മകളെ നെഞ്ചോട് ചേർത്ത് അവസാനമായി ഒന്നു ചുംബിച്ച ശേഷം വെള്ള വിരി വിരിച്ച തൊട്ടിലിലേക്ക് കിടത്തി ആ അമ്മ ചാറ്റൽമഴയ്ക്കിടയിലൂടെ നടന്നുനീങ്ങി… വസന്തവും വർഷവും മഞ്ഞുകാലവും സംഗമിക്കുന്ന ഋതു കാലത്തെ ഓർമ്മിപ്പിച്ചുകൊണ്ട് അവൾക്ക് അവർ പേരിട്ടു, ‘നവംബർ’… തിരുവനന്തപുരത്തെ അമ്മത്തൊട്ടിലിൽ രണ്ട് മാസത്തിനിടെയെത്തിയത് 12 കുഞ്ഞുങ്ങൾ
തിരുവനന്തപുരം: തലസ്ഥാനത്തെ അമ്മത്തൊട്ടിലിൽ ഇന്നലെ രാവിലെ ഒരു പുതിയ അതിഥികൂടിയെത്തി. രാവിലെ 10.53-ഓടെ ചാറ്റൽ മഴ നനഞ്ഞ്, ഒരു സ്ത്രീ അഞ്ച് ദിവസം മാത്രം പ്രായമുള്ള പെൺകുഞ്ഞിനെ...











































