BREAKING NEWS

അതിർത്തികൾ ഇരുട്ടിൽ- ജമ്മു വിമാനത്താവവളം ലക്ഷ്യമിട്ട് തുടരെത്തുടരെ മിസൈലുകൾ തൊടുത്തുവിട്ട് പാക്കിസ്ഥാൻ, പാക് യുദ്ധവിമാനം എഫ്– 16 വെടിവെച്ചിട്ട് ഇന്ത്യ, തകർത്തത് സർഫസ് ടു എയർ മിസൈൽ ഉപയോ​ഗിച്ച്!! അതിർത്തി മേഖലകൾ ഇരുട്ടിൽ

· · 1 min read
Share: Copied!

ശ്രീനഗർ: ജമ്മുവിൽ തുടർച്ചയായി മിസൈലുകൾ തൊടുത്തുവിട്ട പാക്ക് യുദ്ധവിമാനം എഫ്– 16 ഇന്ത്യൻ സേന വെടിവച്ചുവീഴ്ത്തി. സർഫസ് ടു എയർ മിസൈൽ (സാം) പ്രതിരോധ സംവിധാനം ഉപയോഗിച്ചാണ് പാക് യുദ്ധവിമാനം ഇന്ത്യ വെടിവച്ചിട്ടത്. പാക്ക് വ്യോമസേനയുടെ പ്രധാന താവളമായ സർഗോധ വ്യോമത്താവളത്തിൽനിന്നാണ് എഫ് 16 വിമാനം ഇന്ത്യയെ ആക്രമിക്കാൻ ലക്ഷ്യമിട്ട് പറന്നുയരുകയായിരുന്നു, എന്നാൽ സർഗോധയ്ക്ക് സമീപം വച്ചുതന്നെ ഇന്ത്യയുടെ സാം പ്രതിരോധ സംവിധാനം യുദ്ധവിമാനം തകർത്തു.

അതേസമയം സംഘർഷം രൂക്ഷമാകുന്നതിനിടെ, പ്രധാനമന്ത്രി നരേന്ദ്രമോദി ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവലുമായി ചർച്ച നടത്തി. പ്രതിരോധ മന്ത്രി രാജ്നാഥ് സിങ്ങും സ്ഥിതിഗതികൾ വിലയിരുത്തുന്നുണ്ട്. പാക്ക് വ്യോമാക്രമണം നേരിടാൻ എസ്–400, എൽ–70, സു–23, ഷിൽക തുടങ്ങിയ വ്യോമ പ്രതിരോധ സംവിധാനങ്ങൾ ഇന്ത്യ വിന്യസിച്ചിട്ടുണ്ട്. ജമ്മുവിൽ പാക്കിസ്ഥാൻ നടത്തിയ ഡ്രോൺ, മിസൈൽ ആക്രമണ ശ്രമം ഇന്ത്യ തകർത്തതിനു പിന്നാലെയാണ് യുദ്ധവിമാനവും വെടിവച്ചിട്ടത്.

ജമ്മു വിമാനത്താവളം ലക്ഷ്യമിട്ടായിരുന്നു പാക്ക് ആക്രമണശ്രമമെന്നാണ് റിപ്പോർട്ട്. അതേസമയം, വിമാനത്താവളത്തിന് എന്തെങ്കിലും തരത്തിലുള്ള കേടുപാടുകളുണ്ടോയെന്നതിൽ വ്യക്തതയില്ല. വ്യോമസേനയുടെ താവളവും ജമ്മു വിമാനത്താവളത്തിൽ പ്രവർത്തിക്കുന്നുണ്ട്. അമ്പതോളം ഡ്രോണുകളും എട്ട് പാക്ക് മിസൈലുകളുമാണ് റഷ്യൻ നിർമിത എസ്–400 ഉൾപ്പെടെയുള്ള വ്യോമ പ്രതിരോധ സംവിധാനങ്ങളുപയോഗിച്ച് ഇന്ത്യ തകർത്തത്. ജമ്മുവിൽ മൊബൈൽ ഫോൺ സേവനം തടസപ്പെട്ടു.

അതേസമയം അതിർത്തിയിൽ കനത്ത ജാഗ്രത തുടരുകയാണ്. ജമ്മുവിനെ കൂടാതെ രാജസ്ഥാനിലും പ‍ഞ്ചാബിലും പാക്കിസ്ഥാന്റെ ആക്രമണ ശ്രമം സൈന്യം പരാജയപ്പെടുത്തി. മുൻകരുതലിന്റെ ഭാഗമായി ജമ്മുവിലും പ‍ഞ്ചാബ്, രാജസ്ഥാൻ അതിർത്തി മേഖലകളിലും വെളിച്ചം അണച്ചു. ജമ്മുവിൽ തുടർച്ചയായ അപായ സൈറണുകൾ മുഴങ്ങുകയാണെന്ന് നാട്ടുകാരെ ഉദ്ധരിച്ച് ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. കശ്മീരിലും പഞ്ചാബിലും ജയ്ഷെ മുഹമ്മദും ലഷ്കറെ തയ്ബയും ചാവേർ ആക്രമണം നടത്തിയേക്കാമെന്ന ഇന്റലിജൻസ് റിപ്പോർട്ടിനെ തുടർന്ന് കനത്ത ജാ​ഗ്രതയിലാണ് രാജ്യം. കശ്മീരിലെ അഖ്നൂർ, സാംബ, കഠ്വ എന്നിവിടങ്ങളിൽ വെടിവെപ്പു നടക്കുന്നതായാണ് വിവരം. രണ്ട് വലിയ സ്ഫോടന ശബ്ദങ്ങൾ കേട്ടതായി ദൃക്സാക്ഷികൾ പറഞ്ഞെന്ന് രാജ്യാന്തര വാർത്താ ഏജൻസിയായ റോയിട്ടേഴ്സ് റിപ്പോർട്ട് ചെയ്തു.

ഓപ്പറേഷൻ സിന്ദൂറിന് പിറകെ ഇന്ത്യയുടെ വാട്ടർ സ്‌ട്രൈക്ക്? കശ്മീരിൽ കനത്ത മഴ, ബാഗ്ലിഹാർ അണക്കെട്ട് ഷട്ടറുകൾ മുന്നറിയിപ്പില്ലാതെ തുറന്നു, പാക്കിസ്ഥാനിലേക്ക് വെള്ളം കുതിച്ചൊഴുകുന്നു, ചെനാബിൽ വെള്ളപ്പൊക്കത്തിന് സാധ്യത

BREAKING NEWS
മിനി കൂപ്പർ 500 മീറ്റർ ദൂരം പിന്നിട്ടത് വെറും 11 സെക്കൻഡുകൊണ്ട്!! അപകടത്തിന് ഏകദേശം അഞ്ച് സെക്കൻഡ് മുമ്പ് വാഹനത്തിന്റെ വേഗത മണിക്കൂറിൽ 162 കി.മീ. കൂട്ടിയിടിയുടെ സമയത്ത് വാഹനത്തിന്റെ വേഗത മണിക്കൂറിൽ 144 കി.മീ... ബ്രേക്ക് പെഡൽ അമർത്തിയത് അപകടത്തിന് ഏകദേശം ഒരു സെക്കൻഡ് മുമ്പ്... നെടുമ്പാശ്ശേരി വാഹനാ...
05 Nov 2026
BREAKING NEWS
പോർച്ചുഗലിലെ ജനങ്ങളോട്, നമ്മുടെ ദേശീയ ടീമിന്റെ ഏഴാം നമ്പർ ജഴ്‌സി തിരികെ ഏൽപ്പിക്കേണ്ട ദിവസം വന്നിരിക്കുന്നു, 23 വർഷക്കാലം ആ ജഴ്‌സി ലോകത്തിന്റെ വിവിധ ഭാഗങ്ങളിലുള്ള സ്റ്റേഡിയങ്ങളിലേക്ക് അഭിമാനത്തോടെ കൊണ്ടുപോകാൻ അവസരം ലഭിച്ചു, ആ ജഴ്‌സിഎന്റേത് മാത്രമായിരുന്നില്ലെന്ന് എനിക്ക് തോന്നിയിരുന്നു, അതൊരു വലി...
05 Nov 2026
BREAKING NEWS
തളച്ചത് കടന്നൽക്കൂടിന് സമീപം; ആനയ്ക്കും പാപ്പാന്മാർക്കും ശരീരമാസകലം കുത്തേറ്റു, രക്ഷകരായി അഗ്നിരക്ഷാസേന
05 Nov 2026
BREAKING NEWS
’അറസ്റ്റ് രേഖപ്പെടുത്തുന്ന സമയം മുതലല്ല, കസ്റ്റഡിയിലെടുത്ത സമയം മുതൽ 24 മണിക്കൂറിനകം മജിസ്ട്രേറ്റിന് മുന്നിൽ ഹാജരാക്കണം’; നിർണ്ണായക ഉത്തരവുമായി സുപ്രീംകോടതി
05 Nov 2026