സ്വർണം കട്ടവരെക്കുറിച്ച് പാടാൻ പാടില്ല എന്നത് എവിടുത്തെ ന്യായമാണ്… എതിരാളികളെ കൊല്ലാൻ കൈബോംബുകൾ നിർമ്മിക്കുമ്പോൾ പോലീസിനെ ഉപയോഗിച്ച് ‘പടക്കമാണ്’ എന്ന് വരുത്തിത്തീർക്കുന്നത് അവസാനിപ്പിക്കണം, കടകംപള്ളി 2 കോടിയുടെ മാനനഷ്ടം ആവശ്യപ്പെട്ട് നോട്ടീസ് അയച്ചിട്ട്, കേസ് കൊടുത്തപ്പോൾ 10 ലക്ഷമായി കുറഞ്ഞതെങ്ങനെ?, ജയിലിൽ കിടക്കുന്നവരെ പാർട്ടി സംരക്ഷിക്കുന്നത് മറ്റ് നേതാക്കന്മാരുടെ പേര് പറയാതിരിക്കാൻ- വിഡി സതീശൻ
തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ സ്വന്തം ഗ്രാമത്തിൽ നടന്ന ബോംബ് നിർമ്മാണ ശ്രമത്തെത്തുടർന്ന് ഒരു സിപിഎം പ്രവർത്തകന്റെ കൈപ്പത്തി നഷ്ടപ്പെട്ട സംഭവം പോലീസ് പടക്കം പൊട്ടിയതാണ് എന്ന് വരുത്തിത്തീർത്തത് അപഹാസ്യകരമാണെന്ന്...











































