ചെന്നൈ: നഗരത്തിൽ ബൈക്ക് ടാക്സി ഡ്രൈവർ യുവതിയെ ആളൊഴിഞ്ഞ സ്ഥലത്തുവച്ച് ലൈംഗികമായി പീഡിപ്പിച്ചു. ചെന്നൈ പള്ളിക്കരണയിൽ തിങ്കൾ രാത്രിയാണ് 22 കാരി പീഡനത്തിന് ഇരയായത്. സംഭവത്തിൽ അറസ്റ്റിലായ ബൈക്ക് ടാക്സി ഡ്രൈവറായ ശിവകുമാറിനെ റിമാൻഡ് ചെയ്തു. ഇയാളുടെ ബൈക്ക് ടാക്സി പിടിച്ചെടുത്തു.
തിങ്കളാഴ്ച വൈകിട്ട് സുഹൃത്തിനെ കാണാൻ പോകാനായി യുവതി ബൈക്ക് ടാക്സി ബുക്ക് ചെയ്തു. ഇതേ ബൈക്കിലാണ് രാത്രി തിരികെ വീട്ടിലേക്കു വന്നതും. അതിനിടെ വിജനമായ വഴിയിൽ വച്ച് ശിവകുമാർ യുവതിയെ പീഡിപ്പിക്കുകയുമായിരുന്നു. തുടർന്ന് യുവതിയെ വീടിനു സമീപം ഇറക്കിവിട്ടു. ഭർത്താവിനെ വിവരമറിയിച്ച യുവതി പോലീസിൽ പരാതി നൽകുകയായിരുന്നു.
















































