ലോകത്തിലെ ഏറ്റവും വലിയ ഇവി നിർമാതാക്കളായ ബിൽഡ് യുവർ ഡ്രീംസിന്റെ(BYD) സീലയൺ 7 നാളെ ഇന്ത്യൻ വിപണിയിൽ അവതരിപ്പിക്കും. കഴിഞ്ഞമാസം ഭാരത് മൊബിലിറ്റി ഷോയില്‍ അവതരിപ്പിച്ച മോഡലാണ് ബി.വൈ.ഡി. വിപണിയിലെത്തിക്കുന്നത്. ഫെബ്രുവരി 17-ന് വാഹനം വിപണിയില്‍ അവതരിപ്പിക്കാനാണ് നീക്കം. വിലവിവരങ്ങൾ സംബന്ധിച്ച് അറിവില്ല.
കഴിഞ്ഞ മൂന്ന് വർഷത്തിനുള്ളിൽ ഇന്ത്യയ്ക്കായി പുറത്തിക്കുന്ന ബിവൈഡിയുടെ നാലാമത്തെ പാസഞ്ചർ വാഹനമായി സീലയൺ മാറും. മികച്ച ഫാസ്റ്റ്ബാക്ക് ഡിസൈൻ, ലോ-സ്ലംഗ് ബോണറ്റ് ഘടന, എയറോഡൈനാമിക് കോണ്ടൂർസ്, സിഗ്നേച്ചർ “ഓഷ്യൻ X” ഫ്രണ്ട് സ്റ്റൈലിംഗ് എന്നിവയെല്ലാം ഇലക്ട്രിക് എസ്‌യുവിയുടെ സവിശേഷതയാണ്. സീൽ സെഡാനിൽ നിന്നും ധാരാളം ഘടകങ്ങൾ കടമെടുത്താണ് സീലയൺ എത്തുന്നത്. സീൽ, ഇമാക്‌സ്, അറ്റോ 3 തുടങ്ങിയ മോഡലുകൾ ജനപ്രിയമാക്കിയാണ് ബിവൈഡി പുതിയ മോഡലായ സീലയൺ ഇന്ത്യയിലേക്കെത്തിക്കുന്നത്.
പ്രീമിയം, പെര്‍ഫോമന്‍സ് എന്നിങ്ങനെ രണ്ട് വേരിയന്റുകളിലാണ് ബി.വൈ.ഡി. സീലിയോണ്‍ 7 ഇന്ത്യന്‍ വിപണിയിലെത്തുന്നത്. ഇന്ത്യയില്‍ 82.56 KWh ശേഷിയുള്ള ബാറ്ററി പാക്കാണ് രണ്ട് വേരിയന്റുകളിലുമുള്ളത്. ഒറ്റ ചാര്‍ജില്‍ 567 കിലോമീറ്റര്‍ വരെ റേഞ്ചാണ് കമ്പനി വാഗ്ദാനം ചെയ്യുന്നത്. ഇന്റലിജന്റ് ടോർക്ക് ആക്ടീവ് കൺട്രോൾ (iTAC), വിപ്ലവകരമായ സെൽ ടു ബോഡി (CTB) ആർക്കിടെക്ച്ചർ തുടങ്ങിയ സാങ്കേതികവിദ്യകളാൽ സമ്പന്നമാണ് ബിവൈഡിയുടെ സീലയൺ 7. ലോകത്തിലെ ആദ്യത്തെ 8-ഇൻ-1 ഇലക്ട്രിക് പവർട്രെയിൻ ഈ എസ് യു വിയിലുണ്ടാകും. VCU, BMS, MCU, PDU, DC-DC കൺട്രോളർ, ഓൺബോർഡ് ചാർജർ, ഡ്രൈവ് മോട്ടോർ, ട്രാൻസ്മിഷൻ തുടങ്ങിയ ഘടകങ്ങളെ ഒരൊറ്റ പാക്കേജിലേക്ക് ഇത് സംയോജിപ്പിക്കുന്നതാണ് ഈ പ്രത്യേകത.
4.5 സെക്കൻഡിനുള്ളിൽ പൂജ്യത്തിൽ നിന്ന് 100 കിലോമീറ്റർ വേഗത കൈവരിക്കാനും ഇതിനാവും. വാഹനത്തിന് ഏകദേശം 50 ലക്ഷത്തിനടുത്ത് എക്സ്ഷോറൂം വില വന്നേക്കുമെന്നാണ് റിപ്പോർട്ടുകൾ. നാലുനിറങ്ങളിലായിരിക്കും സീലിയോണ്‍ 7 വിപണിയിലെത്തുന്നത്. വാഹനത്തിന്റെ ബുക്കിങ് നേരത്തെ ആരംഭിച്ചിരുന്നു. 70,000 രൂപയ്ക്കാണ് ബുക്കിങ് ആരംഭിച്ചത്.
Electric SUV BYD Sealion 7 will be launched tomorrow
BYD BYD Sealion 7