CRIME

സാമ്പത്തിക ക്രമക്കേടുമായി ബന്ധപ്പെട്ട കേസിൽ തുടരന്വേഷണം ആവശ്യപ്പെട്ടെത്തിയ പരാതിക്കാരിയെ ലൈം​ഗിക ബന്ധത്തിനു ക്ഷണിച്ചു, കൈക്കൂലിയായി ഒരു കുപ്പിയും- എഎസ്ഐ വിജിലൻസ് പിടിയിൽ

· · 1 min read
Share: Copied!

കോട്ടയം: പോലീസ് സ്റ്റേഷനിലെത്തിയ പരാതിക്കാരിയെ ലൈംഗികബന്ധത്തിന് ക്ഷണിച്ച എഎസ്ഐയെ വിജിലൻസ് പിടികൂടി. കോട്ടയം ഗാന്ധിനഗർ പോലീസ് സ്റ്റേഷനിലെ എഎസ്ഐ ബിജുവാണ് അറസ്റ്റിലായത്. ഇയാൾ പരാതിക്കാരിയിൽനിന്നു മദ്യക്കുപ്പിയും കൈക്കൂലിയായി വാങ്ങി.

പരാതിക്കാരിക്ക് ഗാന്ധിനഗർ സ്റ്റേഷനിൽ സാമ്പത്തിക ക്രമക്കേടുമായി ബന്ധപ്പെട്ട കേസുണ്ടായിരുന്നു. ഇതിന്റെ അന്വേഷണം കഴിഞ്ഞദിവസം പൂർത്തിയായിരുന്നു. എന്നാൽ കേസിൽ തുടരന്വേഷണം ആവശ്യപ്പെട്ടുകൊണ്ട് പരാതിക്കാരി വ്യാഴാഴ്ച സ്റ്റേഷനിലെത്തി സിഐയെ കാണണമെന്ന് ആവശ്യപ്പെട്ടു. എന്നാൽ സിഐ അവധിയിലായതിനാൽ എഎസ്ഐ ബിജുവാണ് കാര്യങ്ങൾ കൈകാര്യം ചെയ്തിരുന്നത്. ഈ സമയം ബിജു പരാതിക്കാരിയോട് ലൈംഗിക ബന്ധത്തിന് വഴങ്ങണമെന്ന് ആവശ്യപ്പെടുകയായിരുന്നു.

റംസാന്‍ വ്രതം ആരംഭിക്കാന്‍ നിമിഷങ്ങള്‍ മാത്രം ബാക്കി; മതപഠനശാലയില്‍ വിദ്യാര്‍ത്ഥികള്‍ക്കിടയില്‍ ഉഗ്ര സ്‌ഫോടനം, താലിബാന്‍ അനുകൂലികളെ ലക്ഷ്യംവച്ച് നടത്തിയ ആക്രമണത്തില്‍ അഞ്ച് ജീവന്‍ പൊലീഞ്ഞു, നിരവധി പരിക്ക്

തുടർന്ന് പരാതിക്കാരി കോട്ടയം വിജിലൻസ് ഓഫിസിലെത്തി വിവരങ്ങൾ ധരിപ്പിച്ചു. വിജിലൻസ് സംഘത്തിന്റെ നിർദേശപ്രകാരം കോട്ടയം മാങ്ങാനത്തുള്ള ഒരു ഹോട്ടലിൽ എത്തണമെന്ന് പരാതിക്കാരി എഎസ്ഐയോട് ആവശ്യപ്പെട്ടു. പിന്നീട് ഇയാൾ ഹോട്ടലിൽ എത്തുകയും വിജിലൻസ് സംഘം പിടികൂടുകയുമായിരുന്നു.

BREAKING NEWS
‘ഡ്രൈവർമാർ റോഡിലെ ഉടയോന്മാരല്ല, കാലന്മാർ; സുരക്ഷിതമായി വീട്ടിലെത്തുമെന്ന് എന്താണ് ഉറപ്പ്?’; സ്വകാര്യബസുകളുടെ മരണപ്പാച്ചിലിൽ രൂക്ഷ വിമർശവുമായി ഹൈക്കോടതി
06 Nov 2026
BREAKING NEWS
വിനോദസഞ്ചാരികളുടെ വേഷത്തിൽ ലഷ്കർ ഭീകരർ; കടൽയുദ്ധ പരിശീലനം; കറാച്ചിക്ക് സമീപം രഹസ്യ പരിശീലന കേന്ദ്രം, ജാഗ്രതയിൽ ഇന്ത്യൻ സുരക്ഷാ ഏജൻസികൾ
06 Nov 2026
BREAKING NEWS
'വോട്ടർപട്ടികയിൽനിന്ന് ആരും പുറത്താകരുത്'; നിർദേശം നൽകി തെരഞ്ഞെടുപ്പ് കമ്മീഷൻ; ഫോമുകൾ വാട്സ്ആപ്പിലും ഇമെയിലിലും എത്തിക്കും; താമസം മാറിയവർക്ക് പ്രത്യേക ഇളവ്
06 Nov 2026
BREAKING NEWS
ഫോണിൽ കോൾ കണക്ട് ചെയ്ത് വീട്ടിൽവെച്ചു, കൊലപാതകം നടത്തി മടങ്ങി; ഉമറിന്റെ ബുദ്ധി പാളിയത് കാമുകിയുടെ മൊഴിയിൽ
06 Nov 2026