BREAKING NEWS

ഒരു പദവിയും ഇല്ലാതെ ഒരു മൂവർണ്ണക്കൊടിയും പിടിച്ച് KS നിങ്ങൾ കാസർഗോഡ് നിന്ന് ഒറ്റയ്ക്ക് യാത്ര തിരിച്ചാൽ ആ യാത്ര തിരുവനന്തപുരത്തു എത്തുമ്പോൾ ഒരു ജനസാ​ഗരമാകും, സ്ഥാനാർഥിയായില്ലെങ്കിൽ അങ്ങ് നയിക്കണം, കണ്ണൂരിനെ മാത്രമല്ല കേരളത്തിലെ പ്രവർത്തകരെ, ബ്രണ്ണൻ കോളജിൽ വെച്ച് ചവിട്ടി താഴെ ഇട്ടത് പോലെ താഴെ ഇടണം, പദവികളല്ല, പ്രവർത്തകരുടെ മനസ്സിലെ സ്ഥാനമാണ് വലുത്- രാഹുൽ മാങ്കൂട്ടത്തിൽ

· · 1 min read
Share: Copied!

തിരുവനന്തപുരം: കണ്ണൂരിൽ കെ. സുധാകരനെ സ്ഥാനാർഥിയായി പ്രഖ്യാപിച്ചാൽ ആഹ്ളാദത്തോടെ ഏറ്റെടുക്കുമെന്ന് പാലക്കാട് എംഎൽഎ രാഹുൽ മാങ്കൂട്ടത്തിൽ. അങ്ങനെയല്ലെങ്കിൽ സുധാകരൻ നയിക്കണമെന്നും പദവികളല്ല, പ്രവർത്തകരുടെ മനസ്സിലെ സ്ഥാനമാണ് വലുതെന്നും രാഹുൽ മാങ്കൂട്ടത്തിൽ ഫേസ്ബുക്ക് പോസ്റ്റിൽ കുറിച്ചു. ജീവന് തുല്യം അങ്ങയെ സ്നേഹിക്കുന്ന ഞങ്ങൾ കോൺഗ്രസ്‌ പ്രവർത്തകരെ സങ്കടപ്പെടുത്തരുതെന്നും അങ്ങേക്കെതിരെ പ്രവർത്തിക്കേണ്ടി വരുന്ന ഒരു സാധാരണ കോൺഗ്രസ് പ്രവർത്തകന്റെ മാനസികാവസ്ഥ ആലോചിക്കണമെന്നും കുറിപ്പിൽ പറയുന്നു. കെ.സുധാകരൻ കോൺഗ്രസ് വിടാനൊരുങ്ങുന്നുവെന്ന വാർത്തകൾക്ക് പിന്നാലെയാണ് രാഹുലിന്റെ ഫേസ്ബുക്ക് പോസ്റ്റ്.

ഫെയ്സ്ബുക്ക് കുറിപ്പിന്റെ പൂർണരൂപം

ഷുഹൈബും സജിത്ത് ലാലും ലോനാപ്പിയും ബെന്നിയും ദാസനും വസന്തനും തൊട്ട് കണ്ണൂരിൽ മാത്രം എത്രയോ മനുഷ്യർ കോൺഗ്രസിന്റെ മൂവർണക്കൊടി പിടിച്ചതിന്റെ പേരിൽ രക്തം തേവി ജീവൻ വെടിഞ്ഞാണ് ഈ പ്രസ്ഥാനത്തിന് ജീവൻ നൽകിയത്. കണ്ണൂരിലെ ആ രക്തസാക്ഷികളുടെ നേതാവാണ് പ്രിയപ്പെട്ട സുധാകരേട്ടൻ. ആ രക്തസാക്ഷികളുടെ മാത്രമല്ല കേരളത്തിലെ ഉശിരുള്ള പ്രവർത്തകരുടെ ഊർജ്ജമാണ് നിങ്ങൾ.

കണ്ണൂർ MLA എന്നല്ല കേരള മുഖ്യമന്ത്രി എന്നത് പോലും കേവലം പദവികൾ മാത്രമാണ്. അതിലൊക്കെ എത്രയോ വലുപ്പമുള്ള സ്ഥാനത്താണ് പ്രിയ KS നിങ്ങൾ ഇന്ന് ഇരിക്കുന്നത്. പേരിനു പിന്നിലുള്ള അക്ഷരങ്ങൾ അല്ലല്ലോ ഒരു രാഷ്ട്രീയക്കാരന്റെ പദവി. ഇതൊക്കെ ഞാൻ പറഞ്ഞു തന്നിട്ട് വേണ്ടല്ലോ KS നിങ്ങൾക്കറിയാൻ. “ജീവൻ വേണേൽ തന്നേക്കാം ” എന്ന് പ്രവർത്തകർ താങ്കൾക്ക് വേണ്ടി മുദ്രാവാക്യം വിളിച്ചത് ആലങ്കാരികം അല്ലല്ലോ, അത് അർത്ഥവത്തായത് അല്ലേ?

ഒരു പദവിയും ഇല്ലാതെ ഒരു മൂവർണ്ണക്കൊടിയും പിടിച്ച് KS നിങ്ങൾ കാസർഗോഡ് നിന്ന് ഒറ്റയ്ക്ക് യാത്ര തിരിച്ചാൽ ആ യാത്ര തിരുവനതപുരത്തു എത്തുമ്പോൾ ഒരു ജനസാകരമാകും. നിങ്ങൾക്ക് പ്രാണൻ പകുത്ത് നല്കിയ പ്രവർത്തകരെ നിങ്ങൾക്ക് അറിയില്ലേ KS?

അതൊക്കെയും പക്ഷേ കോൺഗ്രസുകാരനായ ഞങ്ങളുടെ സുധാകരേട്ടനോടുള്ള സ്നേഹമാണ്… അങ്ങനെ ജീവന് തുല്യം അങ്ങയെ സ്നേഹിക്കുന്ന ഞങ്ങൾ കോൺഗ്രസ്‌ പ്രവർത്തകരെ അങ്ങ് സങ്കടപ്പെടുത്തരുത്. അങ്ങേക്കെതിരെ പ്രവർത്തിക്കേണ്ടി വരുന്ന ഒരു സാധാരണ കോൺഗ്രസ് പ്രവർത്തകന്റെ മാനസികാവസ്ഥ ഒന്ന് ആലോചിച്ചാൽ തന്നെ ഈ വാർത്തകളിൽ കേൾക്കുന്നത് ഒക്കെ കള്ളമാണ് എന്ന് അങ്ങേക്ക് പറയേണ്ടി വരും….

കണ്ണൂരിൽ അങ്ങാണ് സ്ഥാനാർഥി എന്ന് നേതൃത്വം പ്രഖ്യാപിച്ചാൽ ആഹ്ലാദത്തോടെ ഞങ്ങൾ അത് ഏറ്റെടുക്കും. അത് അല്ലെങ്കിൽ അങ്ങ് നയിക്കണം, കണ്ണൂരിനെ മാത്രമല്ല കേരളത്തിലെ പ്രവർത്തകരെ. അങ്ങ് കേരളം മുഴുവൻ നടന്നു പ്രസംഗിച്ചു പ്രവർത്തകരെ ആവേശപ്പെടുത്തണം. ഈ ദുർഭരണം നമ്മുക്ക് വലിച്ചെറിയണം, ബ്രണ്ണൻ കോളജിൽ വെച്ച് ചവിട്ടി താഴെ ഇട്ടത് പോലെ താഴെ ഇടണം. പദവികളല്ല, പ്രവർത്തകരുടെ മനസ്സിലെ സ്ഥാനമാണ് വലുത്. രക്തസാക്ഷികളുടെ നേതാവിന് രക്തസാക്ഷികളെ വേദനിപ്പിക്കാനാകില്ല തീർച്ച.

BREAKING NEWS
മഴ ചതിച്ചു, മുതിർന്ന നേതാക്കളെല്ലാം മഴയത്ത് നിൽക്കേണ്ടി വരും!! ​ഗ്യാനേഷ് കുമാറിനെതിരായ പ്രതീകാത്മക ഇംപീച്ച്‌മെന്റ് മാറ്റിവച്ചു; ഇന്ത്യ സഖ്യത്തിന്റെ പരിപാടി നാളെ, ഞായറാഴ്ചത്തെ റാലിയിൽ പ്രതിപക്ഷം ഒന്നിക്കും...ഇനി രാംലീല മൈതാനിയിൽ എന്താണ് സംഭവിക്കുന്നതെന്ന് നിങ്ങൾ കാണുക, എത്രപേർ എത്തുന്നുവെന്നും എത്...
30 Oct 2026
BREAKING NEWS
ഉത്തരാഖണ്ഡിൽ ഹെലികോപ്റ്റർ തകർന്നുവീണു, ആറ് പേര്‍ക്കായി തിരച്ചില്‍ ശക്തം
30 Oct 2026
BREAKING NEWS
സംസ്ഥാന വ്യാപകമായി 4,504 സ്കൂൾ ബസുകളിൽ പൊലീസ് പരിശോധന; മദ്യപിച്ച് വാഹനമോടിച്ച 21 ഡ്രൈവർമാർ പിടിയിൽ, കൂടുതൽ കേസുകൾ പാലക്കാടും മലപ്പുറത്തും
30 Oct 2026
BREAKING NEWS
മുഖം മറച്ച് ലക്ഷണമൊത്ത ക്രിമിനലുകളെപ്പോലെ യി വന്ന എംഎസ്എഫ്കാരുടെ കൂട്ടത്തില്‍ മണ്ണാര്‍ക്കാട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റും ഉണ്ട്, ഇവര്‍ക്ക് ധൈര്യവും പിന്‍ബലവും എവിടുന്നാണ്, ലീഗിന് തീവ്രവാദ സ്വഭാവം കൈവന്നിരിക്കുന്നു, ശക്തമായ നടപടി വേണം- എം ബി രാജേഷ്
30 Oct 2026