BREAKING NEWS

മോദി സുന്ദരനാണ്, കുറച്ച് കടുപ്പക്കാരനും!! യുഎസ് ഇന്ത്യ വ്യാപാര കരാറിൽ ഉടൻ ഒപ്പുവയ്ക്കും- ട്രംപ്… പക്ഷെ ഇന്ത്യാ- പാക്കിസ്ഥാൻ സംഘർഷം അവസാനിപ്പിച്ചത് ഞാനാണേ… വീണ്ടും അതേ പല്ലവിതന്നെ

· · 1 min read
Share: Copied!

ന്യൂഡൽഹി: ഇന്ത്യയും യുഎസും തമ്മിലുള്ള വ്യാപാര കരാറിൽ ഉടൻ ഒപ്പുവയ്ക്കുമെന്ന് പ്രസിഡന്റ് ഡോണൾഡ് ട്രംപ്. ദക്ഷിണ കൊറിയൻ സന്ദർശനത്തിനിടെയാണ് ട്രംപ് ഇക്കാര്യത്തിൽ കൂടുതൽ വ്യക്തത വരുത്തിയത്. ലോകത്തിലെ ഏറ്റവും വലിയ രണ്ട് സമ്പദ്‌വ്യവസ്ഥകൾ തമ്മിലുള്ള കരാർ ഒപ്പിടുന്ന സമയത്തിന്റെ കാര്യം മാത്രമാണ് തീരുമാനമാകാനുള്ളത്, അതു ഉടൻ സംഭവിക്കുമെന്നും ട്രംപ് പറഞ്ഞു. റഷ്യയുടെ കയ്യിൽ നിന്ന് ഇന്ത്യ വിലക്കുറവിൽ എണ്ണ വാങ്ങുന്നതുമായി ബന്ധപ്പെട്ട തർക്കങ്ങളും ട്രംപിന്റെ ഇരട്ടത്തീരുവയുമാണ് ഇരുരാജ്യങ്ങൾക്കുമിടയിൽ അകൽച്ച സൃഷ്ടിച്ചത്. ഇതോടെ വ്യാപാര കരാറിന്റെ കാര്യത്തിൽ അനശ്ചിതത്വം നിലനിൽക്കുകയായിരുന്നു. എന്നാൽ ഇക്കാര്യത്തിലാണ് ട്രംപ് വ്യക്തത വരുത്തിയത്.

‘‘ഇന്ത്യയുമായി ഞാൻ വ്യാപാര കരാർ ഉണ്ടാക്കുകയാണ്. പ്രധാനമന്ത്രി നരേന്ദ്ര മോദിയോട് ഞങ്ങൾക്ക് വലിയ ബഹുമാനവും സ്നേഹവുമുണ്ട്. ഞങ്ങൾക്കിടയിൽ മികച്ച ബന്ധമുണ്ട്. പ്രധാനമന്ത്രി മോദി ഏറ്റവും സുന്ദരനായ വ്യക്തിയാണ്. അതുപോലെ തന്നെ അദ്ദേഹം കുറച്ച് കടുപ്പക്കാരനുമാണ്.’’ –ട്രംപ് പറഞ്ഞു.

ഇതിനിടെ കിട്ടിയ ​ഗ്യാപ്പിൽ ഇന്ത്യയും പാക്കിസ്ഥാനും ആണവയുദ്ധത്തിലേക്കു നീങ്ങുന്നത് താൻ ഇടപെട്ട് തടഞ്ഞെന്ന വാദവും ട്രംപ് ആവർത്തിച്ചു. ‘‘അവർ രണ്ടും ആണവയുദ്ധത്തിലേക്കു നീങ്ങുകയായിരുന്നു. ഈ സാഹചര്യത്തിൽ വ്യാപാരക്കരാർ ഉണ്ടാക്കില്ലെന്ന് ഞാൻ മോദിയോടു പറഞ്ഞു. സംഘർഷം തുടങ്ങി രണ്ടു ദിവസത്തിനു പിന്നാലെ ഇന്ത്യയും പാക്കിസ്ഥാനും എന്നെ വിളിച്ചു. പിന്നാലെ ഇരുവരും യുദ്ധം നിർത്തി’’.

BREAKING NEWS
ട്രെയിനുകൾ ഒരേസമയം പാഞ്ഞത് മുന്നിലും പിറകിലുമായി... സ്പെയിനിൽ ഒരേ ദിശയിൽ സഞ്ചരിച്ച രണ്ട് അതിവേഗ ട്രെയിനുകൾ കൂട്ടിയിടിച്ചു; 30 മരണം, നിരവധിപ്പേർക്ക് ​ഗുരുതര പരുക്ക്, മരണസംഖ്യ ഉയർന്നേക്കും
28 Oct 2026
BREAKING NEWS
അന്ന് കിഫ്ബിയുടെ കടമെടുപ്പ് കെഎൻ ബാലഗോപാൽ എതിർത്തത് കോർപ്പറേറ്റ് വത്കരണത്തിന്റെ ഭാഗമാണോ? ചീഫ് സെക്രട്ടറിയേക്കാൾ ഉയർന്ന ശമ്പളത്തിൽ വിരമിച്ച ആളുകളെയും ഇഷ്ടക്കാരെയും കിഫ്ബിയിൽ കുത്തി നിറച്ചു, ടെൻഡറില്ലാതെ 5,900 കോടിയുടെ പ്രവൃത്തികൾ നൽകിയതിലൂടെ ഖജനാവിൽനിന്ന് വൻ ചോർച്ചയുണ്ടായി... കിഫ്ബി ഇനി സർക്കാരിന്...
28 Oct 2026
BREAKING NEWS
ജിമ്മിൽ പരിശീലനം കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങുന്നതിനിടെ തെരുവുനായ കുറുകെ ചാടി, ബൈക്ക് നിയന്ത്രണംവിട്ട് മതിലിലിടിച്ച് പ്ലസ് വൺ വിദ്യാർഥിക്ക് ദാരുണാന്ത്യം
28 Oct 2026
BREAKING NEWS
ദേണ്ടെ, അതും അങ്ങേര് കൊണ്ടുപോയി...'നെതന്യാഹുവിന് നേട്ടമുണ്ടാക്കിയത് എന്റെ പിന്തുണ, തിരഞ്ഞെടുപ്പിന് മുന്നോടിയായി നെതന്യാഹുവിനെ പിന്തുണച്ച് ഞാൻ നടത്തിയ പരസ്യ പ്രസ്താവന ഇസ്രയേലിലെ രാഷ്ട്രീയ സാഹചര്യം മാറ്റി'- അവകാശ വാദവുമായി അമേരിക്കൻ പ്രസിഡന്റ്, ഇതുവരെ ഭൂരിപക്ഷം നേടാനാകാതെ സഖ്യം
28 Oct 2026