BREAKING NEWS

ടോയ്‌ലറ്റിൽ പോയ്‌ വരാം, കുഞ്ഞിനെ ഒന്നു നോക്കണേ’… എട്ടുമാസം പ്രായമുള്ള കുഞ്ഞിനെ ട്രെയിനിലെ യാത്രക്കാരനെ ഏൽപിച്ച് യുവതി മുങ്ങി!! തെരച്ചിലിനൊടുവിൽ യുവതിയെ റെയിൽവേ സ്റ്റേഷനിൽ കണ്ടെത്തി, മാനസികാസ്വസ്ഥ്യമുണ്ടോയെന്ന സംശയം… കുട്ടിയെന്തിയെയെന്ന ചോദ്യത്തിന് ഒരാളെ ഏൽപ്പിച്ചുവെന്ന് മറുപടി, മുൻപും സമാനരീതിയിൽ സംഭവം, കുഞ്ഞിനെ ഹോംലി ഹോമിലേക്ക് മാറ്റി

· · 1 min read
Share: Copied!

കോഴിക്കോട്: ട്രെയിനിൽ യുവതി ഉപേക്ഷിച്ചു മുങ്ങിയ എട്ടുമാസം പ്രായമുള്ള കൈക്കുഞ്ഞിനെ യാത്രക്കാരൻ റെയിൽവേക്ക്‌ കൈമാറി. കോഴിക്കോട് റെയിൽവേ സ്റ്റേഷനിൽനിന്ന് തിങ്കളാഴ്ച രാവിലെ 10.10-ന് പുറപ്പെട്ട കോഴിക്കോട്- ഷൊർണൂർ പാസഞ്ചറിലാണ് സംഭവം. സ്റ്റേഷനിൽനിന്ന് ട്രെയിനിൽ കയറിയ യുവതി എട്ടുമാസമായ കുഞ്ഞിനെ സീറ്റിൽ കിടത്തി ‘ടോയ്‌ലറ്റിൽ പോയ്‌ വരാം നോക്കണം’ എന്നുപറഞ്ഞ് യാത്രക്കാരനെ ഏൽപ്പിച്ചു പോവുകയായിരുന്നു.

ട്രെയിൻ പുറപ്പെട്ടിട്ടും യുവതി തിരിച്ചെത്തിയില്ല. തുടർന്ന് 10.23-ന് ഫറോക്ക് റെയിൽവേ സ്റ്റേഷനിൽ എത്തിയപ്പോൾ സ്റ്റേഷൻ മാസ്റ്ററെ വിവരമറിയിച്ച് അവിടെ കുഞ്ഞിനെ കൈമാറുകയായിരുന്നു. തുടർന്ന്, കോഴിക്കോട് റെയിൽവേ പോലീസും റെയിൽവേ ചൈൽഡ് ലൈനും ചേർന്ന് സ്റ്റേഷൻമാസ്റ്ററിൽനിന്ന് കുട്ടിയെ ഏറ്റുവാങ്ങി.

അതേസമയം റെയിൽവേ സ്റ്റേഷൻ പരിസരത്തുനടത്തിയ തെരച്ചിലിൽ യുവതിയെ കയറിയ സ്ഥലത്തുതന്നെ കണ്ടെത്തി. കുട്ടിയെ ഒരാളെ ഏൽപ്പിച്ചു എന്നാണ് അവർ പോലീസിനോടുപറഞ്ഞത്. യുവതിക്ക്‌ മാനസികാസ്വസ്ഥ്യമുണ്ടോ എന്ന സംശയമുണ്ട്. യുവതി നഗരത്തിൽ പലയിടത്തായി താമസിച്ചുവരുകയാണ്. മുൻപും ഈ യുവതിയുടെ ഭാഗത്തുനിന്ന് സമാന സംഭവമുണ്ടായിട്ടുണ്ട്.

കുഞ്ഞിനെ സെയ്ന്റ് വിൻസന്റ് ഹോമിനുകീഴിൽ ആറുവയസ്സിനുതാഴെയുള്ള കുട്ടികളെ പാർപ്പിക്കുന്ന ഹോംലി ഹോമിലേക്ക് മാറ്റി. ശിശുേക്ഷമസമിതിയുടെ റിപ്പോർട്ടിനനുസരിച്ചാവും കുഞ്ഞിനെ അമ്മയ്ക്ക് കൈമാറണോയെന്ന് തീരുമാനിക്കുകയെന്ന് ശിശുസംരക്ഷണസമിതി പറഞ്ഞു.

‘ഓ..ഇതൊരു ചെറിയയാത്രമാത്രം; അധികകാലം വാഴില്ല, ഇതിനുശേഷം ആരു നയിക്കുമോ എന്തോ?‘: ഇറാന്‍റെ പുതിയ പരമോന്നത നേതാവിനു നേരെ മോദിയുടെ പരിഹാസം

BREAKING NEWS
സ്വന്തം മരണാനന്തരച്ചടങ്ങുകളുടെ എഐ ചിത്രങ്ങൾ കോടതിയിൽ സമർപ്പിച്ചു! പിന്നാലെ ഒരു വർഷത്തെ ഒളിവ് ജീവിതം; കൊലക്കേസ് പ്രതിയുടെ തന്ത്രം പൊളിഞ്ഞു; അറസ്റ്റിൽ
26 Oct 2026
BREAKING NEWS
‘അച്ഛനെ വാഹനമിടിച്ച് കൊന്നവനെ, സ്റ്റേഷൻ ജാമ്യം കൊടുത്തുവിട്ടു; കാരണം അച്ഛൻ വെറും തട്ടുകടക്കാരനും പ്രതി ജ‍ഡ്ജിയുടെ മകനുമാണ്; നിയമം ഇവിടെ രണ്ടു രീതിയിലാണോ‘?; 17-കാരൻ കാറോടച്ചത് 104 കിലോമീറ്റർ വേഗത്തിൽ; ദൃശ്യങ്ങൾ ഫോണിൽ പകർത്തി, വീണ്ടും കസ്റ്റഡിയിൽ
26 Oct 2026
BREAKING NEWS
ട്രെയിൻ യാത്രക്കാരുടെ ശ്രദ്ധയ്ക്ക്, ട്രെയിൻ സർവീസിൽ നിയന്ത്രണം; വന്ദേഭാരത് തൃശ്ശൂർ വരെ, പരശുറാമും നേത്രാവതിയും വൈകും
26 Oct 2026
BREAKING NEWS
"ഞാൻ കാൽ ഒരു ഇഷ്ടികപ്പുറത്ത് വെച്ചു, കത്തിയെടുത്തു, കണ്ണുനീർ ഒഴുകുന്നുണ്ടായിരുന്നു, എനിക്ക് അത് മുറിച്ചുമാറ്റേണ്ടിവന്നു".... ദുരിതം നിറഞ്ഞ 491 ദിവസങ്ങൾ, സഹപ്രവർത്തകനേയും രക്ഷിക്കാനയച്ചവരെയുമെല്ലാം റഷ്യൻ സൈന്യം വകവരുത്തി, ഇരു കാലുകളും നഷ്ടപ്പെട്ടു, ഒടുവിൽ ഡ്രോണിൽ ആകാശമാർഗം ആ അത്ഭുത രക്ഷപ്പെടൽ... യ...
26 Oct 2026