BREAKING NEWS

തെരഞ്ഞെടുപ്പ് മുന്നൊരുക്കളിൽ ഒരുപടി മുന്നിൽ കോൺ​ഗ്രസ് തന്നെ!! തർക്കമില്ലാത്ത സീറ്റുകളിൽ ആദ്യമാദ്യം പ്രഖ്യാപനം… 30 മണ്ഡലങ്ങളിലെ സ്ഥാനാർഥിപ്പട്ടികയിൽ ധാരണ, കെ മുരളീധരൻ വട്ടിയൂർകാവ്, വി.ടി. ബൽറാം തൃത്താല, ടി.എൻ പ്രതാപൻ മണലൂർ, ആദ്യഘട്ട പ്രഖ്യാപനം ഫെബ്രുവരി 25ന് മുൻപ്

· · 1 min read
Share: Copied!

 

കോട്ടയം: നിയമസഭാ തെരഞ്ഞെടുപ്പിൽ കോൺ​ഗ്രസ് ബഹുദൂരം മുന്നിലെന്നു റിപ്പോർട്ട്. തെരഞ്ഞെടുപ്പിൽ 30 മണ്ഡലങ്ങളിലെ കോൺഗ്രസ് സ്ഥാനാർഥിപ്പട്ടികയിൽ ധാരണയായിക്കഴിഞ്ഞുവെന്നാണ് റിപ്പോർട്ട്. സിറ്റിങ് സീറ്റുകൾക്കൊപ്പം, തർക്കമില്ലാത്ത സീറ്റുകളിലെ സ്ഥാനാർഥികളെ ആദ്യമാദ്യം പ്രഖ്യാപിക്കാനാണ് നീക്കം. മുപ്പതിലധികം മണ്ഡലങ്ങളെ ഉൾപ്പെടുത്തിയുള്ള ആദ്യഘട്ട പട്ടിക ഫെബ്രുവരി 25 ന് മുൻപു പുറത്തിറക്കാനുള്ള തിരക്കിട്ടുള്ള ശ്രമം നേതൃത്വം ആരംഭിച്ചുകഴിഞ്ഞു. രണ്ടുതവണ തെരഞ്ഞെടുക്കപ്പെട്ട വട്ടിയൂർക്കാവിൽ തന്നെ കെ. മുരളീധരനെ നിർത്താനാണ് നേതൃത്വത്തിന്റെ ശ്രമം. അതുപോലെ തൃത്താലയിൽ വി.ടി. ബൽറാം, മണലൂരിൽ ടി.എൻ. പ്രതാപൻ എന്നിവർ സ്ഥാനാർഥിത്വം ഉറപ്പിച്ചുകഴിഞ്ഞുവെന്ന് മനോരമ ഓൺലൈൻ റിപ്പോർട്ട് ചെയ്യുന്നു

ആദ്യഘട്ട സ്ഥാനാർഥിപ്പട്ടിക ഈ മാസം 25നും രണ്ടാം ഘട്ടം പുതുയുഗ യാത്ര കഴിഞ്ഞ് മാർച്ച് ആറിനു ശേഷമാകും പ്രഖ്യാപിക്കുക. അതേസമയം തദ്ദേശ തെരഞ്ഞെടുപ്പിലും സ്ഥാനാർഥികളെ നേരത്തേ തീരുമാനിച്ച് പ്രചാരണം തുടങ്ങിയിരുന്നു. ഇതു വിജയിക്കുകയും ചെയ്തു. ഇതേ തന്ത്രം തന്നെ നിയമസഭാ തെരഞ്ഞെടുപ്പിലും പ്രയോ​ഗിക്കാനാണ് നേതൃത്വത്തിന്റെ തീരുമാനം.

അതേസമം എംപിമാരെ മത്സരിപ്പിക്കുന്ന കാര്യത്തിൽ അനിശ്ചിതത്വം തുടരുകയാണ്. മത്സരിക്കാനുള്ള താൽപര്യം കെ. സുധാകരൻ രാഹുൽ ഗാന്ധിയെയും കെ.സി. വേണുഗോപാലിനെയും അറിയിച്ചിട്ടുണ്ട്. കോന്നി തിരിച്ചു പിടിക്കാൻ അടൂർ പ്രകാശിനെ രംഗത്തിറക്കണമെന്ന അഭിപ്രായം നേതൃനിരയിൽ പലർക്കുമുണ്ടെങ്കിലും ഉപതിര‍ഞ്ഞെടുപ്പു നടന്നാൽ ആറ്റിങ്ങൽ ലോക്സഭാ മണ്ഡലം കൈവിട്ടു പോകുമോയെന്ന ആശങ്കയിൽ ഈ ഒരു ഉദ്യമത്തിനു മുതിരണമോയെന്ന ചിന്തയിലാണ് നേതൃത്വം.

അമേരിക്കയുടെ ചരിത്രത്തിലെ ഏറ്റവും മോശം പ്രസിഡന്റ്, ‘ ട്രംപ് പരാജയപ്പെട്ട പ്രസിഡന്റ്’-സർവേ ഫലം… മിഡ്‌ടേം തെരഞ്ഞെടുപ്പിൽ റിപ്പബ്ലിക്കൻ പാർട്ടി പരാജയപ്പെടുമെന്ന് പ്രവചനം ഇംപീച്ച് ചെയ്യപ്പെടാനുള്ള സാധ്യതകൾ കൂടുതൽ!!

BREAKING NEWS
"പിടിക്കപ്പെടാത്ത സ്റ്റാലിൻ സാർ... അധികാരത്തിലിരുന്നപ്പോൾ ഉറങ്ങുകയായിരുന്നോ? നിങ്ങളുടെ മന്ത്രിമാർക്കെതിരെ ഇത്രയധികം അഴിമതിക്കേസുകൾ ഉയർന്നിട്ടും എന്തിനാണ് സാർ ബംഗാൾ പല്ലിയെപ്പോലെ വെറുതെ വായിട്ടലയുന്നത്?'...എംകെ സ്റ്റാലിനെ കടന്നാക്രമിച്ച് ടിവികെ!! ഡിഎംകെ നേതാവ് സ്വകാര്യ സ്കൂൾ മാനേജ്‌മെന്റുകളിൽനിന്ന...
26 Oct 2026
BREAKING NEWS
ബസ് റിവേഴ്‌സെടുക്കുന്നതിനിടെ സിഗ്നൽ ഇട്ടില്ല, പിന്നിൽ വന്ന ബൈക്ക് യാത്രികർ അപകടത്തിൽ നിന്ന് രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്!! ചോദ്യം ചെയ്ത ബൈക്ക് യാത്രികരായ യുവാക്കൾക്ക് ക്രൂരമർദനം, ഏതാനും ദിവസം മുൻപ് ശസ്ത്രക്രിയ കഴിഞ്ഞ യുവാവിന്റെ വയറിനുൾപ്പെടെ മർദനമേറ്റു, ബസ് ജീവനക്കാർ കസ്റ്റഡിയിൽ
26 Oct 2026
BREAKING NEWS
പെൻഷൻ പ്രായം ഉയർത്തില്ല; തീരുമാനം സർക്കാരിന്റെ പരിഗണനയിലില്ലെന്ന് മുഖ്യമന്ത്രി
26 Oct 2026
BREAKING NEWS
നട്ടപാതിരായ്ക്ക് പമ്മി പതുങ്ങി കാമുകിയെ കാണാനെത്തി, നാട്ടുകാരിൽ ചിലർ കണ്ടു; യുവതിയുടെ വീടിനു മുന്നിൽ ആളുകൾ തടിച്ചുകൂടി; കട്ടിലിനടിയിൽ ഒളിച്ച വാർഡ് മെമ്പറെ വലിച്ചിറക്കി മർദ്ദിച്ചു
26 Oct 2026