LATEST UPDATES

പോരാട്ടം ഇന്ത്യയും പാകിസ്താനും തമ്മിലാണോ? ടിക്കറ്റ് എപ്പോൾ തീർന്നെന്നു ചോദിച്ചാൽ പോരേ… ചാമ്പ്യൻസ് ട്രോഫി ക്രിക്കറ്റ് ടൂർണമെന്റിൽ ടിക്കറ്റിനായി വെബ്‌സൈറ്റിൽ ക്യൂവിലുണ്ടായിരുന്നത് ഒന്നര ലക്ഷം പേർ… പറഞ്ഞ തുകയ്ക്ക് മിനിറ്റുകൾക്കുള്ളിൽ എല്ലാം സെയിൽ

· · 1 min read
Share: Copied!

ദുബായ്: എന്താന്നറിയില്ലാ ഇന്ത്യ-പാകിസ്താൻ മത്സരമെന്നു കേൾക്കുമ്പോൾ ഒരാവേശം മനസിലേക്കു കയറും പിന്നെ എല്ലാം യാന്ത്രികം… ‍ ചാമ്പ്യൻസ് ട്രോഫി ക്രിക്കറ്റ് ടൂർണമെന്റിലെ ഇന്ത്യ-പാകിസ്താൻ മത്സരത്തിന്റെ ടിക്കറ്റുകൾ മിനിറ്റുകൾക്കുള്ളിൽ വിറ്റുതീർന്നതും അതേ ആവേശത്തോടെയായിരുന്നു. ഫെബ്രുവരി 23-ന് ദുബായ് ഇന്റർനാഷണൽ ക്രിക്കറ്റ് സ്റ്റേഡിയത്തിൽ നടക്കുന്ന മത്സരത്തിന്റെ ടിക്കറ്റുകളാണ് വിൽപ്പന ആരംഭിച്ച് ഏതാനും മിനിറ്റുകൾക്കുള്ളിൽ വിറ്റുതീർന്നത്. ടിക്കറ്റ് വിൽപ്പന ആരംഭിച്ച തിങ്കളാഴ്ച ഏകദേശം ഒന്നരലക്ഷത്തോളം പേരാണ് ടിക്കറ്റ് ബുക്ക് ചെയ്യാനായി വെബ്‌സൈറ്റിൽ ക്യൂവിലുണ്ടായിരുന്നതെന്നും മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.
കുഞ്ഞിന്റെ കൊലപാതകത്തിൽ പങ്കില്ല, ഹരികുമാറിന്റെ ശമ്പളം വാങ്ങാൻ മാസത്തിൽ ശ്രീതുവോ, അമ്മയോ വരും… ശ്രീതു തല മുണ്ഡനം ചെയ്തത് ഞാൻ പറഞ്ഞിട്ടല്ല, 36 ലക്ഷം രൂപ വാങ്ങിയിട്ടില്ല… തെളിവുകൾ ഉണ്ടെങ്കിൽ നടപടിയെടുക്കാം… ബ്ലാക്ക് മെയിൽ ആയിരുന്നോ ഉദ്ദേശമെന്ന സംശയമുണ്ട്… മാധ്യമങ്ങളിൽ പോലീസ് കള്ളനായി ചിത്രീകരിച്ചു…ദേവീദാസൻ

പലർക്കും തങ്ങൾ ആഗ്രഹിച്ച ടിക്കറ്റുകൾ സ്വന്തമാക്കാനായില്ല എന്നൊരു നിരാശ മാത്രം. ഉയർന്നനിരക്കിലുള്ള ഗ്രാന്റ് ലോഞ്ച് വിഭാഗം ടിക്കറ്റുകളും ചൂടപ്പംപോലെ വിറ്റുതീർന്നു. 500 ദിർഹം (ജനറൽ അഡ്മിഷൻ) മുതൽ 5000 ദിർഹം (ഗ്രാന്റ് ലോഞ്ച്) വരെയായിരുന്നു ടിക്കറ്റ് നിരക്ക്. ദുബായിൽ നടക്കുന്ന ഇന്ത്യ- ബംഗ്ലാദേശ്, ഇന്ത്യ- ന്യൂസിലാൻഡ് മത്സരങ്ങളുടെ ടിക്കറ്റുകളും വിറ്റുതീർന്നതായാണ് നിലവിൽ ഐസിസി വെബ്‌സൈറ്റിൽ കാണിക്കുന്നത്.

വയറിങ് കിറ്റും സ്റ്റാര്‍ട്ടര്‍ കേബിളുകളും നശിപ്പിച്ചു; കെഎസ്ആര്‍ടിസി സമരത്തില്‍ ബസുകളില്‍ കേടുപാടുകള്‍

പാകിസ്താനിലും യുഎഇയിലുമായി ‘ഹൈബ്രിഡ്’ മോഡലിലാണ് ഇത്തവണത്തെ ചാമ്പ്യൻസ് ട്രോഫി മത്സരം. ഇന്ത്യയുടെ ഗ്രൂപ്പ് മത്സരങ്ങളെല്ലാം ദുബായിലാണ് നടക്കുന്നത്. ഒരു സെമി ഫൈനൽ മത്സരവും ഇന്ത്യ ഫൈനലിൽ പ്രവേശിച്ചാൽ ഫൈനലും ദുബായിൽ തന്നെയാകും. ഫെബ്രുവരി 19-ന് പാകിസ്താൻ- ന്യൂസിലാൻഡ് മത്സരത്തോടെ ചാമ്പ്യൻസ് ട്രോഫി ടൂർണമെന്റിന് തുടക്കമാകും. കറാച്ചി നാഷണൽ സ്റ്റേഡിയത്തിലാണ് ഉദ്ഘാടനമത്സരം. മാർച്ച് ഒൻപതിനാണ് ഫൈനൽ മത്സരം നടക്കുക.

BREAKING NEWS
"ഇറാനിൽ നിന്ന് ഒരു ഗ്രാം സമ്പുഷ്ട യുറേനിയം പോലും നീക്കം ചെയ്യില്ല, വിശ്വാസം വളർത്താനുള്ള നടപടികൾ അമേരിക്ക സ്വീകരിക്കുന്നതുവരെ ചർച്ചകളൊന്നും ഉണ്ടാകില്ല"... അമേരിക്കയെ കുടിച്ച വെള്ളത്തിൽ പോലും വിശ്വാസിക്കാതെ ഇറാൻ, ചർച്ചകളിലേക്ക് കടന്നാൽ അമേരിക്ക വീണ്ടും ആക്രമണം നടത്താൻ സാധ്യതയുണ്ട്- റെസായി... പാക്ക...
21 Oct 2026
BREAKING NEWS
’കുട്ടികളെ പരീക്ഷണ വസ്തുക്കളാക്കരുത്’: പിണറായി, എസ്എംഎ ബാധിതരായ കുട്ടികൾക്ക് ആരോഗ്യവകുപ്പ് വിതരണം ചെയ്യുന്ന മരുന്നിന്റെ കവറിൽ ‘ഡോക്ടേഴ്സ് സാമ്പിൾ’ എന്ന രേഖപ്പെടുത്തിയതിൽ ആശങ്ക; ഭയം വേണ്ടെന്ന് ആരോഗ്യവകുപ്പ്
21 Oct 2026
BREAKING NEWS
നെടുമ്പാശ്ശേരി മിനി കൂപ്പർ അപകടത്തിൽ പ്രതികൾക്കെതിരെ കൂടുതൽ ദൃശ്യങ്ങൾ, ഇവൻറ് ഡാറ്റാ റെക്കോഡറിൻറെ ശാസ്ത്രീയ പരിശോധനയിൽ കൂടുതൽ തെളിവുകൾ കണ്ടെത്താനാകുമെന്ന് പ്രോസിക്യൂഷൻ... അന്വേഷണ സംഘം കൊല്ലപ്പെട്ട കുട്ടികളുടെ വീടുകളിലെത്തി മൊഴിയെടുക്കും!! ഇനിയും 19 വയസുകാരെ ജയിലിലിടരുതെന്ന പ്രതിഭാഗത്തിൻറെ വാദം മുഖ...
21 Oct 2026
BREAKING NEWS
കോവളം സ്പാ കേസ്; ഹെൽത്ത് ഇൻസ്പെക്ടർ അനുരൂപ് പ്രധാന കണ്ണിയെന്ന് പോലീസ്, നാല് ബാങ്ക് അക്കൗണ്ടുകൾ കണ്ടെത്തി
21 Oct 2026