തിരുവനന്തപുരം: കേരളത്തിന്‍റെ സാമ്പത്തിക പ്രതിസന്ധി പരിഹരിക്കുന്നതിനുള്ള ഒരു നടപടിയുമില്ലെന്നും പുത്തരി കണ്ടത്തിലെ പ്രസംഗം പോലെ ആയിരുന്നു ധനമന്ത്രിയുടെ ബജറ്റ് പ്രഖ്യാപനമെന്നും ബിജെപി സംസ്ഥാന പ്രസിഡന്‍റ് കെ സുരേന്ദ്രൻ. തൊഴിലില്ലായ്മ പരിഹരിക്കാനുള്ള ഒരു പദ്ധതിയിയും ഇല്ല, കാർഷിക മേഖല, വ്യവസായ മേഖല പ്രശ്നങ്ങൾ പരിഹരിക്കാൻ ഉള്ള നടപടി ഇല്ല, പ്രവാസി പ്രശ്നങ്ങളുടെ ഉന്നമനത്തിന് ഉള്ള ഒരു കാര്യവും ഇല്ല, പ്രസംഗത്തിലുഉടനീളം കേരളത്തിന്‍റെ സാമ്പത്തിക പ്രതിസന്ധിക്ക് കാരണം കേന്ദ്ര അവഗണനയെന്നാണ് ധനമന്ത്രി പറഞ്ഞുകൊണ്ടിരുന്നത്.
സംസ്ഥാന മാനദണ്ഡങ്ങൾ അനുസരിച്ചാണ് ധനകാര്യ കമ്മീഷൻ ഓരോ വിഹിതം നിശ്ചയിക്കുന്നത്. അങ്ങനെ ഒരു സംസ്ഥാനത്തെ അവഗണിക്കാന്‍ കഴിയില്ല. കേന്ദ്രപദ്ധതി ആനുകൂല്യത്തിൽ മാത്രമാണ് കേരളത്തിന് ഈ വർഷം മുന്നോട്ടുപോകാൻ കഴിയുകയെന്ന് തെളിയിക്കുന്നാണ് ഈ ബജറ്റ്. കയർ, റബ്ബർ മേഖലയിലേക്ക് എന്താണ് മാറ്റ് വെച്ചിരിക്കുന്നത്,
വൻകിടക്കാരിൽനിന്ന് കിട്ടാൻ ഉള്ള നികുതി പിരിച്ചു എടുക്കാതെ പാവപ്പെട്ട ജനങ്ങളെ ദ്രോഹിക്കാൻ ഭൂ നികുതി ഉൾപ്പെടെ വർധിപ്പിക്കുന്നു.
കേരള ഗവണ്മെന്റ് മിസ് മാനേജ്മെന്‍റിന്‍റെ ഫലമാണ് സാമ്പത്തിക പ്രതിസന്ധി. കേരളത്തിലെ ജനങ്ങളെ എല്ലാ അർഥത്തിലും കബളിപ്പിക്കുന്ന ബജറ്റാണിത്. യുഡിഎഫിന് വീഴ്ച സംഭവിച്ചു. ഇക്കണോമിക്സ് അറിയുന്ന ആളാണ് പ്രതിപക്ഷ നേതാവ്. കേരളത്തിന്‍റെ സാമ്പത്തിക പ്രതിസന്ധക്ക് കാരണം കേന്ദ്രമാണെന്ന് അദ്ദേഹം മനഃപൂർവം പറയുന്നു. അങ്ങനെ വ്യാജ വ്യാഖ്യാനം നടത്തുന്നവർ സമരം ചെയ്തിട്ട് കാര്യം ഇല്ലെന്നും സുരേന്ദ്രൻ പറഞ്ഞു.