ദുബായ്: എന്താന്നറിയില്ലാ ഇന്ത്യ-പാകിസ്താൻ മത്സരമെന്നു കേൾക്കുമ്പോൾ ഒരാവേശം മനസിലേക്കു കയറും പിന്നെ എല്ലാം യാന്ത്രികം… ചാമ്പ്യൻസ് ട്രോഫി ക്രിക്കറ്റ് ടൂർണമെന്റിലെ ഇന്ത്യ-പാകിസ്താൻ മത്സരത്തിന്റെ ടിക്കറ്റുകൾ മിനിറ്റുകൾക്കുള്ളിൽ വിറ്റുതീർന്നതും അതേ ആവേശത്തോടെയായിരുന്നു. ഫെബ്രുവരി 23-ന് ദുബായ് ഇന്റർനാഷണൽ ക്രിക്കറ്റ് സ്റ്റേഡിയത്തിൽ നടക്കുന്ന മത്സരത്തിന്റെ ടിക്കറ്റുകളാണ് വിൽപ്പന ആരംഭിച്ച് ഏതാനും മിനിറ്റുകൾക്കുള്ളിൽ വിറ്റുതീർന്നത്. ടിക്കറ്റ് വിൽപ്പന ആരംഭിച്ച തിങ്കളാഴ്ച ഏകദേശം ഒന്നരലക്ഷത്തോളം പേരാണ് ടിക്കറ്റ് ബുക്ക് ചെയ്യാനായി വെബ്‌സൈറ്റിൽ ക്യൂവിലുണ്ടായിരുന്നതെന്നും മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.
കുഞ്ഞിന്റെ കൊലപാതകത്തിൽ പങ്കില്ല, ഹരികുമാറിന്റെ ശമ്പളം വാങ്ങാൻ മാസത്തിൽ ശ്രീതുവോ, അമ്മയോ വരും… ശ്രീതു തല മുണ്ഡനം ചെയ്തത് ഞാൻ പറഞ്ഞിട്ടല്ല, 36 ലക്ഷം രൂപ വാങ്ങിയിട്ടില്ല… തെളിവുകൾ ഉണ്ടെങ്കിൽ നടപടിയെടുക്കാം… ബ്ലാക്ക് മെയിൽ ആയിരുന്നോ ഉദ്ദേശമെന്ന സംശയമുണ്ട്… മാധ്യമങ്ങളിൽ പോലീസ് കള്ളനായി ചിത്രീകരിച്ചു…ദേവീദാസൻ
പലർക്കും തങ്ങൾ ആഗ്രഹിച്ച ടിക്കറ്റുകൾ സ്വന്തമാക്കാനായില്ല എന്നൊരു നിരാശ മാത്രം. ഉയർന്നനിരക്കിലുള്ള ഗ്രാന്റ് ലോഞ്ച് വിഭാഗം ടിക്കറ്റുകളും ചൂടപ്പംപോലെ വിറ്റുതീർന്നു. 500 ദിർഹം (ജനറൽ അഡ്മിഷൻ) മുതൽ 5000 ദിർഹം (ഗ്രാന്റ് ലോഞ്ച്) വരെയായിരുന്നു ടിക്കറ്റ് നിരക്ക്. ദുബായിൽ നടക്കുന്ന ഇന്ത്യ- ബംഗ്ലാദേശ്, ഇന്ത്യ- ന്യൂസിലാൻഡ് മത്സരങ്ങളുടെ ടിക്കറ്റുകളും വിറ്റുതീർന്നതായാണ് നിലവിൽ ഐസിസി വെബ്‌സൈറ്റിൽ കാണിക്കുന്നത്.
പാകിസ്താനിലും യുഎഇയിലുമായി ‘ഹൈബ്രിഡ്’ മോഡലിലാണ് ഇത്തവണത്തെ ചാമ്പ്യൻസ് ട്രോഫി മത്സരം. ഇന്ത്യയുടെ ഗ്രൂപ്പ് മത്സരങ്ങളെല്ലാം ദുബായിലാണ് നടക്കുന്നത്. ഒരു സെമി ഫൈനൽ മത്സരവും ഇന്ത്യ ഫൈനലിൽ പ്രവേശിച്ചാൽ ഫൈനലും ദുബായിൽ തന്നെയാകും. ഫെബ്രുവരി 19-ന് പാകിസ്താൻ- ന്യൂസിലാൻഡ് മത്സരത്തോടെ ചാമ്പ്യൻസ് ട്രോഫി ടൂർണമെന്റിന് തുടക്കമാകും. കറാച്ചി നാഷണൽ സ്റ്റേഡിയത്തിലാണ് ഉദ്ഘാടനമത്സരം. മാർച്ച് ഒൻപതിനാണ് ഫൈനൽ മത്സരം നടക്കുക.