BREAKING NEWS

ജോലി സ്ഥലത്തും പോകുന്നയിടങ്ങളിലും മദ്യപിച്ചെത്തുന്ന ഭർത്താവിന്റെ ഉപദ്രവം, ബസ് കയറാൻ നിൽക്കുന്നതിനിടെ ഭർത്താവ് ഉപദ്രവിക്കാൻ വരുന്നത് കണ്ട് യുവതി ഓടിക്കയറിയത് മെട്രോ സ്റ്റേഷനിൽ, പിന്നാലയെത്തിയ ഭർത്താവ് യുവതിയുടെ വയറ്റിൽ കത്തി കുത്തിയിറക്കി, പ്രതി കസ്റ്റഡിയിൽ

· · 1 min read
Share: Copied!

കൊച്ചി: മുട്ടം മെട്രോ സ്റ്റേഷനിൽ വച്ച് ഭാര്യയെ ഭർത്താവ് കുത്തിപരുക്കേൽപ്പിച്ചു. ഭർത്താവിൽ നിന്ന് രക്ഷപെട്ടോടിയ നീതുവിനെ കൂനംതൈ സ്വദേശി മഹേഷാണ് ആക്രമിച്ചത്. സ്ഥിരം മദ്യപാനിയാണു മഹേഷ്. മദ്യപിച്ച് വീട്ടിലെത്തി നീതുവിനെ ആക്രമിക്കുന്നതു പതിവായിരുന്നു. ആക്രമണം സഹിക്കവയ്യാതെ ഒരാഴ്ച മുൻപ് ബന്ധുവീട്ടിലേക്ക് നീതു താമസം മാറിയിരുന്നു.

ഇതിനിടെ നീതു ജോലി ചെയ്യുന്ന മുട്ടത്തെ സ്ഥലത്തെത്തി മഹഷ് മനഃപൂർവം പ്രശ്നമുണ്ടാക്കി. ഇന്നലെ രാവിലെയും ഇയാൾ നീതുവിന്റെ ജോലിസ്ഥലത്തെത്തി പ്രശ്നങ്ങൾ സൃഷ്ടിച്ചു. അതിനുശേഷം ജോലി കഴിഞ്ഞ് ബന്ധുവീട്ടിലേക്കു മടങ്ങാനായി നീതു ബസ് സ്റ്റാൻഡിലെത്തിയപ്പോഴും മഹേഷ് പ്രശ്നമുണ്ടാക്കി. ഇവിടെനിന്നു രക്ഷപ്പെട്ടാണു നീതു മുട്ടം മെട്രോ സ്റ്റേഷനിലെത്തിയത്. എന്നാൽ പിൻതുടർന്നെത്തിയ മഹേഷ് നീതുവിന്റെ വയറ്റിൽ കയ്യിലുണ്ടായിരുന്ന കത്തിയുപയോഗിച്ച് കുത്തുകയായിരുന്നു. ഉടൻ തന്നെ മറ്റു യാത്രക്കാർ മഹേഷിനെ പിടികൂടി. പിന്നാലെ ഇയാളെ പോലീസ് കസ്റ്റഡിയിലെടുത്തു. കൊല്ലണമെന്ന ഉദ്ദേശ്യത്തോട് കൂടിയാണ് മഹേഷ് നീതുവിനെ ആക്രമിച്ചതെന്നാണു പോലീസ് പറയുന്നത്.

അതേസമയം കളമശ്ശേരി മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിൽ തുടരുന്ന നീതു അപകടനില തരണം ചെയ്തു.

BREAKING NEWS
സ്‌കാഫ് അണിഞ്ഞ ഭീരുക്കളെ ഇന്ന് കണ്ടില്ല, പ്രധാനമന്ത്രിയെ പോലെ കാര്യം നേടുന്നവരാണ് ഇത്തരക്കാർ, ഇവർക്ക് നേരെ നിന്ന് മുട്ടാൻ കഴിയില്ല...ആർഎസ്എസിനെ ഉന്നമിട്ട് രാഹുൽ ​ഗാന്ധി
13 Oct 2026
BREAKING NEWS
'ഓനെ ഇങ്ങോട്ടു വിട് സാറേ. ഞങ്ങൾ നോക്കിക്കോളാം'... കണ്ണൂരിൽ കട കേന്ദ്രീകരിച്ച് ഒരു കോടി രൂപയുടെ ലഹരിമരുന്നുവേട്ട, എംഡിഎംഎ സൂക്ഷിച്ചത് കാറിലും കടയിലുമായി, പ്രതിയെ കൈകാര്യം ചെയ്ത് നാട്ടുകാർ!! പോലീസ് സ്റ്റേഷനിൽ ഫോട്ടോയ്ക്ക് മുന്നിൽ മൂന്ന് വിരലുകൾ ഉയർത്തിക്കാട്ടി പ്രതിയുടെ പരിഹാസം
13 Oct 2026
BREAKING NEWS
മകളെ തട്ടിക്കൊണ്ടു കൂട്ടബലാത്സംഗം ചെയ്ത കേസ് പിൻവലിക്കാൻ വിസമ്മതിച്ചു; പിതാവിനെ കൊലപ്പെടുത്തി ഫാനിൽ കെട്ടിത്തൂക്കി, പിന്നാലെ ആത്മഹത്യയെന്ന് വരുത്തിത്തീർക്കാൻ ശ്രമം, പരാതിയുമായി 58കാരന്റെ ഭാര്യ
13 Oct 2026
BREAKING NEWS
റോങ് സൈഡിൽ കൂടി കയറിയ സ്വകാര്യ ബസ് എതിരെ വന്ന സ്കൂട്ടിയിൽ ഇടിച്ചു, യുവതിക്ക് ദാരുണാന്ത്യം, ഇടിയുടെ ആഘാതത്തിൽ സ്കൂട്ടിയും യുവതിയും ബസിനടിയിൽപ്പെട്ടു!! കൂടെയുണ്ടായിരുന്ന മക്കൾക്ക് ​ഗുരുതര പരുക്ക്, ഡ്രൈവർ ഓടിരക്ഷപ്പെട്ടു
13 Oct 2026