കാസർകോട്: ഭാര്യയുടെ കഴുത്തിൽ വെട്ടിപരിക്കേൽപ്പിച്ചശേഷം ഭർത്താവ് തൂങ്ങി മരിച്ചു. വെള്ളിയാഴ്ച രാവിലെ എഴോട് കൂടി കുറ്റിക്കോൽ പയന്തങ്ങാനത്താണ് സംഭവം. കുടുംബ പ്രശ്നത്തിന്റെ പേരിൽ കുറ്റിക്കോൽ ടൗണിലെ ഓട്ടോ ഡ്രൈവറായ സുരേന്ദ്രൻ (51), ഭാര്യ സിനി (46)യെ കത്തി കൊണ്ട് കഴുത്തിന് വെട്ടുകയായിരുന്നു.
വെട്ടുകൊണ്ട സിനി രക്ഷപ്പെട്ട് സമീപത്തെ വീട്ടിലേക്ക് ഓടിക്കയറി. സംഭവമറിഞ്ഞ് അയൽക്കാരൻ വീട്ടിലെത്തുമ്പോൾ സുരേന്ദ്രൻ വീടിന്റെ സ്റ്റേയർകേസിന് സമീപം തൂങ്ങി മരിച്ച നിലയിലാണ് കണ്ടെത്തിയത്.
ഒടയഞ്ചാൽ നായിക്കയം സ്വദേശിയാണ് സിനി. പരിക്കേറ്റ സിനിയെ കാസർകോട് സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. സംഭവ സ്ഥലത്ത് ബേഡകം പോലീസെത്തി അന്വേഷണം ആരംഭിച്ചു.