BREAKING NEWS

കുഞ്ഞികൃഷ്ണൻ കൊളുത്തിയ തീപ്പൊരി ആളിക്കത്തി തുടങ്ങി!! ഫണ്ട് തട്ടിപ്പ് ആരോപണത്തിൽ കണക്ക് അവതരിപ്പിക്കണമെന്ന് ഒരു വിഭാ​ഗം, വേണ്ടെന്ന് മറുഭാ​ഗം, ബഹുജനങ്ങൾക്ക് മുൻപാകെ കണക്ക് അവതരിപ്പിക്കുമെന്ന ജില്ലാ സെക്രട്ടറിയുടെ വാക്ക് പാലിക്കപ്പെട്ടിട്ടില്ല… പയ്യന്നൂർ ഏരിയ കമ്മിറ്റിയിൽ വാക്കേറ്റം, യോ​ഗത്തിനിടെ ഒരു വിഭാ​ഗം ഇറങ്ങിപ്പോയി, അനുനയിപ്പിച്ച് കെകെ രാ​ഗേഷ്

· · 1 min read
Share: Copied!

കണ്ണൂർ: സിപിഎം പയ്യന്നൂർ ഏരിയ കമ്മിറ്റി യോഗത്തിൽ തർക്കം വാക്കേറ്റത്തിൽ കലാശിച്ചു. വി. കുഞ്ഞികൃഷ്ണൻ ഉന്നയിച്ച ഫണ്ട് തട്ടിപ്പ് ആരോപണത്തിൽ കണക്ക് അവതരിപ്പിക്കണമെന്ന് ഒരു വിഭാഗം ആവശ്യപ്പെട്ടതോടെ നേതാക്കൾ തമ്മിൽ യോഗത്തിൽ വാക്കേറ്റമാവുകയായിരുന്നു. സിപിഎം ജില്ലാ സെക്രട്ടറി കെ.കെ. രാഗേഷിന്റെ നേതൃത്വത്തിൽ നടന്ന യോഗത്തിലാണ് തർക്കമുണ്ടായത്.

നേരത്തെ കുഞ്ഞികൃഷ്ണൻ ഉന്നയിച്ച ആരോപണങ്ങളിൽ കണക്ക് അവതരിപ്പിക്കണമെന്ന് നേതാക്കളിൽ ഒരു വിഭാഗം ആവശ്യമുയർത്തി. എന്നാൽ മറുവിഭാഗം ഇതിനെ എതിർത്തു. ഇതോടെയാണ് വാക്കേറ്റമുണ്ടായത്. തുടർന്ന് കുഞ്ഞികൃഷ്ണനെ അനുകൂലിക്കുന്ന ഒരുവിഭാഗം യോഗത്തിൽനിന്ന് ഇറങ്ങിപ്പോകാൻ ശ്രമം നടത്തി. ഇവരെ അനുനയിപ്പിച്ച് കെ.കെ. രാഗേഷ് യോഗത്തിലേക്കുതന്നെ തിരികെ എത്തിക്കുകയായിരുന്നു.

അതേസമയം വരാനിരിക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പിൽ ടി.ഐ. മധുസൂദനൻ വീണ്ടും മത്സരിക്കുമെന്ന ധാരണ കഴിഞ്ഞദിവസത്തെ ജില്ലാ സെക്രട്ടേറിയറ്റ് യോഗത്തിലുണ്ടായിരുന്നു. പിന്നാലെയാണ് കണക്ക് അവതരിപ്പിക്കണമെന്ന് വി. കുഞ്ഞികൃഷ്ണനെ അനുകൂലിക്കുന്ന നേതാക്കൾ കടുംപിടിത്തം പിടിച്ചത്. ബഹുജനങ്ങൾക്ക് മുൻപാകെ ഈ കണക്ക് അവതരിപ്പിക്കുമെന്ന് നേരത്തേ ജില്ലാ സെക്രട്ടറി പറഞ്ഞിരുന്നെങ്കിലും അത് ഇതുവരെ നടപ്പായിട്ടില്ല.

രക്തസാക്ഷി ഫണ്ട് തട്ടിപ്പ് ആരോപണമടക്കം മൂന്ന് തട്ടിപ്പ് ആരോപണങ്ങളാണ് വി. കുഞ്ഞികൃഷ്ണൻ ഉന്നയിച്ചിരുന്നത്. പക്ഷേ, ഈ ആരോപണങ്ങളിൽ ഇതുവരെയും കണക്ക് അവതരിപ്പിക്കാൻ പാർട്ടി തയ്യാറായിട്ടില്ല. പാർട്ടി അംഗങ്ങൾക്കോ, അനുഭാവികൾക്കോ മുൻപാകെ ഈ കണക്ക് അവതരിപ്പിക്കണമെന്നതാണ് ഒരുവിഭാഗം നേതാക്കൾ നേരത്തെ ആവശ്യപ്പെട്ടത്.

BREAKING NEWS
ഇനിയും ഇമ്മാതിരി രൂപമാറ്റം വരുത്തി ഹാജരായാൽ കർശന നടപടികൾ നേരിടേണ്ടി വരും- പ്രതികൾക്ക് കോടതിയുടെ കർശന താക്കീത്!! സാക്ഷികൾ തിരിച്ചറിയാതിരിക്കാൻ അഭിമന്യൂ കൊലക്കേസ് പ്രതികൾ കോടതിയിലെത്തിയത് ഒരേപോലെ പോലെ മുടിവെട്ടി, ഒരേ വസ്ത്രങ്ങൾ ധരിച്ച്, മുഖവും തലയും മറച്ച്... മൂന്നുപേരെ തിരിച്ചറിയാനാകാതെ സാക്ഷി- മാ...
15 Oct 2026
BREAKING NEWS
ഞങ്ങൾ‍ക്ക് 21 വയസായി, മദ്യം വേണം... സ്കൂൾ യൂണിഫോമിൽ ബിവറേജസ് ഔട്ട്‌ലെറ്റിൽ വിദ്യാർഥികൾ!! തരില്ലെന്നു പറഞ്ഞതോടെ അടുത്ത വരവ് യൂണിഫോം മാറ്റി, പ്രായം തെളിയിക്കുന്ന രേഖകൾ ആവശ്യപ്പെടുന്നതോടെ പ്രതിഷേധം- നെടുമ്പാശേരി അപകടത്തോടെ പരിശോധന കർശമാക്കി- ജീവനക്കാർ
15 Oct 2026
BREAKING NEWS
ഇന്ത്യയിലെ ഏറ്റവും വലിയ ഐപിഒയ്ക്ക് മുന്നോടിയായി ജിയോയുടെ അടുത്ത വളർച്ചാ പദ്ധതി!! മൊബിലിറ്റി, ഹോം, എന്റർപ്രൈസ്–അന്താരാഷ്ട്ര ബിസിനസ്... വളർച്ചയുടെ മൂന്ന് പ്രധാന എൻജിനുകൾ- ആകാശ് അംബാനി
15 Oct 2026
BREAKING NEWS
തന്റെ വീടിനു മുന്നിൽ അന്നദാനം നടത്താനുള്ള മേശകൾ സ്ഥാപിക്കരുതെന്ന് മുസ്ലിം യുവതി, എല്ലാ ദിവസവും ഇതേ സ്ഥലത്ത് അന്നപ്രസാദം വിതരണം ചെയ്യാറുണ്ടെന്നും ഇതുവരെ ഇത്തരമൊരു പ്രശ്നം ഉണ്ടായിട്ടില്ലെന്നും മറുവിഭാ​ഗം, തർക്കത്തിനിടെ ദുർ​ഗാദേവി പ്രസാദത്തിലേക്ക് മീൻ കഴുകിയ വെള്ളവും അവശിഷ്ടങ്ങളും വലിച്ചെറിഞ്ഞു- അറസ...
15 Oct 2026