BREAKING NEWS

അങ്ങനെ അതു സോൾവാക്കി… മാപ്പ് പറഞ്ഞു, ​​ഗണേഷിന് 5000 പ്രണയങ്ങൾ ഉണ്ടെന്നു പറഞ്ഞാണ് എന്നെ വേദനിപ്പിച്ചത്, പ്രതികരണങ്ങൾ വൈകാരികമായിരുന്നു, ഇട്ടെറിഞ്ഞ് പോകാനായിരുന്നില്ല ആരോപണമുന്നയിച്ചത്, വ്യക്തിപരമായി ഉപദ്രവിക്കാൻ തനിക്ക് യാതൊരു ഉദ്ദേശവുമില്ല, ഇതൊരു കുടുംബ പ്രശ്നം, ചർച്ചകളിലൂടെ പരിഹരിക്കാവുന്ന വിഷയമേയുള്ളൂ- ഭാര്യ ബിന്ദു

· · 1 min read
Share: Copied!

പത്തനാപുരം: മന്ത്രി ഗണേഷ് കുമാറുമായി ബന്ധപ്പെട്ട വിവാദങ്ങളിൽ പുതിയ വഴിത്തിരിവ്. താനും ഭർത്താവും തമ്മിലുള്ള പ്രശ്നങ്ങൾ പരിഹരിച്ചു, ഗണേഷ് കുമാർ തന്നോട് മാപ്പുപറഞ്ഞതായി ഭാര്യ ബിന്ദു മേനോൻ. കഴിഞ്ഞ ദിവസം താൻ നടത്തിയ പ്രതികരണങ്ങൾ വൈകാരികമായിരുന്നുവെന്നും ഇനി വിവാദങ്ങളുമായി മുന്നോട്ടുപോകാൻ താൽപര്യമില്ലെന്നും ബിന്ദു മേനോൻ വ്യക്തമാക്കി.

ഈ വിഷയത്തിൽ ഇന്നു രാവിലെ ഗണേഷ് കുമാർ തന്നെ ഫോണിൽ വിളിച്ചുവെന്നും ഇതൊരു കുടുംബ പ്രശ്നമാണെന്നും ചർച്ചകളിലൂടെ പരിഹരിക്കാവുന്ന വിഷയമേയുള്ളൂവെന്നും ബിന്ദു മേനോൻ പറഞ്ഞു. അതുപോലെ ഗണേഷ് കുമാറിനെ വ്യക്തിപരമായി ഉപദ്രവിക്കാൻ തനിക്ക് യാതൊരു ഉദ്ദേശവുമില്ലെന്നും അവർ കൂട്ടിച്ചേർത്തു.

ഗണേഷ് തന്നോട് മാപ്പുപറയാനാണ് കാത്തിരുന്നത്. പ്രശ്‌നങ്ങൾ തമ്മിൽ സംസാരിച്ച് പരിഹരിക്കാമെന്ന് ഗണേഷ് ഉറപ്പ് നൽകിയിട്ടുണ്ട്. ഗണേഷിനെതിരെ താൻ പരാതി നൽകില്ല. തനിക്ക് അയ്യായിരം പ്രണയമുണ്ടെന്ന് ഗണേഷ് പറഞ്ഞതാണ് വേദനിപ്പിച്ചത്. പ്രതികാര നടപടികളൊന്നുമുണ്ടാകില്ല. ഗണേഷിനെ ഇട്ടെറിഞ്ഞ് പോകാനായിരുന്നില്ല ആരോപണമുന്നയിച്ചത്. അദ്ദേഹത്തെ അത്രയധികം ഇഷ്ടപ്പെടുന്നുവെന്നും ബിന്ദു മേനോൻ പറഞ്ഞു.

അതേസമയം ഭാര്യ ഉന്നയിച്ച ആരോപണം വിവാദമായതോടെ ഗണേഷിൻറെ രാജിയിലേക്ക് കാര്യങ്ങൾ നീങ്ങുന്നതായി റിപ്പോർട്ടുണ്ടായിരുന്നു. ഇന്ന് ചേരുന്ന മന്ത്രിസഭാ യോഗത്തിൽ ഗണേഷിന്റെ രാജി സംബന്ധിച്ച് നിർണായക തീരുമാനം ഉണ്ടാകുമെന്നും ഗണേഷിൻറെ രാജി ചോദിച്ച് വാങ്ങുമെന്നും വാർത്തകൾ പുറത്തുവന്നിരുന്നു. ഇതിനിടയിലാണ് വിഷയത്തിൽ വഴിത്തിരിവുണ്ടാക്കും വിധത്തിൽ ഒരുചാൺ മുന്നേയെറിഞ്ഞ് മന്ത്രിയുടെ ക്ഷമാപണം ഉണ്ടായത്.

ഗണേഷ് കുമാറിനെതിരേ അതിഗുരുതരമായ ആരോപണങ്ങളാണ് ബിന്ദു മേനോൻ നേരത്തെ ഉന്നയിച്ചിരുന്നത്. വളരെ മോശമായ ഒരു സാഹചര്യം നേരിട്ട് കണ്ടുവെന്നും അതിന്റെ ദൃശ്യങ്ങൾ തന്റെ പക്കലുണ്ടെന്നുമാണ് അവർ ആദ്യം വെളിപ്പെടുത്തിയത്. താൻ കണ്ട കാര്യങ്ങൾ പുറംലോകം അറിയാതിരിക്കാൻ മന്ത്രിയുടെ പേഴ്സണൽ സ്റ്റാഫ് തന്നെ മർദ്ദിച്ചതായും മൊബൈൽ ഫോൺ തട്ടിപ്പറിക്കാൻ ശ്രമിച്ചതായും അവർ ആരോപിച്ചിരുന്നു. മന്ത്രിയുടെ നിർദ്ദേശാനുസരണം ഡ്രൈവറായ ശാന്തനും സ്റ്റാഫംഗമായ പ്രദീപുമാണ് തന്നെ തടഞ്ഞുവെച്ചതെന്നും, കണ്ട രംഗത്തിന്റെ ഫോട്ടോ എടുത്തതോടെ തന്റെ ജീവന് അപകടമുണ്ടാകുമെന്ന് ഭയപ്പെട്ടതായും അവർ വെളിപ്പെടുത്തിയിരുന്നു.

അതുപോലെ അദ്ദേഹം ഒരു മന്ത്രിയായതുകൊണ്ട് തന്നെ ഇത്തരം കാര്യങ്ങൾ പുറത്തുപറയാതെ രണ്ട് ദിവസം താൻ മിണ്ടാതിരുന്നുവെന്നും, എന്നാൽ തനിക്ക് ‘വട്ടാണെന്ന്’ അദ്ദേഹം പ്രചരിപ്പിച്ചതോടെയാണ് പ്രതികരിക്കാൻ തീരുമാനിച്ചതെന്നും ബിന്ദു മേനോൻ പറഞ്ഞിരുന്നു. മന്ത്രിക്ക് അനേകം സ്ത്രീകളുമായി ബന്ധമുണ്ടെന്നും പത്തനാപുരത്ത് പല സ്ത്രീകളും വരുന്നത് എല്ലാവർക്കും അറിയാവുന്ന കാര്യമാണെന്നും അവർ ആരോപിച്ചിരുന്നു.

സഹായത്തിനായി താൻ മുഖ്യമന്ത്രിയുടെ മകൾ വീണ വിജയനെയും തന്റെ സഹോദരന്റെ ഭാര്യ കൂടിയായ ആർ. ശ്രീലേഖയെയും വിളിച്ചിരുന്നതായും അവർ പറഞ്ഞിരുന്നു. എന്നാൽ, വിഷയത്തിൽ നിയമപരമായ നടപടികൾക്ക് താൻ താല്പര്യപ്പെടുന്നില്ലെന്നും അവർ നേരത്തെ വ്യക്തമാക്കിയിരുന്നു.

അന്ന് ഉമ്മൻചാണ്ടി ചെയ്തത് ഇന്ന് പിണറായി ചെയ്യുമോ? നിർണായക മന്ത്രിസഭാ യോ​ഗം!! ​ഗണേഷിനെതിരായ ഫോട്ടോകൾ പുറത്തുവരാൻ സാധ്യതയെന്ന് രഹസ്യാന്വേഷണ റിപ്പോർട്ട്… ഒരു ന്യായീകരണത്തിനും സംരക്ഷണത്തിനും നിൽക്കാതെ ഗണേഷിനെ മാറ്റിനിർത്തുന്നതാണ് നല്ലതെന്ന് നേതാക്കൾ… ഉച്ചകഴിഞ്ഞ് ​ഗണേഷ്കുമാർ- പിണറായി കൂടിക്കാഴ്ച

BREAKING NEWS
ബ്രാ ധരിക്കാതെ ഷർട്ടിന്റെ ബട്ടൺസ് അഴിച്ചിട്ട് അഭിനയിക്കാന്‍ നിര്‍ബന്ധിച്ചു, ഷൂട്ടിന്റെ രണ്ടാ ദിവസം വന്ന് ഈ ഭാഗം കാണിക്കാമോ, അത് കാണിക്കാമോ എന്നൊക്കെ ചോദിക്കും, നഗ്‌നത ആവശ്യമാണെങ്കിൽ ആദ്യമേ പറയണം, അല്ലാതെ അവസാന നിമിഷമല്ല പറയേണ്ടത്- രാധിക ആപ്തേ
29 Oct 2026
BREAKING NEWS
ഒരാൾ ടോർച്ച് തെളിച്ചുകൊടുത്തു; മറ്റേയാൾ അടിച്ചുമാറ്റി; ശേഷം ഇരുവരും മുങ്ങി; ഭിത്തിയിലെ വിടവിലൂടെ കമ്പിയിട്ട് കള്ളുകുപ്പി മോഷ്ടിച്ചു; പൊൻകുന്നത്തെ ഷാപ്പിലെ ദൃശ്യങ്ങൾ പുറത്ത്
29 Oct 2026
BREAKING NEWS
തെറ്റിദ്ധാരണയെ വീണ്ടും കുത്തിപ്പൊക്കി മമ്മൂട്ടിയെ വേട്ടയാടുന്നു, അദ്ദേഹം ഒരു രാഷ്ട്രീയ പാർട്ടിയുടെയും ചട്ടക്കൂടിൽ ഒതുങ്ങിനിൽക്കുന്ന വ്യക്തിയല്ല, ഇത്തരം വ്യക്തിഹത്യകൾക്ക് നേതൃത്വം കൊടുക്കുന്നത് ആരായാലും അത് ഇടതുപക്ഷ രാഷ്ട്രീയമല്ല- പി ജയരാജന്‍
29 Oct 2026
BREAKING NEWS
70-ാം കേരളപ്പിറവി: 70 വയസും അതിന് മുകളിലും പ്രായമുള്ളവർക്ക് ശബരി വെളിച്ചെണ്ണയ്ക്ക് 70 രൂപ ഇളവ്; 'മ'യിൽ തുടങ്ങുന്ന പേരുള്ള ഉത്പന്നങ്ങൾക്കും സ്പെഷ്യൽ ഓഫർ
29 Oct 2026