BREAKING NEWS

സിപിഎമ്മിൽ ഇതുവരെയില്ലാത്ത കലാപമാണിപ്പോള്‍, വലിയ തകർച്ചയിലേക്കാണ് അവര്‍ പോകുന്നത്, ഇനിയും കലാപത്തിന് തിരി കൊളുത്തപ്പെടാം, ഇതൊക്കെ ഞങ്ങള്‍ക്ക് നേരത്തെ അറിയുന്നതാണ്- വി ഡി സതീശന്‍

· · 1 min read
Share: Copied!

തിരുവനന്തപുരം: തെരഞ്ഞെടുപ്പിനിടയിൽ ഇനിയും വിസ്മയങ്ങളുണ്ടാകുമെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ പറഞ്ഞു. കോൺഗ്രസ് ജനാധിപത്യ പാർട്ടിയാണ്. എതിർപ്പുകളുണ്ടാവുക സ്വാഭാവികമാണ്. ഘടക കക്ഷികളിലെ സീറ്റ് വിഭജനം തർക്കങ്ങളില്ലാതെയാണ് പൂർത്തിയാക്കിയത്.

സിപിഎമ്മിൽ ഇതുവരെയില്ലാത്ത കലാപമാണ്. 33 വർഷത്തെ ഭരണം കൊണ്ടായിരുന്നു ബംഗാളിൽ സിപിഎം തകർന്നത്. പത്തു വർഷം കൊണ്ട് കേരളത്തിൽ വലിയ തകർച്ചയിലേക്ക് ആണ് പോകുന്നത്. ഇനിയും സിപിഎമ്മിൽ കലാപത്തിന് തിരി കൊളുത്തപ്പെടാം. ഞങ്ങൾക്ക് ഒരു വര്‍ഷം മുൻപറിയാം.

ഉത്തമ കമ്മ്യൂണിസ്റ്റുകളും ഇടതുപക്ഷ സഹയാത്രികരും വോട്ട് ചെയ്യാൻ പോകുന്നത് യുഡിഎഫിനാണെന്ന് ഒരു വര്‍ഷം മുൻപ് പറഞ്ഞുതുടങ്ങിയതല്ലേ. തെരഞ്ഞെടുപ്പിന് മുൻപും ശേഷവും ഇതിന്‍റെ തുടര്‍ച്ച കേരളത്തിലുണ്ടാകുമെന്നും വി ഡി സതീശന്‍ പറഞ്ഞു.

BREAKING NEWS
'ആഹാ... ഇനി 17 കാരന്റെ ഫോട്ടോകൂടി മാത്രമേ വെക്കാനുള്ളല്ലോ... മറ്റെല്ലാ വിവരങ്ങളും ഉണ്ടല്ലോ'? പ്രായപൂർത്തിയാകാത്ത കുറ്റാരോപിതന്റെ വിവരങ്ങൾ പങ്കുവെക്കുന്നത് ജുവനൈൽ ജസ്റ്റിസ് ആക്ട് 101-ാം വകുപ്പ് പ്രകാരം രണ്ടുവർഷം വരെ തടവുശിക്ഷ ലഭിക്കുന്ന കുറ്റകരം- കോ‌ട‌തി!! പേരു വിവരങ്ങളും ഒഴിവാക്കി പുതിയ അപേക്ഷ നൽ...
30 Oct 2026
BREAKING NEWS
സംസ്ഥാന വ്യാപകമായി 4,504 സ്കൂൾ ബസുകളിൽ പൊലീസ് പരിശോധന; മദ്യപിച്ച് വാഹനമോടിച്ച 21 ഡ്രൈവർമാർ പിടിയിൽ, കൂടുതൽ കേസുകൾ പാലക്കാടും മലപ്പുറത്തും
30 Oct 2026
BREAKING NEWS
മുഖം മറച്ച് ലക്ഷണമൊത്ത ക്രിമിനലുകളെപ്പോലെ യി വന്ന എംഎസ്എഫ്കാരുടെ കൂട്ടത്തില്‍ മണ്ണാര്‍ക്കാട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റും ഉണ്ട്, ഇവര്‍ക്ക് ധൈര്യവും പിന്‍ബലവും എവിടുന്നാണ്, ലീഗിന് തീവ്രവാദ സ്വഭാവം കൈവന്നിരിക്കുന്നു, ശക്തമായ നടപടി വേണം- എം ബി രാജേഷ്
30 Oct 2026
BREAKING NEWS
ചേരാനല്ലൂർ അപകടം: ജയബാലകൃഷ്ണന്റെ കുടുംബത്തെ ആശ്വസിപ്പിക്കാൻ മുഖ്യമന്ത്രി വീട്ടിലെത്തി; ജഡ്ജി തെളിവ് നശിപ്പിച്ചെന്ന് ആരോപണം, പരാതി നൽകി; നീതിക്കായുള്ള പോരാട്ടത്തിൽ ഒപ്പമുണ്ടാകുമെന്ന് ഉറപ്പ്
30 Oct 2026