BREAKING NEWS

ഇപ്പോഴാണ് സുരേഷ് ഗോപി പറഞ്ഞ ആ ‘മറ്റേ മോനെ’… വിളിയുടെ അർത്ഥം വ്യക്തമായത്… സ്വന്തം ഭാര്യയെ വട്ടായി ചിത്രീകരിച്ച് അപമാനിക്കുന്ന ഭർത്താവ് മന്ത്രിയെ ചീഞ്ഞ കോഴിമുട്ട കൊണ്ട് അഭിഷേകം നടത്തി വേണം പ്രതികരിക്കാൻ!! മന്ത്രിക്കസേരയിലും നിയമസഭയിലും ഇരിക്കേണ്ടത് മാന്യന്മാരാണ്, അല്ലാതെ അല്ലാതെ കോഴിയും താറാവും ഒന്നും അല്ല- ബി. ഗോപാലകൃഷ്ണൻ

· · 1 min read
Share: Copied!

തിരുവനന്തപുരം: ഇടത്- വലത് കോഴി മത്സരമാണ് ഭരണപക്ഷത്തും പ്രതിപക്ഷത്തും ഗണേഷ് കുമാറും രാഹുൽ മാങ്കൂട്ടത്തിലും ചേർന്ന് നടത്തുന്നതെന്ന് ബിജെപി സംസ്ഥാന വൈസ് പ്രസിഡന്റ് ബി. ഗോപാലകൃഷ്ണൻ. മന്ത്രിക്കസേരകളിലും നിയമസഭയിലും ഇരിക്കേണ്ടത് മാന്യന്മാരായ മനുഷ്യരാണെന്നും അതിനാൽ ഗണേഷ്‌കുമാറിനെ മന്ത്രിസഭയിൽ നിന്ന് എത്രയും വേ​ഗം പുറത്താക്കണമെന്നും ഗോപാലകൃഷ്ണൻ ആവശ്യപ്പെട്ടു. മുൻപ് സുരേഷ് ഗോപി വിളിച്ച് ആ ‘മറ്റേ മോനെ’ യുടെ അർത്ഥം ഇപ്പോഴാണ് വ്യക്തമായതെന്നും ബി. ഗോപാലകൃഷ്ണൻ പറഞ്ഞു.

‘വീട്ടിനകത്ത് ശത്രു ഉണ്ടെന്നോ, നാട്ടിൽ ആയിരം പ്രണയമുണ്ടെന്നോ പറഞ്ഞ് രക്ഷപ്പെടാനുള്ള മുഖംമൂടി മന്ത്രി തിരയണ്ട. പരിശുദ്ധമായ പ്രണയത്തെ മലീമസമാക്കുന്ന ഇടത്- വലത് കോഴി മത്സരമാണ് ഭരണപക്ഷത്തും പ്രതിപക്ഷത്തും ഗണേഷ് കുമാറും രാഹുൽ മാങ്കൂട്ടത്തിലും ചേർന്ന് നടത്തുന്നത്. മന്ത്രിക്കസേരകളിലും നിയമസഭയിലും ഇരിക്കേണ്ടത് മാന്യന്മാരായ മനുഷ്യരാണ്. അല്ലാതെ കോഴിയും താറാവും ഒന്നും അല്ല.’ എന്നും ഗോപാലകൃഷ്ണൻ പരിഹസിച്ചു.

‘ഗണേഷ് കുമാറിന്റെ ശരീരത്തിന്റെ തനിനിറം കണ്ട ധാരാളമാളുകളുടെ നാട്ടിൽ, ഈ തരികിട പ്രണയമൊക്കെ സിനിമയിൽ പറ്റും. അല്ലാതെ മന്ത്രിക്കസേരക്ക് പറ്റില്ല. ഇടത് മുന്നണി ഭരിക്കുമ്പോൾ മന്ത്രിമാരുടെ ഭാര്യയ്ക്കുപോലും രക്ഷയില്ല എന്ന അവസ്ഥയാണ്. മന്ത്രിയുടെ നിർദ്ദേശപ്രകാരം മന്ത്രിയുടെ അനുചരന്മാരായ ശാന്തനും പ്രദീപും ബിന്ദുമേനോനെ ആക്രമിച്ചു എന്നാണ് അവരുടെ വെളിപ്പെടുത്തൽ. വാസ്തവത്തിൽ സ്ത്രീ സുരക്ഷയ്ക്ക് എന്തെങ്കിലും മാന്യത പിണറായി മന്ത്രിസഭ നൽകുന്നുണ്ടങ്കിൽ സുപ്രീം കോടതി ഉത്തരവ് പ്രകാരം പോലീസ് പരാതി ഇല്ലാതെ തന്നെ സുവോമോട്ടൊ കേസ് രജിസ്റ്റർ ചെയ്യണം. സ്ത്രീ അക്രമിക്കപ്പെടുകയോ അപമാനിക്കപ്പെടുകയോ ചെയ്യുകയാണങ്കിൽ നിയമനടപടി സ്വയം എടുക്കണമെന്ന കോടതി വിധിയാണ് പിണറായി സർക്കാർ നിഷേധിക്കുന്നത്.’

‘അതുപോലെ സ്വന്തം ഭാര്യയെ വട്ടായി ചിത്രീകരിച്ച് അപമാനിക്കുന്ന ഭർത്താവ് മന്ത്രിയെ കേരളത്തിലെ സ്ത്രീകൾ ചീഞ്ഞ കോഴിമുട്ട കൊണ്ട് അഭിഷേകം നടത്തി വേണം പ്രതികരിക്കാനെന്നും ബി. ഗോപാലകൃഷ്ണൻ പറഞ്ഞു. ഇതൊക്കെ തന്റെ ഭൂരിപക്ഷം കൂട്ടുമെന്ന് പറയുന്ന ഗണേഷ് കുമാർ പത്തനാപുരത്തെ സ്ത്രീകളെ അപമാനിക്കുകയും അവരുടെ ചാരിത്ര്യത്തെ വെല്ലുവിളിക്കുകയുമാണ്.

ഇവിടെയാണ് സുരേഷ് ഗോപിയും ഗണേഷ് കുമാറും തമ്മിലുള്ള വ്യത്യാസം സുരേഷ് ഗോപിയെ വ്യക്തിപരമായി ആക്ഷേപിക്കുന്ന ഗണേഷ് കുമാർ അറിയുക, സുരേഷ് ഗോപിക്കും പ്രണയമുണ്ട്. അത് അദ്ദേഹത്തിന്റെ ഭാര്യയോടാണ്, അല്ലാതെ നാട്ടിലുള്ള സകലരോടുമല്ല പ്രണയം കാണിക്കേണ്ടത്. വാസ്തവത്തിൽ സുരേഷ് ഗോപി ‘മറ്റേ മോനെ’… എന്ന് വിളിച്ചതിന്റെ അർത്ഥം ഇപ്പോഴാണ് വ്യക്തമായത്. ഗണേഷ്‌കുമാറിനെ മന്ത്രിസഭയിൽ നിന്ന് പുറത്താക്കുകയോ അല്ലെങ്കിൽ സ്വയം രാജിവെച്ച് പോവുകയോ ചെയ്യണമെന്നും’ ബി. ഗോപാലകൃഷ്ണൻ ആവശ്യപ്പെട്ടു.

 

BREAKING NEWS
ജയിലിലെന്ന് പാക്കിസ്ഥാൻ, വെറും നാടകമെന്ന് ഇന്ത്യ...പാക്കിസ്ഥാനിൽ ഇന്ത്യാവിരുദ്ധ ഭീകരർ ദുരൂഹ സാഹചര്യത്തിൽ കൊല്ലപ്പെടുന്നു, ഇന്ത്യ തട്ടിക്കളയുമോയെന്ന് പേടി!! ഹാഫിസ് സയീദിനെയും മസൂദ് അസ്ഹറിനെയും രഹസ്യകേന്ദ്രങ്ങളിലേക്ക് മാറ്റി, സയീദ് ലഷ്കർ പ്രവർത്തകരുമായി നേരിട്ട് കൂടിക്കാഴ്ച നടത്തുന്നത് അവസാനിപ്പിച്...
15 Nov 2026
BREAKING NEWS
വിശപ്പ് മാറ്റാൻ റോഡപകടത്തിൽ ചത്ത നായയുടെ മാംസം ഭക്ഷിച്ച് യുവാവ്; ഒഡിഷയിൽ തെരുവിൻ കഴിയുന്നവരുടെ പട്ടിണിയും മാനസികാരോഗ്യവും പൊതുസമൂഹത്തിനു മുന്നിൽ ചർച്ചയാക്കി മന:സാക്ഷിയെ ഞെട്ടിച്ച ദൃശ്യങ്ങൾ വൈറൽ
15 Nov 2026
BREAKING NEWS
മകൾ കാമുകനൊപ്പം വീട്ടിൽനിന്ന് ഇറങ്ങിപ്പോയി, മഞ്ജു അവസാനമായി വിളിച്ച ഫോൺ നമ്പർ രാജേഷിന്റെയെന്ന് പോലീസിന്റെ കണ്ടെത്തൽ, കാണാതായ മഞ്ജുവും രാജേഷും നേരത്തെ പ്രണയത്തിലായിരുന്നു, ഇതിൽ വിള്ളൽ വീണതോടെ കൊലപ്പെടുത്തിയെന്ന് കഥയിറക്കി യുവാവിനെ രണ്ടര വർഷം അടച്ചു!! 7 വർഷം മുൻപ് കൊല്ലപ്പെട്ട യുവതി ഭർത്താവിനൊപ്പം...
15 Nov 2026
BREAKING NEWS
ക്രൂരകൃത്യങ്ങളിൽ കുട്ടികളും പ്രതികൾ; ജുവനൈൽ പ്രായപരിധി 18-ൽനിന്ന് 16 ആക്കണം; നിർദ്ദേശം ഗൗരവമായി പരിഗണിക്കണമെന്ന് ഹൈക്കോടതി
14 Nov 2026