BREAKING NEWS

നിയന്ത്രണംവിട്ട ഇലക്ട്രിക് സ്കൂട്ടർ പോസ്റ്റിലിടിച്ച് ഓടയിലേക്കു മറിഞ്ഞു, മൂന്ന് എംബിബിഎസ് വിദ്യാർഥികൾക്ക് ദാരുണാന്ത്യം, മരിച്ചവർ മലബാർ മെഡിക്കൽ കോളേജിലെ വിദ്യാർഥികൾ, അപകടം പുലർച്ചെ 2:30ന്

· · 1 min read
Share: Copied!

കൊയിലാണ്ടി: കൊയിലാണ്ടി കുറുവങ്ങാട് വാഹനാപകടത്തിൽ മൂന്ന് എംബിബിഎസ് വിദ്യാർഥികൾക്ക് ദാരുണാന്ത്യം. കൊല്ലം സ്വദേശിയായ നന്ദകിഷോർ, കായംകുളം സ്വദേശി അഭിയാൻ, പാലക്കാട് സ്വദേശി അഭിനവ് എന്നിവരാണ് മരിച്ചത്. ബുധനാഴ്ച പുലർച്ചെ 2:30 ഓടെ വിദ്യാർഥികൾ സഞ്ചരിച്ചിരുന്ന ഇലക്ട്രിക് സ്‌കൂട്ടർ പോസ്റ്റിലിടിച്ചായിരുന്നു അപകടം.

അപകടത്തിൽ മരിച്ചവരെല്ലാം മലബാർ മെഡിക്കൽ കോളേജിലെ വിദ്യാർഥികളാണ്. ഇവർ സഞ്ചരിച്ചിരുന്ന ഇലക്ട്രിക് സ്‌കൂട്ടർ നിയന്ത്രണം വിട്ട് സമീപത്തെ പോസ്റ്റിൽ ഇടിക്കുകയായിരുന്നു. പിന്നാലെ കാനയിലേക്ക് മറിഞ്ഞു. ഈ സമയം അത് വഴി വന്ന മറ്റു വാഹനയാത്രക്കാർ ഇവരെ സമീപത്തെ താലൂക്ക് ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. അപകടത്തിൽ മൂന്ന് വിദ്യാർഥികളും തത്ക്ഷണം മരിച്ചുവെന്നാണ് ലഭിക്കുന്ന വിവരം. മൃതദേഹം താലൂക്ക് ആശുപത്രിയിൽ നിന്ന് കോഴിക്കോട് മെഡിക്കൽ കോളേജിലേക്ക് മാറ്റി. സംഭവത്തിൽ പോലീസ് അന്വേഷണം തുടരുകയാണ്. സമീപത്തെ സിസിടിവി ദൃശ്യങ്ങളടക്കം പരിശോധിച്ചുവരുകയാണ്. സുഹൃത്തുക്കളുടെ മൊഴികളും രേഖപ്പെടുത്തുന്നുണ്ട്.

അമേരിക്കയ്ക്ക് ഒരുത്തന്റേയും സഹായം ആവശ്യമില്ല, ഇറാനിൽ സൈന്യത്തെ നേരിട്ട് വിന്യസിക്കുന്നതിൽ എനിക്ക് യാതൊരു ഭയവുമില്ല!! നാറ്റോയുടെ സഹായം ഇനി വേണ്ട, എന്നാലും അവർ ചെയ്തത് ഏറ്റവും വലിയ പിഴവാണ്, ഇസ്രയേൽ വെറും പങ്കാളി മാത്രം… ഖാർഗ് ദ്വീപും ഇസ്ഫഹാനിലെ ആണവ സൗകര്യവും കൈവശപ്പെടുത്താനുള്ള സാധ്യതകൾ പരിഗണനയിൽ- ട്രംപ്

BREAKING NEWS
രാത്രി നഗ്നനായി വീടുകളിലും കടകളിലുമെത്തും, തിരച്ചില്‍ നടത്തിയിട്ടും കണ്ടെത്താനായില്ല, ഭീതിയില്‍ നാട്ടുകാര്‍
30 Oct 2026
BREAKING NEWS
നിപ മരുന്ന് വിവാദം: കാലാവധി കഴിഞ്ഞതാണോ എന്ന സംശയം ആവർത്തിച്ച് ആരോഗ്യമന്ത്രി; വിദഗ്ധ സമിതി റിപ്പോർട്ടിനുശേഷം നടപടി
30 Oct 2026
BREAKING NEWS
പശു സമൂഹത്തിന്റെയും മതത്തിന്റെയും തുണയാണ്, പ്രതികളെ ശിക്ഷിച്ചില്ലെങ്കിൽ ഗോമാതാവ് തന്നെ ഇല്ലാതായിപ്പോകും, പശുഹത്യ കേസിൽ മൂന്ന് പേര്‍ക്ക് ജീവപര്യന്ത്യം
30 Oct 2026
BREAKING NEWS
മാഹി പള്ളി പെരുന്നാളിന്റെ റീൽസ് ചിത്രീകരിക്കാനായി പോയ വ്ളോഗർമാർ കാറിടിച്ച് മരിച്ച സംഭവം; ദുരൂഹത ചൂണ്ടിക്കാട്ടി ബന്ധുക്കൾ, അന്വേഷണ ചുമതല റേഞ്ച് ഡിഐജി ഏറ്റെടുത്തു
30 Oct 2026