ഒട്ടാവ: തുടർച്ചയായ രണ്ടാം വർഷവും വിദേശ വിദ്യാർഥികൾക്കായുള്ള സ്റ്റുഡന്റ് പെർമിറ്റുകൾ വെട്ടുക്കുറച്ച് കാനഡ. രാജ്യത്ത് റിയൽ എസ്റ്റേറ്റ്, ആരോഗ്യം തുടങ്ങിയ സുപ്രധാന മേഖലകളിൽ കഴിഞ്ഞ കാലങ്ങളിൽ ഉണ്ടായ വിലക്കയറ്റം പരിഗണിച്ചാണ് കാനഡയുടെ സുപ്രധാന തീരുമാനം.
ഈ വർഷം ആകെ 4,37,000 പെർമിറ്റുകൾ മാത്രമാണ് കാനഡ അനുവദിക്കാനായി പോകുന്നതെന്നാണ് റിപ്പോർട്ടുകൾ. ഇത് 2024നെ അപേക്ഷിച്ച് നോക്കുമ്പോൾ പത്ത് ശതമാനത്തോളം കുറവ് ഉണ്ടാകും. 2024 തൊട്ടാണ് കാനഡ വിദേശ വിദ്യാർഥികൾക്ക് നിയന്ത്രണം ഏർപ്പെടുത്തിത്തുടങ്ങിയത്. വിദ്യാർഥികളുടെ അനിയന്ത്രിതമായ കുടിയേറ്റം രാജ്യത്തെ റിയൽ എസ്റ്റേറ്റ് മേഖലയിലും പൊതുജനാരോഗ്യ മേഖലയിലും വലിയ വിലവർധനവിന് കാരണമായിരുന്നു. ഇതോടെ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ പ്രതിഷേധങ്ങൾ കനത്തിരുന്നു.
പൊന്നേ… നിന്റെ പോക്കെങ്ങോട്ട്… സ്വർണവില ചരിത്രത്തിലെ ഏറ്റവും ഉയർന്ന നിരക്കിൽ… പവന് 60,440 രൂപ
2023ൽ 6,50,000 വിദേശ വിദ്യാർഥികൾക്കാണ് കാനഡ പെർമിറ്റ് നൽകിയത്. രാജ്യത്തിലേക്കുള്ള എക്കാലത്തെയും വലിയ കുടിയേറ്റമായിരുന്നു ഇതെന്നാണ് കണക്കുകൾ. വിദ്യാർഥികൾ അല്ലാതെയുള്ള പ്രൊഫഷണലുകളും കാനഡ തിരഞ്ഞെടുക്കാൻ തുടങ്ങിയതോടെ അത്യാവശ്യ മേഖലകളിലെല്ലാം വിലക്കയറ്റം ഉണ്ടായി. കുടിയേറ്റ നയത്തിന്റെ പേരിൽ ജസ്റ്റിൻ ട്രൂഡോ അടക്കം വലിയ വിമർശനമാണ് നേരിട്ടത്.