BREAKING NEWS

സിനിമ- ടിവി പരിപാടികൾക്കെതിരേ വീണ്ടും പ്രേംകുമാർ..!!! പല ഉള്ളടക്കങ്ങളും റേഡിയേഷൻ പോലെയാണ്, മനുഷ്യനിൽ വന്യതയുണർത്തുന്ന സിനിമകൾക്ക് എങ്ങനെ സെൻസെറിം​ഗ് ലഭിക്കുന്നു?, കലയിലൂടെ സന്ദേശം നൽകണം എന്നില്ല, നൽകുന്നുണ്ടെങ്കിൽ അത് നന്മയുടേതാകണം…!!

· · 1 min read
Share: Copied!

ടെലിവിഷൻ പരിപാടികളുടെ ഉള്ളടക്കത്തെക്കുറിച്ചുള്ള നിശീതമായി വിമർശിച്ച് ചലച്ചിത്ര അക്കാദമി ചെയർമാൻ പ്രേംകുമാർ വീണ്ടും രം​ഗത്ത്. സംസ്ഥാന ടെലിവിഷൻ അവാർഡ് സമർപ്പണ വേദിയിലാണ് പ്രേംകുമാറിൻറെ അഭിപ്രായ പ്രകടനം. കല കച്ചവടമായി അധ:പതിക്കുന്ന കാലമാണ് ഇതെന്നും കലയുടെ പേരിലുള്ള വ്യാജ നിർമ്മിതികളിലൂടെ സാസ്കാരിക വിഷം മലയാളിയെ തീണ്ടിക്കൊണ്ടിരിക്കുകയാണെന്നും പ്രേംകുമാർ പറഞ്ഞു. ഒപ്പം സിനിമകളിൽ വർധിച്ചുവരുന്ന വയലൻസിനെക്കുറിച്ചും അദ്ദേഹം രൂക്ഷമായ വിമർശനം നടത്തി.

പത്താം ക്ലാസുകാരുടെ യാത്രയയപ്പ് കളറാക്കാൻ കഞ്ചാവും!!, പോലീസിന്റെ കൈ തിരിച്ചൊടിച്ച് കഞ്ചാവ് വിൽപനക്കാരൻ, ലഹരി ഉപയോഗിച്ച് പരിപാടിയിൽ പങ്കെടുത്ത വിദ്യാർഥികളും വിൽപനക്കാരനും പിടിയിൽ

“ചില ടിവി പരിപാടികളെക്കുറിച്ച് എന്റെ വ്യക്തിപരമായ വിയോജിപ്പ് ഞാൻ നേരത്തെ അറിയിച്ചിരുന്നു. ആ നിലപാടിൽ നിന്നുകൊണ്ട്തന്നെ ചില കാര്യങ്ങൾ പറയട്ടെ. മലയാളിയുടെ കുടുംബ ജീവിതത്തിന്റെ അവിഭാജ്യ ഘടകമാണ് ഇന്ന് ടെലിവിഷൻ. ടെലിവിഷൻ കാാഴ്ചകളിൽ നിന്ന് മുക്തമായിട്ടുള്ള ഒരു ജീവിതം മലയാളിക്കില്ലയിപ്പോൾ. ചില പരിപാടികളുടെ ഉള്ളടക്കത്തിലാണ് എൻറെ വിയോജിപ്പ്. ഡിജിറ്റൽ കാലത്ത് മറ്റ് നിരവധി പ്ലാറ്റ്ഫോമുകളും ഉള്ളപ്പോൾ ടെലിവിഷൻ ഉള്ളടക്കം ഒരു നവീകരണത്തിനും ശുദ്ധീകരണത്തിനും വിധേയമാകേണ്ടതുണ്ട് എന്നാണ് അഭിപ്രായപ്പെടാനുള്ളത്.”

പത്താം ക്ലാസ് വിദ്യാർഥിയെ മർദ്ദിക്കാൻ സഹ വിദ്യാർഥികൾ കൊണ്ടുവന്നത് ഇടിവള, നഞ്ചക്ക് ഉൾപ്പെടെയുള്ള ആയുധങ്ങൾ, മർദ്ദനത്തിനു പിന്നിൽ ക്വട്ടേഷൻ സംഘവും?, എല്ലുകൾ തകർന്നു, രക്തസ്രാവത്തെ തുടർന്ന് വിദ്യാർഥി അതീവ ​ഗുരുതരാവസ്ഥയിൽ വെന്റിലേറ്ററിൽ

അതേസമയം വർത്തമാന സിനിമകളിലെ വർധിച്ചുവരുന്ന വയലൻറ് രംഗങ്ങളെക്കുറിച്ച് പ്രേംകുമാർ അഭിപ്രായപ്പെട്ടത് ഇങ്ങനെ- “സിനിമയ്ക്ക് ഭാഗ്യത്തിന് സെൻസറിംഗ് സംവിധാനം ഉണ്ട്. എന്നാൽ ഈയടുത്ത് വയലൻസ് കൊണ്ട് പേരെടുത്ത ചില സിനിമകൾ സെൻസറിംഗ് നേടിയെടുക്കുന്നുണ്ട്. തിരുത്തലുകൾ നിർദേശിക്കാൻ സെൻസറിം​ഗ് സംവിധാനങ്ങൾ ഉള്ളപ്പോൾത്തന്നെ അതിനെയൊക്കെ മറികടന്നുകൊണ്ട് ക്രൂരവും പൈശാചികവും ബീഭത്സവുമായ ദൃശ്യങ്ങൾ, അതിൻറെ പുതിയ ആവിഷ്കരണ രീതികൾ പരീക്ഷിക്കുന്നതിൽ കൗതുകം കണ്ടെത്തുന്ന പുതിയ ചലച്ചിത്ര പ്രവർത്തകരെക്കുറിച്ച് കൂടിയാണ് ഞാൻ പറയുന്നത്. മനുഷ്യനിലെ വന്യത ഉണർത്തുന്നു ഇത്തരം സിനിമകൾ.”

“എങ്ങനെയാണ് സെൻസറിം​ഗ് സംവിധാനത്തെ മറികടന്നുകൊണ്ട് ഇത്തരം സൃഷ്ടികൾ പ്രദർശനാനുമതി നേടുന്നത് എന്നതുതന്നെ നമ്മളെയൊക്കെ അത്ഭുതപ്പെടുത്തുന്നതാണ്. ചില സിനിമകളെ ഉദേശിച്ചാണ് ഞാൻ പറയുന്നത്. കല പാളിപ്പോയാൽ വലിയ അപചയത്തിലേക്ക് പോകും. എന്നാൽ ടെലിവിഷനിൽ സെൻസറിം​ഗ് സംവിധാനം ഇല്ലാത്ത അവസ്ഥയിൽ അത് സൃഷ്ടിക്കുന്നവർ തികഞ്ഞ ഉത്തരവാദിത്തവും ഔചിത്യവും പാലിക്കേണ്ടതുണ്ട്. കലയിലൂടെ സന്ദേശം നൽകണം എന്നില്ല. സന്ദേശം നൽകുന്നുണ്ടെങ്കിൽ അത് നന്മയുടേതാകണം”, പ്രേംകുമാർ പറഞ്ഞു.

ടെലിവിഷൻ പരിപാടികളിലെ ശുദ്ധീകരണവും നവീകരണവും ലക്ഷ്യമിട്ട് ചലച്ചിത്ര അക്കാദമി ഇടപെടുമെന്നും പ്രേംകുമാർ പറഞ്ഞു. “സിനിമാ മേഖലയിലേക്കും ഇത് വ്യാപിപ്പിക്കും. പുതിയ തലമുറയെക്കുറിച്ച് അക്കാദമിക്ക് ആശങ്കയുണ്ട്. പല ഉള്ളടക്കങ്ങളും റേഡിയേഷൻ പോലെയാണ്”, പ്രേംകുമാർ കൂട്ടിച്ചേർത്തു. സമൂഹത്തെ മുന്നോട്ട് നയിക്കുന്നതും കലാപരമായി മികച്ചതുമായിരിക്കണം ടെലിവിഷൻ പരിപാടികളെന്ന് മന്ത്രി സജി ചെറിയാനും അഭിപ്രായപ്പെട്ടു.

BREAKING NEWS
‘ഒമർ അബ്ദുല്ല–നിധി റസ്ദാൻ വിവാഹം ഇസ്‍ലാമിക തത്വങ്ങൾക്ക് വിരുദ്ധം; അസാധു; ശരീഅത്ത് നിബന്ധനകൾ പാലിച്ചില്ല‘;ജമാഅത്ത് പ്രസിഡന്റ്
02 Nov 2026
BREAKING NEWS
‘ഇതാണ് ആ ആൾ‘; കല്ല്യാണ ചെറുക്കനെ വെളിപ്പെടുത്തി റിമി ടോമി; ‘ബോഡി ബിൽഡർ, എന്റെ ജിം കോച്ച്; 9 മാസത്തെ പരിചയം; ഒരു സങ്കടമുണ്ട്, മുൻ ഭർത്താവിന്റെ ഫോട്ടോയൊക്കെ വച്ച് പല കാര്യങ്ങളും പ്രചരിപ്പിക്കുന്നുണ്ട്; ആ വേർപിരിയൽ ഞങ്ങളിരുവരുടെയും തീരുമാനമായിരുന്നു; അതുകൊണ്ടെന്താ എന്നെക്കാൾ നല്ലൊരു പങ്കാളിയെ അദ്ദേഹ...
02 Nov 2026
BREAKING NEWS
കുടുംബവഴക്കിനിടെ ഭാര്യയെ വെട്ടിക്കൊലപ്പെടുത്തി ഭർത്താവ്; കഴുത്തിലടക്കം ആറോളം മുറിവുകൾ
02 Nov 2026
BREAKING NEWS
മഹാരാജാസിൽ മന്ത്രിയുടെ പ്രസംഗം തടഞ്ഞ സംഭവം; കോളേജ് യൂണിയൻ ചെയർമാനും വൈസ് ചെയർപേഴ്സണും സസ്പെൻഷൻ; നടപടി പിൻവലിച്ചില്ലെങ്കിൽ ശക്തമായ പ്രക്ഷോഭം നേരിടേണ്ടിവരുമെന്ന് എസ്.എഫ്.ഐ
02 Nov 2026