ന്യൂഡല്‍ഹി: മുണ്ടക്കൈ -ചൂരല്‍മല ഉരുള്‍പ്പൊട്ടല്‍ ദുരന്തബാധിതരെ പുനരധിവസിപ്പിക്കാന്‍ 530 കോടി രൂപ കേരളത്തിന് നല്‍കിയതായി കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ.അതില്‍ 36 കോടി രൂപ കേരളം ഇതുവരെ ചെലവഴിച്ചിട്ടില്ലെന്നും അമിത് ഷാ രാജ്യസഭയില്‍ പറഞ്ഞു. പുനരധിവാസത്തിനായി 2,219 കോടിരൂപയാണ് കേരളം ആവശ്യപ്പെട്ടത്. അതില്‍ 530 കോടി രൂപ ഇതുവരെ നല്‍കിയെന്ന് അമിത് ഷാ വ്യക്തമാക്കി. തുടര്‍സഹായം മാനദണ്ഡങ്ങള്‍ അനുസരിച്ച് നല്‍കുമെന്നും അമിത് ഷാ പറഞ്ഞു.
കയ്യിൽനിന്നു വെള്ളകുപ്പി പിടിച്ചുവാങ്ങി മുഖത്തേക്ക് വെള്ളം ഒഴിച്ചു, കോളറിനു കുത്തിപിടിച്ച് ചുമരുകളിൽ ചേർത്തുനിർത്തി ഇടിച്ചു!! കാനഡയിൽ ഇന്ത്യൻ യുവതിയെ കയ്യേറ്റം ചെയ്ത് യുവാവ്- വീഡിയോ
ദുരന്ത സമയത്ത് ദേശീയ ദുരന്ത നിവാരണ ഫണ്ട് ( എന്‍.ഡി.ആര്‍.എഫ്) വഴി 215 കോടി രൂപ നല്‍കി. മന്ത്രിതല സമിതിയുടെ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ 153 കോടി രൂപ കൂടി നല്‍കി. ദുരന്തമേഖലയിലെ അവശിഷ്ടങ്ങള്‍ മാറ്റാനായി നല്‍കിയ 36 കോടി രൂപ കേരളം ഇതുവരെ ചെലവഴിച്ചിട്ടില്ലെന്നും അമിത് ഷാ രാജ്യസഭയില്‍ പറഞ്ഞു. വിഷയങ്ങളില്‍ രാഷ്ട്രീയം കലര്‍ത്തരുതെന്നും എല്ലാ സംസ്ഥാനങ്ങള്‍ക്കും കേന്ദ്രസര്‍ക്കാര്‍ തുല്യപരിഗണനയാണ് നല്‍കുന്നതെന്നും അമിത് ഷാ പറഞ്ഞു.