BREAKING NEWS

‘സുധാകരൻ ഉറച്ച കോൺഗ്രസുകാരൻ, പാരമ്പര്യം ഉള്ള നേതാവ്; അദ്ദേഹത്തിന്റെ അഭിപ്രായം തുറന്നു പറഞ്ഞുവെന്നു മാത്രം‘ – സാദിഖലി ശിഹാബ് തങ്ങൾ

· · 1 min read
Share: Copied!

മലപ്പുറം: കെ സുധാകരൻ ഉറച്ച കോൺഗ്രസുകാരനാണെന്നും പാരമ്പര്യം ഉള്ള നേതാവാണ് സുധാകരനെന്ന് സാദിഖലി ശിഹാബ് തങ്ങൾ. അഭിപ്രായം ആർക്കും പറയാം. ആ തരത്തിൽ അദ്ദേഹം അഭിപ്രായം പറഞ്ഞു. പാർട്ടി ആണല്ലോ തീരുമാനം എടുക്കുക. കോൺഗ്രസ്‌ പാരമ്പര്യം ഉള്ള വലിയ പാർട്ടിയാണ്. ഒരുപാട് പേര് സ്ഥാനാർത്ഥിയാകാൻ താല്പര്യം പ്രകടിപ്പിക്കും, അതൊക്കെ ചർച്ച ചെയ്യണമല്ലോ. അതാണ് സ്ഥാനാർത്ഥി പ്രഖ്യാപനത്തിന് സമയം എടുക്കുന്നത് എന്നും അദ്ദേഹം പറഞ്ഞു.

പാർട്ടിയോട് ഇടഞ്ഞ സുധാകരന് കണ്ണൂർ സീറ്റ് നൽകി പ്രശ്നം പരിഹരിക്കാനാണ് ഹൈക്കമാൻഡിന്‍റെ നിലവിലെ തീരുമാനം. അവസാന ഘട്ടത്തിലും അനുനയത്തിന് വഴങ്ങാതെ മുന്നോട്ട് പോയ സുധാകരനെ എകെ ആന്‍റണി വിളിച്ച് സംസാരിക്കുകയായിരുന്നു. കെ സുധാകരന്‍റെ ആവശ്യത്തിൽ വീണ്ടും ചർച്ച നടത്താനും സീറ്റ് സുധാകരന് നൽകാനുമാണ് ഹൈക്കമാൻഡ് തീരുമാനം. നിലവിൽ സ്ഥാനാർത്ഥിയായി പ്രഖ്യാപിച്ച ടി ഒ മോഹനനെ മാറ്റിയായിരിക്കും സുധാകരന്‍റെ സ്ഥാനാർത്ഥിത്വം പ്രഖ്യാപിക്കുക. പുതിയ പാർട്ടി രൂപീകരിച്ച് മത്സരരംഗത്ത് എത്തുമെന്ന സുധാകരന്‍റെ വെല്ലുവിളി അക്ഷരാർത്ഥത്തിൽ കോണ്‍ഗ്രസിനെ ഞെട്ടിക്കുകയായിരുന്നു. ഇതോടെയാണ് എകെ ആന്‍റണി കളത്തിലിറങ്ങിയത്.

‘ഇത്രയും ഗതികെട്ടവന്‍ വേറെയുണ്ടാകുമോ’?? മമ്മൂക്കയ്ക്കും ലാലേട്ടനും ഭാഗ്യമില്ലാ’, ഇനി അവര്‍ ആര്‍ക്ക് വേണ്ടി വോട്ട് പിടിക്കും?? ‘ചേച്ചി അമ്മയില്‍ വോട്ട് ചെയ്ത കാര്‍ഡുമായി വന്നതാ, വോട്ടര്‍ ലിസ്റ്റില്‍ പേരില്ലാതായതോടെ ലക്ഷ്മിപ്രിയയ്ക്ക് ട്രോളിന്റെ പെരുമഴ

BREAKING NEWS
മഴ ചതിച്ചു, മുതിർന്ന നേതാക്കളെല്ലാം മഴയത്ത് നിൽക്കേണ്ടി വരും!! ​ഗ്യാനേഷ് കുമാറിനെതിരായ പ്രതീകാത്മക ഇംപീച്ച്‌മെന്റ് മാറ്റിവച്ചു; ഇന്ത്യ സഖ്യത്തിന്റെ പരിപാടി നാളെ, ഞായറാഴ്ചത്തെ റാലിയിൽ പ്രതിപക്ഷം ഒന്നിക്കും...ഇനി രാംലീല മൈതാനിയിൽ എന്താണ് സംഭവിക്കുന്നതെന്ന് നിങ്ങൾ കാണുക, എത്രപേർ എത്തുന്നുവെന്നും എത്...
30 Oct 2026
BREAKING NEWS
ഉത്തരാഖണ്ഡിൽ ഹെലികോപ്റ്റർ തകർന്നുവീണു, ആറ് പേര്‍ക്കായി തിരച്ചില്‍ ശക്തം
30 Oct 2026
BREAKING NEWS
സംസ്ഥാന വ്യാപകമായി 4,504 സ്കൂൾ ബസുകളിൽ പൊലീസ് പരിശോധന; മദ്യപിച്ച് വാഹനമോടിച്ച 21 ഡ്രൈവർമാർ പിടിയിൽ, കൂടുതൽ കേസുകൾ പാലക്കാടും മലപ്പുറത്തും
30 Oct 2026
BREAKING NEWS
മുഖം മറച്ച് ലക്ഷണമൊത്ത ക്രിമിനലുകളെപ്പോലെ യി വന്ന എംഎസ്എഫ്കാരുടെ കൂട്ടത്തില്‍ മണ്ണാര്‍ക്കാട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റും ഉണ്ട്, ഇവര്‍ക്ക് ധൈര്യവും പിന്‍ബലവും എവിടുന്നാണ്, ലീഗിന് തീവ്രവാദ സ്വഭാവം കൈവന്നിരിക്കുന്നു, ശക്തമായ നടപടി വേണം- എം ബി രാജേഷ്
30 Oct 2026