മാർക്കോ എന്ന സൂപ്പർഹിറ്റ് ചിത്രത്തിന് ശേഷം ക്യൂബ്സ് എന്റർടൈൻമെന്റ്സിന്റെ ബാനറിൽ ഷരീഫ് മുഹമ്മദ് നിർമ്മിക്കുന്ന പുതിയ ചിത്രമായ ‘കാട്ടാളൻ’ന്റെ പുതിയ പോസ്റ്റർ പുറത്തിറങ്ങി. ആന്റണി വർഗീസ് പെപ്പെ നായകനാകുന്ന ഈ ചിത്രത്തിന്റെ പോസ്റ്റർ സോഷ്യൽ മീഡിയയിൽ വലിയ ചർച്ചകൾക്കും പ്രതീക്ഷകൾക്കും കാരണമായിരിക്കുകയാണ്.
പോസ്റ്ററിൽ മഴുവുമേന്തി മുഖം വ്യക്തമാക്കാത്ത പുറം തിരിഞ്ഞ രൂപത്തിൽ കാണുന്ന നായകനെ കാട്ടാന തുമ്പികൈ കൊണ്ട് പിടിച്ചിരിക്കുന്ന ദൃശ്യമാണ് പ്രധാന ആകർഷണം. കാട്ടാനയ്ക്ക് ഒരു കൊമ്പ് മാത്രമാണ് ഉള്ളത്, മറ്റൊന്ന് നായകന്റെ കൈയിൽ പിടിച്ചിരിക്കുന്നു. ഈ ദൃശ്യങ്ങൾ മനുഷ്യനും കാട്ടാനയും തമ്മിലുള്ള ശക്തമായ ഒരു സംഘട്ടനത്തെയാണ് സൂചിപ്പിക്കുന്നത്. ഒരു വലിയ സ്കെയിൽ പാൻ ഇന്ത്യൻ ലെവൽ ആക്ഷൻ ത്രില്ലെർ മാസ്സ് ചിത്രമായിരിക്കാം ഇതെന്ന് ഈ പോസ്റ്ററിലൂടെ വ്യക്തമാണ്.
ഒരു മനുഷ്യനും ആനയും തമ്മിൽ ഇങ്ങനെ ദൃശ്യവിസ്മയത്തോടെ രൂപംകൊള്ളുന്ന പോരാട്ടം മലയാള സിനിമ ചരിത്രത്തിൽ ഇതാദ്യമായി തന്നെയായിരിക്കും എന്നതിൽ സംശയമില്ല. നവാഗതനായ പോൾ ജോർജ്ജ് സംവിധാനം നിർവ്വഹിക്കുന്ന ഈ സിനിമയുടെ വലിപ്പവും ഈ പ്രോജക്റ്റിന് പിന്നിലെ ക്രിയേറ്റീവ് വ്യാപ്തിയും എത്രത്തോളമാണെന്ന് പ്രേക്ഷകർക്ക് ഒരു സൂചനയായി നൽകിയതാവാം ഈ പോസ്റ്ററെന്നും സാമൂഹ്യ മാധ്യമങ്ങളിൽ ചർച്ചകൾ നടന്നു വരുന്നു,.
ഇത്രയും ഭീകരമായ മനുഷ്യനും ആനയും തമ്മിലെ പോരാട്ടത്തെ , ഇപ്പോൾ ഇങ്ങനൊരു പോസ്റ്റർ രൂപത്തിൽ പുറത്തിറക്കിയതിനാൽ കാട്ടാളനെക്കുറിച്ചുള്ള പ്രതീക്ഷകൾ വാനോളം കുതിച്ചുയരുന്ന കാഴ്ചയാണ് നാം കാണുന്നത്. കൂടാതെ സിനിമയെക്കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ ആരാധകർ ആകാംക്ഷയോടെ കാത്തിരിക്കുകയും ചെയ്യുന്നു.
പെപ്പെ തന്റെ യഥാർത്ഥ പേരായ “ആന്റണി വർഗ്ഗീസ്” എന്ന പേരിൽ തന്നെയാണ് ഈ ചിത്രത്തിൽ എത്തുന്നതെന്ന പ്രത്യേകത കൂടി പുതിയ പോസ്റ്റർ പങ്ക് വയ്ക്കുന്നുണ്ട്.
കഴിഞ്ഞ ആഴ്ച നിർമ്മാതാവ് ഷരീഫ് മുഹമ്മദിന്റെ ഇൻസ്റ്റഗ്രാം സ്റ്റോറിയിൽ ഒരു ആനക്കൊമ്പിന്റെ ചിത്രത്തിനൊപ്പം “കാട്ടാളൻ” പ്രീപൊഡക്ഷൻ വർക്കുകൾ തുടങ്ങുന്നു എന്ന് പ്രഖ്യാപിച്ചിരുന്നു എന്നാൽ മറ്റൊന്നും വ്യക്തമാക്കാതെ വന്ന ആ സ്റ്റോറിക്ക് പിറകെ ഇങ്ങനൊരു പോസ്റ്റർ വന്നപ്പോഴാണ് പ്രേക്ഷകർ അക്ഷരാർത്ഥത്തിൽ ഞെട്ടിയിരിക്കുന്നത്. വർത്തമാന കാലത്തിന്റെ കഥയാണ് ഈ ചിത്രത്തിലൂടെ അവതരിപ്പിക്കാൻ പോകുന്നതെന്ന് ഈ പോസ്റ്ററിൽ നിന്നും വ്യക്തമാണ് .
ആയതിനാൽ ഏതെങ്കിലും ചരിത്രത്തെ അടിസ്ഥാനപ്പെടുത്തിയോ കഴിഞ്ഞ കാലത്തിന്റെ മങ്ങിയ കഥയോ അല്ല കാട്ടാളനിലൂടെ പ്രേക്ഷകരിലേക്ക് എത്തുവാൻ പോകുന്നതെന്ന് നമുക്ക് ഉറപ്പിക്കാം. ‘കാട്ടാളൻ’ എന്ന പേരിലേ പോലെ തന്നെ, ഈ ചിത്രം ഓരോ ഘട്ടത്തിലും അതിന്റെ അടയാളം സൃഷ്ടിച്ചാണ് കടന്ന് പോയിക്കൊണ്ടിരിക്കുന്നത്. മലയാള സിനിമയിൽ ഇതാദ്യമായാണ് ഒരു നായകനും ആനയും തമ്മിലുള്ള ഇത്രയും വലിയ പോരാട്ടത്തെ ഒരു സിനിമ അവതരിപ്പിക്കുന്നത്, ഇത് ആരാധകരിലും സിനിമാ പ്രേമികളിലും പ്രതീക്ഷകൾ ഉയർത്തുകയും ചെയ്യുന്നു, മലയാള ചലച്ചിത്ര നിർമ്മാണത്തിന്റെ അതിരുകൾ മറികടക്കുന്ന ഒരു സിനിമാറ്റിക് അനുഭവം നൽകാനുള്ള ക്യൂബ്സ് എന്റർടൈൻമെന്റിന്റെ പ്രതിബദ്ധതയ്ക്ക് പ്രേക്ഷകർ തങ്ങളുടെ കമ്മന്റ് ബോക്സിലൂടെയും മറ്റും നന്ദിയറിയിക്കുന്നതായി കാണാം.
ആദ്യ നിർമ്മാണ സംരംഭമായ “മാർക്കോ” തന്നെ ഇന്ത്യൻ സിനിമ പ്രേക്ഷകരിൽ ഉണ്ടാക്കിയ തരംഗം മാത്രം മതി ക്യൂബ്സ് എന്റർടൈൻമെന്റ്സും ഷരീഫ് മുഹമ്മദ് എന്ന നിർമ്മാതാവും എത്രത്തോളം സ്വന്തം സിനിമക്ക് വേണ്ടി അഹോരാത്രം പ്രയത്നിക്കുകയും അതിനായി മികച്ച പ്രൊഡക്ഷൻ ക്വാളിറ്റി ഉറപ്പാക്കുകയും ചെയ്യുന്നുവെന്ന് തിരിച്ചറിയാൻ .
അതിനാൽ തന്നെ മാർക്കോയുടെ മുകളിൽ നിൽക്കത്തക്ക തരത്തിൽ തന്നെയാണ് കാട്ടാളൻ ഇപ്പോൾ രൂപകൽപ്പന ചെയ്തിരിക്കുന്നത്, തങ്ങളുടെ നിർമാണത്തിന് കീഴിൽ എപ്പോഴും ആ വർഷത്തിലെ ഏറ്റവും മികച്ച ബെഞ്ച് മാർക്കുകൾ സൃഷ്ടിക്കുക എന്ന ദൃഢനിശ്ചയത്തോടെയുള്ള സമീപനം തന്നെയാണ് നിർമ്മാതാവ് ഷരീഫ് മുഹമ്മദ് മറ്റുള്ള മലയാള പ്രൊഡ്യൂസേഴ്സിൽ നിന്നും വേറിട്ട വ്യക്തിത്വമായി മാറുന്നത്, നിർമ്മാതാക്കൾക്ക് പലപ്പോഴും സാമ്പത്തിക സുരക്ഷ ഉറപ്പ് വരുത്തി തുടരാനായിരിക്കും താല്പര്യം, എന്നാൽ ഇത്തരത്തിൽ റിസ്ക് എടുക്കുന്ന നിർമ്മാതാക്കൾ നമ്മുടെ സിനിമാ വ്യവസായ മേഖലയിൽ വളരെ ദുർലഭമാണ്. ഏറ്റെടുക്കുന്ന റിസ്കുകൾ കഴിവതും വിജയിപ്പിക്കാൻ പരിശ്രമിക്കുന്ന ഷരീഫ് മുഹമ്മദിനെ പോലെയുള്ള നിർമ്മാതാക്കൾ നമ്മുടെ സിനിമകൾക്ക് നിർബന്ധ ഘടകമായിരിക്കുകയാണ്.!
ചിത്രത്തിന്റെ ഷൂട്ടിംഗ് ഉടൻ ആരംഭിക്കുമെന്നാണ് അണിയറപ്രവർത്തകർ നൽകുന്ന സൂചന എന്തായാലും ഇന്ത്യൻ സിനിമ ലോകം കാത്തിരിക്കാൻ സാധ്യതയുള്ള ചിത്രങ്ങളിൽ ഈ വർഷം മുൻപന്തിയിൽ തന്നെയാവും ഈ ചിത്രവും. മാർക്കറ്റിംഗ് ആൻഡ് പ്രൊമോഷൻസ്: ഒബ്സ്ക്യൂറ എന്റർടൈൻമെന്റ്സ്. പി ആർ ഒ: ആതിര ദിൽജിത്ത്.