BREAKING NEWS

‘ഇറാന്റെ ഓലപാമ്പ് പ്രയോ​ഗമൊന്നും ഞങ്ങളുടെയടുത്ത് വിലപ്പോകില്ല; കഴിഞ്ഞ 12 വർഷമായി ഇതിനപ്പുറം ഞങ്ങൾ അഭിമുഖീകരിക്കുന്നുണ്ട്‘: വൊളോഡിമിർ സെലെൻസ്‌കി

· · 1 min read
Share: Copied!

കീവ്: ഗൾഫ് രാജ്യങ്ങളെ പിന്തുണയ്ക്കുന്നതിന്റെ പേരിൽ ഇറാൻ ഭരണകൂടത്തിന്റെ ഭീഷണികൾ കണ്ട് യുക്രൈൻ പിന്മാറില്ലെന്ന് പ്രസിഡന്റ് വൊളോഡിമിർ സെലെൻസ്‌കി. ഇത്തരം പ്രസ്താവനകൾ നയതന്ത്ര രംഗത്ത് പുതിയ കാര്യമല്ല. കഴിഞ്ഞ കുറച്ചു വർഷങ്ങളായി താൻ ഇത്തരം നിരവധി വാക്കുകൾ കേൾക്കുന്നുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി. ഇസ്രായേലിന് ഡ്രോൺ സാങ്കേതികവിദ്യ നൽകുന്നതിലൂടെ യുക്രൈൻ ഒരു ‘നിയമപരമായ ലക്ഷ്യമായി’ മാറിയെന്നും അതിനാൽ ആക്രമണമുണ്ടാകുമെന്നും ഇറാനിയൻ പാർലമെന്റിന്റെ ദേശീയ സുരക്ഷാ കമ്മീഷൻ മേധാവി ഇബ്രാഹിം അസീസി ഭീഷണിപ്പെടുത്തിയിരുന്നു.

ആക്രമണമല്ല പകരം സംരക്ഷണമാണ് ലക്ഷ്യമെന്ന് സെലെൻസ്കി പറഞ്ഞു. മിഡിൽ ഈസ്റ്റിലെ രാജ്യങ്ങൾ ഡ്രോണുകളെ തകർക്കാനുള്ള സാങ്കേതിക സഹായമാണ് യുക്രൈനോട് തേടിയത്. ഇത് ആക്രമണത്തിനുള്ളതല്ല, മറിച്ച് പ്രതിരോധത്തിനുള്ളതാണ്. ഇത്തരം സന്ദേശങ്ങളെ ഭയപ്പെടുന്നില്ല. കഴിഞ്ഞ 12 വർഷമായി ഇത്തരം കാര്യങ്ങൾ കേൾക്കുന്നു. ഇത് തങ്ങൾക്ക് പുതിയ കാര്യമല്ലെന്നും അദ്ദേഹം പറഞ്ഞു.

ഖത്തർ, യുഎഇ, സൗദി അറേബ്യ, ജോർദാനിലെ യുഎസ് സൈനിക താവളം എന്നിവിടങ്ങളിലേക്ക് യുക്രൈൻ വിദഗ്ധ സംഘങ്ങളെ അയച്ചിട്ടുണ്ട്. ഇറാനിയൻ ഡ്രോണുകളെ എങ്ങനെ പ്രതിരോധിക്കാം എന്നതിലാണ് ഇവർ പരിശീലനം നൽകുന്നത്. ഇറാനുമായി യുക്രൈൻ യുദ്ധത്തിലല്ലെന്നും സൈനികരെ അയച്ചത് നേരിട്ടുള്ള പോരാട്ടത്തിനല്ല, മറിച്ച് സാങ്കേതിക ഉപദേശം നൽകാനാണെന്നും സെലെൻസ്കി വ്യക്തമാക്കി.

ഗൾഫ് രാജ്യങ്ങളുമായുള്ള ഈ സഹകരണത്തിലൂടെ സാങ്കേതിക വിദ്യയും സാമ്പത്തിക സഹായവുമാണ് യുക്രൈൻ ലക്ഷ്യമിടുന്നത്. 35 മുതൽ 50 ബില്യൺ ഡോളർ വരെയുള്ള കരാറുകൾ ഒപ്പിടാൻ തനിക്ക് താല്പര്യമുണ്ടെന്ന് സെലെൻസ്‌കി വെളിപ്പെടുത്തുകയും ചെയ്തു. റഷ്യ യുക്രൈനിനെതിരെ ഇറാൻ നിർമ്മിത ‘ഷഹീദ്-136’ ഡ്രോണുകൾ വ്യാപകമായി ഉപയോഗിക്കുന്നുണ്ട്. ഇത് പ്രതിരോധിക്കുന്നതിൽ യുക്രൈൻ നേടിയ വലിയ പരിചയസമ്പത്താണ് ഇപ്പോൾ മറ്റ് രാജ്യങ്ങൾ പ്രയോജനപ്പെടുത്താൻ ആഗ്രഹിക്കുന്നത്.

അതേസമയം, ഇറാനിയൻ ഡ്രോണുകളെ നേരിടാൻ യുക്രൈന്റെ സഹായം ആവശ്യമില്ലെന്നാണ് അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് പറയുന്നത്. എന്നാൽ, മിഡിൽ ഈസ്റ്റിലെ പ്രശ്നങ്ങൾ കാരണം യുക്രൈനിനുള്ള മിസൈൽ വിതരണം കുറയുമോ എന്ന ആശങ്ക സെലെൻസ്‌കി പങ്കുവെച്ചു.

 

BREAKING NEWS
'ഒരു വർഷം സ്വർണം വാങ്ങരുതെന്ന് പറഞ്ഞു, ജനങ്ങൾ അനുസരിച്ചു; വിലയും കുറഞ്ഞു; മോദിജി, അങ്ങ് പറഞ്ഞതനുസരിച്ച് ഞങ്ങൾ സ്വർണം വാങ്ങിയില്ല; അതിലൂടെ പണം ലാഭിക്കാൻ കഴിഞ്ഞു'എന്ന് പലരും ഇപ്പോൾ എന്നോട് പറയുന്നുണ്ട്'; പ്രധാനമന്ത്രി മോദി
21 Nov 2026
BREAKING NEWS
അഭിറാമിന്റെ തലയ്ക്കടിച്ച തേങ്ങ കണ്ടെത്തി... പ്രതിക്ക് പ്രായത്തിന്റെ ആനുകൂല്യം നൽകി ജാമ്യം നൽകരുത്, 17 കാരന് പ്രായപൂർത്തിയായ ഒരു കുറ്റവാളിക്ക് സമാനമായ മാനസീകാവസ്ഥ, കൗൺസിലിംഗ് നടത്തിയ ഡോക്ടർമാർ, വിചാരണ നേരിടുന്നതിന് യാതൊരുവിധ മാനസിക തടസങ്ങളുമില്ല- മെഡിക്കൽ ബോർഡ്... ജാമ്യാപേക്ഷ തള്ളി ജുവനൈൽ ജസ്റ്റിസ...
21 Nov 2026
BREAKING NEWS
വൈദ്യുതി മ​ന്ത്രി പങ്കെടുത്ത പരിപാടിക്കിടെ അറ്റകുറ്റപ്പണികൾക്കായി ലൈൻ ഓഫ് ചെയ്തു, മു​ൻ​കൂ​ട്ടി അ​റി​യി​ക്കാ​തെ വൈ​ദ്യു​തി വി​ച്ഛേ​ദി​ച്ച​തി​ന് പി​ന്നി​ൽ ദു​രു​ദ്ദേ​ശ്യ​മു​ണ്ടെന്ന സംശയമുന്നയിച്ച് എംഎൽഎ ടി.​ഒ.​ മോ​ഹ​ന​ൻ- കെ​എ​സ്ഇ​ബി സ​ബ് എ​ൻ​ജി​നീ​യ​ർ​ക്ക് സ​സ്പെ​ൻ​ഷ​ൻ
21 Nov 2026
BREAKING NEWS
എന്താണ് കേരളത്തിൽ നടക്കുന്നത്? 6 മാസം കൊണ്ട് 'ടീം യുഡിഎഫ്' പൂർണമായും തകർന്നു തരിപ്പണമായി, മന്ത്രിസഭായോഗത്തിൽ കോൺഗ്രസ് മന്ത്രിമാർ തമ്മിലും ഘടകകക്ഷി നേതാക്കളും മുഖ്യമന്ത്രിയുമായി മണിക്കൂറുകൾ നീണ്ടുനിൽക്കുന്ന ഏറ്റുമുട്ടലുകൾ, അഴിമതി നടത്താനുള്ള ത്വരയാണ് എല്ലാവരിലും, ഗ്രൂപ്പ് പ്രശ്നങ്ങളും തമ്മിലടിയും ...
21 Nov 2026