കോഴിക്കോട്: നിയമനാംഗീകാ രം ലഭിക്കാത്തതിനെ തുടര്‍ന്ന് ആത്മഹത്യ ചെയ്ത അധ്യാ പിക അലീന ബെന്നിക്ക് മര ണത്തിന് ശേഷം നിയമനാംഗീകാരം ലഭിച്ചതില്‍ ക്രിസ്ത്യന്‍ മാനേജ്‌മെന്റിന്റെ വാദങ്ങള്‍ പൊളിച്ച് സര്‍ക്കാര്‍ രേഖകള്‍. അഞ്ച് വര്‍ഷത്തോ ളം അധ്യാപികയായി ജോലി ചെയ്തിട്ടും ഒരു രൂപ പോലും ശമ്പളം കിട്ടാത്തതിനെ തു ടര്‍ന്ന് ഫെബ്രുവരി 19 നാണ് അലീന ബെന്നിയെ കട്ടിപ്പാറ യിലെ വീട്ടിലെ കിടപ്പുമുറിയില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ട ത്തിയത്.
മരിച്ച് 24 ദിവസം പി ന്നിട്ട ശേഷമാണ് ഇവര്‍ക്ക് താ മരശ്ശേരി ഉപജില്ലാ വിദ്യാഭ്യാസ ഓഫീസര്‍ നിയമനാംഗീകാ രം നല്‍കിയത്. പൊതുവിദ്യാ ഭ്യാസ വകുപ്പിന്റെ നിര്‍ദേശ ത്തിന്റെ അടിസ്ഥാനത്തിലാണ് മാര്‍ച്ച് 15ന് താമരശ്ശേരി എ ഇ ഒ നിയമനം അംഗീകരിച്ചത്. നസ്രത്ത് മുത്തോറ്റി എല്‍ പി സ്‌കൂളിലെ അധ്യാപികയാ യിരുന്ന അലീന ബെന്നിയുടെ താത്കാലിക നിയമനമാണ് താമരശ്ശേരി എ ഇ ഒ അംഗീകരിച്ച ത്.
സ്ഥിരനിയമനാംഗീകാരത്തി നുള്ള രേഖകള്‍ മാനേജ്‌മെന്റ് ഹാജരാക്കാത്തതിനാല്‍ ശമ്പള സ്‌കെയില്‍ പ്രകാരമുള്ള നിയമ നത്തിന് പകരം പ്രതിദിനം 955 രൂപ നിരക്കില്‍ ദിവസ വേതന വ്യവസ്ഥയിലുള്ള നിയമനമാണ് അംഗീകരിച്ചത്. താമരശ്ശേരി എ ഇ ഒ നിയമന നടപടി അംഗീക രിച്ച് സമന്വയ വെബ്‌സൈറ്റില്‍ പ്രസിദ്ധപ്പെടുത്തി. അതേസമയം, തങ്ങളുടെ ഭാഗത്ത് വീഴ്ച കളൊന്നുമുണ്ടായിട്ടില്ലെന്ന നില പാടില്‍ ഉറച്ച് നില്‍ക്കുകയാണ് വിദ്യാഭ്യാസ വകുപ്പ്.
2015 ജനുവരി ഒമ്പതിന് സര്‍വീസില്‍ നിന്ന് നീക്കം ചെ യ്യപ്പെട്ട അധ്യാപികയുടെ ഒഴി വിലേക്കാണ് താമരശ്ശേരി എ ഇ ഒക്ക് കീഴിലുള്ള നസ്രത്ത് മുത്തോറ്റി എല്‍ പി സ്‌കൂളില്‍ അലീന ബെന്നിയെ മാനേജര്‍ നിയമിക്കുന്നത്.
എന്നാല്‍ ഉപജി ല്ലാ വിദ്യാഭ്യാസ ഓഫീസറുടെ 2021 സെപ്തംബര്‍ 20ന്റെ ഉത്ത രവില്‍ അധ്യാപികയെ സര്‍വീ സില്‍ നിന്ന് നീക്കം ചെയ്തത് ഡിപ്പാര്‍ട്ട്‌മെന്റ് അംഗീകരിച്ച തിന്റെ രേഖ ഹാജരാക്കിയില്ല, 2021-22 വര്‍ഷത്തെ സ്‌കൂള്‍ ബി ല്‍ഡിംഗിന്റെ ഫിറ്റ്‌നസ്സ് സര്‍ട്ടിഫിക്കറ്റും 2021-22 വര്‍ഷത്തെ സമ്പൂര്‍ണയില്‍ നിന്നുള്ള കു ട്ടികളുടെ എണ്ണത്തിന്റെ സംഗ്ര ഹവും സമര്‍പ്പിച്ചില്ല. 2019- 20 വര്‍ഷത്തെ കുട്ടികളുടെ എണ്ണം പിന്നീടുള്ള വര്‍ഷങ്ങളിലും നിലനില്‍ക്കുന്നുണ്ടെന്ന പ്രധാനാധ്യാപികയുടെ സാക്ഷ്യപത്രം സമര്‍പ്പിച്ചില്ല എന്നിവയാണ് ചൂ ണ്ടിക്കാട്ടുന്നത്. ഇവയെല്ലാം മാനേജ്മെന്റ് ഹാജരാക്കേണ്ട രേ ഖകളാണ്.
ഈ രേഖകള്‍ ഹാജരാക്കാത്തതിനാല്‍ അലീന ബെന്നിയുടെ നിയമനാംഗീ കാരം നിരസിക്കുന്നതായാണ് അന്ന് താമരശ്ശേരി ഉപജില്ലാ വി ദ്യാഭ്യാസ ഓഫീസറുടെ ഉത്തരവില്‍ പറയുന്നത്. ഭിന്നശേഷി സംവരണവുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ താമരശ്ശേരി ഉപജി ല്ലാ വിദ്യാഭ്യാസ ഓഫീസര്‍ പ്ര തിപാദിച്ചിട്ടില്ല. ഈ സാഹചര്യ ത്തില്‍ ഭിന്നശേഷി സംവരണം ഉള്‍പ്പെടെയുള്ള കാര്യങ്ങള്‍ ചൂ ണ്ടിക്കാട്ടിയാണ് താമരശ്ശേരി എ ഇ ഒ അധ്യാപികക്ക് നിയമനാം ഗീകാരം നല്‍കാതിരുന്നതെന്ന താമരശ്ശേരി രൂപതാ മാനേജ്‌മെന്റിന്റെ വാദം പൊളിഞ്ഞിരുന്നു