിൽനിന്ന...
26 Oct 2026
BREAKING NEWS
ബസ് റിവേഴ്‌സെടുക്കുന്നതിനിടെ സിഗ്നൽ ഇട്ടില്ല, പിന്നിൽ വന്ന ബൈക്ക് യാത്രികർ അപകടത്തിൽ നിന്ന് രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്!! ചോദ്യം ചെയ്ത ബൈക്ക് യാത്രികരായ യുവാക്കൾക്ക് ക്രൂരമർദനം, ഏതാനും ദിവസം മുൻപ് ശസ്ത്രക്രിയ കഴിഞ്ഞ യുവാവിന്റെ വയറിനുൾപ്പെടെ മർദനമേറ്റു, ബസ് ജീവനക്കാർ കസ്റ്റഡിയിൽ
26 Oct 2026
BREAKING NEWS
പെൻഷൻ പ്രായം ഉയർത്തില്ല; തീരുമാനം സർക്കാരിന്റെ പരിഗണനയിലില്ലെന്ന് മുഖ്യമന്ത്രി
26 Oct 2026