ദേവീക്ഷേത്രങ്ങളില്‍ മാത്രം നടത്തുന്ന വഴിപാടുകളില്‍ ഒന്നാണ് വിളക്കുകെട്ട്. ആറ്റുകാല്‍ പൊങ്കാല ഉത്സവത്തോടനുബന്ധിച്ച് ഭക്തര്‍ നടത്തുന്ന പ്രധാന നേര്‍ച്ച വഴിപാടാണിത്. പ്രത്യേക രൂപകല്പന ചെയ്ത് നിര്‍മ്മിച്ച ചപ്രങ്ങളില്‍ വാഴത്തടയും കുരുത്തോലകളും വര്‍ണ്ണക്കടലാസുകളുംകൊണ്ട് അലങ്കരിച്ച് ദേവീരൂപം വഹിച്ചുകൊണ്ടുള്ളതാണ് വിളക്കുകെട്ട് നിര്‍മ്മിക്കുന്നത്.
വിളക്കുകെട്ട് നേര്‍ച്ചയായി ചപ്രം തലയില്‍ എടുക്കുന്നവരും നേര്‍ച്ചക്കാരും ഒരുപോലെ വൃതം അനുഷ്ഠിക്കണം. നേര്‍ച്ചക്കാര്‍ അലങ്കരിച്ച വിളക്കുകെട്ട് ശിരസിലേറ്റി വാദ്യമേളങ്ങളോടെ ക്ഷേത്രത്തിലെത്തുകയും അത്താഴപൂജയ്ക്ക് മുമ്പ് വിളക്ക്കെട്ടുകള്‍ പൂജിച്ച ശേഷം കൊതുമ്പ് പന്തം കുത്തിവച്ച് വാദ്യമേളങ്ങളോടെ ക്ഷേത്രത്തിന് ചുറ്റും മൂന്നുപ്രാവശ്യം വലംചെയ്ത് പ്രദക്ഷിണം അവസാനിപ്പിക്കുന്നതോടെയാണ് വിളക്കുകെട്ട് നേര്‍ച്ച അവസാനിക്കുന്നത്. വിളക്കുകെട്ട് നേര്‍ച്ചയായി എടുക്കുന്നത് സര്‍വ്വാഭീഷ്ട സിദ്ധിക്കായിട്ടാണെന്നാണ് ഭക്തരുടെ വിശ്വാസം.
ആറ്റുകാൽ പൊങ്കാലയ്ക്ക് എത്തുന്ന ഭക്തരെ ഭക്തിയുടെ ഉത്തുംഗശൃംഗത്തിൽ എത്തിക്കുന്ന തോറ്റംപാട്ട്…