BREAKING NEWS

കയ്യിൽനിന്നു വെള്ളകുപ്പി പിടിച്ചുവാങ്ങി മുഖത്തേക്ക് വെള്ളം ഒഴിച്ചു, കോളറിനു കുത്തിപിടിച്ച് ചുമരുകളിൽ ചേർത്തുനിർത്തി ഇടിച്ചു!! കാനഡയിൽ ഇന്ത്യൻ യുവതിയെ കയ്യേറ്റം ചെയ്ത് യുവാവ്- വീഡിയോ

· · 1 min read
Share: Copied!

ഒട്ടാവ: കാനഡയിലെ കാൽഗറി റെയിൽവേ സ്റ്റേഷനിൽ നിൽക്കുകയായിരുന്ന ഇന്ത്യക്കാരിയെ യുവാവ് ആക്രമിക്കുന്നതിന്റെ ദൃശ്യങ്ങൾ പുറത്ത്. യുവതിയെ ആക്രമിക്കുന്നത് ചുറ്റുമുള്ള ആളുകൾ നോക്കിനിൽക്കുന്നതും വീഡിയോയിൽ കാണാം. ഇതിനെതിരെ സമൂഹമാധ്യമങ്ങളിൽ വലിയ പ്രതിഷേധമാണ് ഉയർന്നിരിക്കുന്നത്. സംഭവത്തിൽ അക്രമിയെ പോലീസ് അറസ്റ്റ് ചെയ്തു.

രാഹുൽ മാങ്കൂട്ടത്തിന് ‘വെർബൽ ഡയറിയ’, പ്രസംഗം നാലാംകിട കുശുമ്പും നുണയും ചേർത്ത് – ആർ. ബിന്ദു, മന്ത്രിക്ക് അടക്കിഭരിക്കാനുള്ള ‘ആർത്തി’- രാഹുൽ, രാഹുലിനോട് ‘പോടാ ചെറുക്കാ’യെന്നു പറഞ്ഞെന്ന് വിഡി സതീശൻ- മൊത്തത്തിൽ ബഹളമയമായി നിയമസഭ

കഴിഞ്ഞ ഞായറാഴ്ചയാണ് യുവതിക്ക് നേരെ ആക്രമണമുണ്ടായത്. കാൽഗറിയിലെ സിറ്റി ഹാൾ/ബോ വാലി കോളജ് സ്റ്റേഷനിൽ നിൽക്കുന്ന യുവതിയുടെ കയ്യിൽനിന്നു വെള്ളകുപ്പി പിടിച്ചുവാങ്ങി, മുഖത്തേക്ക് വെള്ളം ഒഴിക്കുകയായിരുന്നു. തുടർന്ന് യുവതിയുടെ ജാക്കറ്റിന്റെ കോളറിനു കുത്തിപിടിച്ച് ട്രാൻസിറ്റ് ഷെൽട്ടറിന്റെ ചുമരുകളിൽ ചേർത്തുനിർത്തി ആവർത്തിച്ച് ഇടിച്ചു. ഫോൺ നൽകാൻ ആവശ്യപ്പെട്ടതായും പോലീസ് പറഞ്ഞു.

ബെസ്റ്റ് ബോളർക്കുള്ള അവാർഡ് നിതാ അംബാനി നൽകിയപ്പോൾ കാൽതൊട്ടുവന്ദിച്ച ​ഗുരുത്വം!! ധോണി തോളിൽ തട്ടി അഭിനന്ദിച്ചപ്പോൾ മുഖത്തു ‌കണ്ട നിഷ്കളങ്കത, ഒടുവിൽ പാണ്ഡ്യ തോളിൽ കയ്യിട്ടപ്പോൾ കണ്ണുതള്ളിയുള്ള നിൽപ്… മൊത്തത്തിൽ വൈറലായി വിഘ്നേഷ് – വീഡിയോ

ബ്രെയ്‌ഡൺ ജോസഫ് ജെയിംസ് ഫ്രഞ്ച് എന്നയാളാണ് യുവതിയെ ആക്രമിച്ചത്. യുവതിക്കു നേരെയുണ്ടായ അതിക്രമം‌ കണ്ടുകൊണ്ടിരുന്ന ആളുകൾ ആരും അക്രമിയെ പിടിച്ചുമാറ്റാനോ യുവതിയെ രക്ഷപ്പെടുത്താനോ ശ്രമിച്ചില്ല. ‘കാനഡയിലേക്കു ‌പോകാൻ ആഗ്രഹിക്കുന്ന ഇന്ത്യക്കാർ ഈ വീഡിയോ കാണണം’ തുടങ്ങിയ കമന്റുകളും വീഡിയോയ്ക്കു താഴെ കാണാം. അതേസമയം സംഭവം നടന്ന് അരമണിക്കൂറിനുള്ളിൽ അക്രമിയെ പോലീസ് അറസ്റ്റ് ചെയ്തു. ഇത്തരം സംഭവങ്ങൾ സമൂഹത്തിൽ ആശങ്കയുണ്ടാക്കുന്നതാണെന്നും അനുവദിക്കാൻ കഴിയില്ലെന്നും ഇൻസ്പെക്ടർ ജേസൺ ബോബ്രോവിച്ച് പറഞ്ഞു. എന്നാൽ വംശീയതയല്ല ആക്രമണത്തിനു പിന്നിലെന്നും പോലീസ് വ്യക്തമാക്കി.

 

View this post on Instagram

 

A post shared by The Canada Punjabi (@thecanadapunjabi)

BREAKING NEWS
'കൃത്യമായിട്ടുള്ള കോഴ മന്ത്രിക്കും മുഖ്യമന്ത്രിക്കും കിട്ടുന്നുണ്ടാകാം, അതുകൊണ്ടായിരിക്കാം നമ്മളെ ഗൗനിക്കാതെ ഈ പണം കൊടുക്കുന്ന ആളുകളെ മാത്രം ഗൗനിക്കുന്നത്... മുഖ്യമന്ത്രിയെ ഒരു തവണ കൂടി കാണാനായിട്ട് ശ്രമിക്കും, നമ്മൾ നിർധനരായിട്ടുള്ള, ഒന്നിനും കഴിവില്ലാത്ത ആളുകളാണ്, വെറുതെ പഠിച്ച് പരീക്ഷ എഴുതാൻ മ...
26 Oct 2026
BREAKING NEWS
മുത്തശ്ശിക്കൊപ്പം വീടിനു വെളിയിൽ കിട‌ന്നുറങ്ങിയ 6 വയസുകാരിയെ തട്ടിക്കൊണ്ടു പോയി ലൈം​ഗികമായി പീഡിപ്പിച്ചു, കുട്ടിക്ക് ഗുരുതരമായ രക്തസ്രാവമുണ്ടായതോടെ ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തി മൃതദേഹം വീടിനു സമീപത്തു കിടന്ന കസേരയിൽ ഉപേക്ഷിച്ച് ക‌ടന്നുകളഞ്ഞു, ബന്ധുവായ 25കാരൻ കസ്റ്റഡിയിൽ
26 Oct 2026
BREAKING NEWS
തുടർച്ചയായ ഹൂതി ആക്രമണ പശ്ചാത്തലത്തിൽ സൗദിയ്ക്ക് പാക്കിസ്ഥാന്റെ സൈനീക സഹായം;കൂടുതൽ സൈനികരെ അയച്ചു; ഒപ്പം വ്യോമപ്രതിരോധ സംവിധാനങ്ങളും മിസൈലുകളും ഡ്രോണുകളും
26 Oct 2026
BREAKING NEWS
സ്‌ഫോടനത്തിന്റെ പ്രകമ്പനത്തിൽ റോഡിൽ കുഴി രൂപപ്പെട്ടു, റേഞ്ച് ഫോറസ്റ്റ് ഓഫീസിന് സമീപത്തെ കെട്ടിടത്തിന്റെ ചില്ലുകൾ തകർന്നു!! കണ്ണവം മേഖലയിൽ റോഡിൽ രണ്ടിടത്ത് സ്റ്റീൽ ബോംബ് സ്‌ഫോടനം, ആക്രമണത്തിന്റെ ലക്ഷ്യം പ്രദേശത്ത് ഭീതിയുടെ അന്തരീക്ഷം സൃഷ്ടിക്കുകയെന്ന് സൂചന, പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു
26 Oct 2026