കോഴിക്കോട്: സംസ്ഥാനത്ത് അമീബിക് മസ്തിഷ്‌ക ജ്വരം ബാധിച്ച് ഒരു മരണം കൂടി സ്ഥിരീകരിച്ചു. അമീബിക് മസ്തിഷ്‌ക ജ്വരം ലക്ഷണങ്ങളോടെ കോഴിക്കോട് മെഡിക്കല്‍ കോളെജില്‍ പ്രവേശിപ്പിച്ച ഒരു യുവതി കൂടി മരിച്ചു. കോഴിക്കോട് പെരുവയല്‍കുറ്റിക്കാട്ടൂര്‍ സ്വദേശിനി പാലോട്ട് മേത്തല്‍ ജിസ് ന (38) ആണ് മരിച്ചത്. രോഗ ഉറവിടം വ്യക്തമല്ലെന്ന് അധികൃതര്‍ അറിയിച്ചു.
Summary: Amoebic encephalitis: Woman dies in Kozhikode