BREAKING NEWS

അമേരിക്കയുടെ ചരിത്രത്തിലെ ഏറ്റവും മോശം പ്രസിഡന്റ്, ‘ ട്രംപ് പരാജയപ്പെട്ട പ്രസിഡന്റ്’-സർവേ ഫലം… മിഡ്‌ടേം തെരഞ്ഞെടുപ്പിൽ റിപ്പബ്ലിക്കൻ പാർട്ടി പരാജയപ്പെടുമെന്ന് പ്രവചനം ഇംപീച്ച് ചെയ്യപ്പെടാനുള്ള സാധ്യതകൾ കൂടുതൽ!!

· · 1 min read
Share: Copied!

വാഷിങ്ടൺ: അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് ചരിത്രത്തിലെ ഏറ്റവും മോശം പ്രസിഡന്റെന്ന് Yahoo / YouGov സർവേ ഫലം. സർവേ പ്രകാരം 40 ശതമാനം അമേരിക്കക്കാർ ട്രംപിനെ രാജ്യത്തിന്റെ ചരിത്രത്തിലെ ഏറ്റവും മോശം പ്രസിഡന്റായി കണക്കാക്കുന്നു.

സമീപമാസങ്ങളിലായി ജീവിതച്ചെലവ് വർധന, കുടിയേറ്റക്കാരെതിരായ കടുത്ത നടപടികൾ, അധികാരത്തിലെത്തിയതിന് പിന്നാലെ ഉണ്ടായ വിവാദ നടപടികൾ തുടങ്ങിയ വിഷയങ്ങളിൽ വ്യാപകമായ പ്രതിഷേധം ഉയർന്നതോടെ ട്രംപിന്റെ അംഗീകാരനിരക്ക് ഇടിഞ്ഞു.

മൊത്തത്തിൽ 53 ശതമാനം അമേരിക്കക്കാർ ട്രംപിനെ ഏറ്റവും പരാജയകരമായ പ്രസിഡന്റുമാരിൽ ഒരാളായി കാണുന്നു. വെറും മൂന്നിലൊരാളിന് മാത്രമാണ് അനുകൂല അഭിപ്രായം ഉള്ളത്. 12 ശതമാനം പേർ അദ്ദേഹത്തെ മികച്ച പ്രസിഡന്റായി വിലയിരുത്തുമ്പോൾ 21 ശതമാനം പേർ ശരാശരിയിലധികം മികച്ചതെന്ന് അഭിപ്രായപ്പെട്ടു.

അതേസമയം 2026ലെ മിഡ്‌ടേം തെരഞ്ഞെടുപ്പിൽ പരാജയം നേരിടേണ്ടിവരുമെന്ന ഭയം ട്രംപിനും അദ്ദേഹത്തിന്റെ അനുയായികൾക്കും ഉയരുന്നുണ്ട്. റിപ്പബ്ലിക്കൻ പാർട്ടിയുടെ കോൺഗ്രസ് നിയന്ത്രണം നഷ്ടമാകുമെന്ന ആശങ്കയും ശക്തമാണ്. ഇതിന്റെ പശ്ചാത്തലത്തിൽ ട്രംപ് തന്നെ പിന്തുണക്കുന്നവരോട് അഭ്യർത്ഥന ശക്തമാക്കിയതോടൊപ്പം ചില നയങ്ങളിൽ ഇളവുകൾ പ്രഖ്യാപിക്കുകയും ചെയ്തു.

മിന്നസോട്ടയിൽ കുടിയേറ്റക്കാരെതിരായ നടപടികൾ അവസാനിപ്പിക്കൽ, ഡെമോക്രാറ്റുകൾ നിയന്ത്രിക്കുന്ന നഗരങ്ങളിൽ നിന്ന് നാഷണൽ ഗാർഡ് പിൻവലിക്കൽ, സ്റ്റീൽ-അലുമിനിയം ഇറക്കുമതി തീരുവ കുറയ്ക്കാനുള്ള സൂചനകൾ എന്നിവ ഭരണകൂടം പ്രഖ്യാപിച്ചിട്ടുണ്ടെങ്കിലും സർവേകളിൽ അത് പ്രതിഫലിച്ചിട്ടില്ല. പല സർവേകളും മിഡ്‌ടേം തെരഞ്ഞെടുപ്പിൽ റിപ്പബ്ലിക്കൻ പാർട്ടി പരാജയപ്പെടുമെന്ന് പ്രവചിക്കുന്നു.

ട്രംപിന്റെ അംഗീകാരനിരക്ക് 38 ശതമാനമായി താഴ്ന്നപ്പോൾ എതിർക്കുന്നവരുടെ നിരക്ക് 58 ശതമാനമായി ഉയർന്നതായും സർവേ പറയുന്നു. മിഡ്‌ടേം തെരഞ്ഞെടുപ്പിനെ നിലനിൽപ്പിന്റെ പരീക്ഷണമെന്ന നിലയിലാണ് ട്രംപ് വിശേഷിപ്പിച്ചിരിക്കുന്നത്. റിപ്പബ്ലിക്കൻ പാർട്ടി പരാജയപ്പെട്ടാൽ തന്നെ ഇംപീച്ച് ചെയ്യപ്പെടാൻ സാധ്യതയുണ്ടെന്ന മുന്നറിയിപ്പും അദ്ദേഹം പിന്തുണകരോട് പങ്കുവെച്ചു.

നിലവിൽ റിപ്പബ്ലിക്കൻ ഭൂരിപക്ഷമുള്ള യുണൈറ്റഡ് സ്റ്റേറ്റ് കോൺ​ഗ്രസ് പിന്തുണയോടെ ഭരണത്തിൽ നിയന്ത്രണമില്ലാതെ മുന്നേറുന്ന ട്രംപിന്, ഡെമോക്രാറ്റിക് പാർട്ടി നിയന്ത്രിക്കുന്ന ഹൗസ് അല്ലെങ്കിൽ സെനറ്റ് നിലവിൽ വന്നാൽ കോൺഗ്രസ്സിന്റെ മേൽനോട്ടം ശക്തമാകുകയും ഭരണകൂടത്തിന്റെ നയങ്ങൾക്ക് തടസ്സമാകുകയും ചെയ്യുമെന്നാണ് വിലയിരുത്തൽ.

പുര കത്തുമ്പോള്‍ വാഴവെട്ടുന്ന സമീപനമാണ് സര്‍ക്കാരിന്റേത്, മദ്യശാലകളുടെ എണ്ണവും സമയവും വര്‍ധിപ്പിച്ച് സാധാരണ ജനങ്ങളെ വേട്ടയാടരുത്, വിനോദസഞ്ചാരികള്‍ വരുന്നത് ചളുക്ക് ബ്രാണ്ടി കുടിക്കാനല്ല, അവരുടെ മറവില്‍ മദ്യവില്പന വ്യാപകമാക്കാന്‍ സര്‍ക്കാര്‍ ശ്രമിക്കേണ്ടെന്ന് കെസിബിസി

BREAKING NEWS
കോടതിയിലേക്കുള്ള യാത്രക്കിടെ രാഹുൽ ഗാന്ധിയുടെ വാഹനവ്യൂഹവും ആംബുലൻസും കൂട്ടിയിടിച്ച് അപകടം, നിരവധി പേർക്ക് പരുക്ക്, കോൺഗ്രസ് നേതാവ് സുരക്ഷിതൻ!! അപകടം 2018 ൽ ബെംഗളൂരുവിൽ തിരഞ്ഞെടുപ്പ് റാലിക്കിടെ അമിത് ഷായ്‌ക്കെതിരെ അപകീർത്തി പരാമർശം നടത്തിയ കേസിൽ ഇന്ന് വിധി വരാനിരിക്കെ
26 Oct 2026
BREAKING NEWS
മദ്യലഹരിയില്‍ യുവാവ് ഓടിച്ച കാറിടിച്ച് അധ്യാപകന് ദാരുണാന്ത്യം, സുഹൃത്തിന്റെ വാരിയെല്ലൊടിഞ്ഞു
26 Oct 2026
BREAKING NEWS
പ്രായപൂർത്തിയാകാത്ത മകന് വാഹനമോടിക്കാൻ കൊടുത്തു, അഡീഷണൽ സെഷൻസ് ജഡ്ജിയായ പിതാവ് പ്രതി, കേസെടുത്ത് പോലീസ്!! കേസന്വേഷിക്കാൻ എസ്ഐടി... 17 കാരന് ജാമ്യം അനുവദിച്ചത് മുൻകാല കുറ്റകൃത്യങ്ങളില്ലെന്ന കാര്യം പരിഗണിച്ച്
26 Oct 2026
BREAKING NEWS
അഞ്ചുതെങ്ങിലെ പ്രമുഖ ക്രമിനൽ- അസ്വാഭാവിക മരണക്കേസുകളിൽ അന്വേഷണത്തിന് നേതൃത്വം നൽകി, കഴിഞ്ഞവർഷം കുറ്റാന്വേഷണ മികവിനുള്ള മെഡൽ നേടി... പോലീസ് ഉദ്യോഗസ്ഥൻ ഭാര്യവീട്ടിൽ തൂങ്ങിമരിച്ച നിലയിൽ, മരിച്ചത് വിജിലൻസ് ആൻഡ് ആന്റി കറപ്ഷൻസ് ബ്യൂറോ ഇൻസ്പെക്ടർ
26 Oct 2026